ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 5, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനാചാരങ്ങള്‍ ആചാരമാവുമ്പോള്‍ : പി.വി ഹരി

ഭൂഖണ്ഡങ്ങളിലൊക്കെയും വര്‍ഗങ്ങളും ഗോത്രങ്ങളുമുണ്ട്‌. അവര്‍ക്കിടയില്‍ നിരവധി ആചാരങ്ങളുമുണ്ട്‌. സംസ്കൃതചിത്തരെ അമ്പരപ്പിക്കുന്നവിധത്തിലുള്ള അനാചാരങ്ങളാണവ. രണ്ടുകാലില്‍ നിവര്‍ന്നുനടക്കുന്നു എന്നതിനപ്പുറം മനുഷ്യന്‍ മൃഗസമാനനാണെന്നോ അല്ലെങ്കില്‍ അവയ്ക്കും താഴെയാണെന്നോ പറയാവുന്ന വിധത്തിലാണ്‌ ആചാരങ്ങള്‍. ആ ആചാരങ്ങളെയാണ്‌ മനുഷ്യസ്നേഹികളായ ഗുരുവര്യന്മാര്‍ അനാചാരങ്ങളെന്നുവിളിച്ച്‌ ആക്രമിച്ചത്‌. ഇന്ത്യയിലും ഗുരുക്കന്മാരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുമുണ്ടായിരുന്നു. ജന്മം മുഴുവന്‍ അവര്‍ ഹോമിച്ചത്‌ അനാചാരങ്ങള്‍ക്കും പ്രാകൃതരീതികള്‍ക്കെതിരെയുമായിരുന്നു. രാജാറാം മോഹന്‍ റായി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും സതി കൊണ്ടാടുമായിരുന്നു. മറവില്‍ സതി ഇപ്പോഴുമുണ്ട്‌. സ്വന്തം സഹോദരന്റെ മൃതദേഹത്തിനൊപ്പം ജീവനുള്ള ജേഷ്ഠത്തിയെ വരിഞ്ഞുമുറുക്കി ചിതയ്ക്കകത്തുവെച്ച്‌ തീവെച്ചപ്പോള്‍ കരഞ്ഞുവിളിച്ച്‌ കേണത്‌ രാജാറാം മോഹന്‍ റായിയോടാണ്‌.                                                              ദര്‍ശനങ്ങളിലൊക്കെ പറയുമായിരിക്കും ദേഹമല്ല ദേഹിയാണ്‌ പ്രധാനമെന്ന്‌. പറയുന്നവനെ പ്രൊമത്യൂസിനെപ്പോലെ വിധിയ്ക്കപ്പെടുമ്പോഴാണ്‌...