ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 17, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തകരുന്ന ക്യൂബന്‍ സ്വപ്നം

ഇത്രയും സുന്ദരമായ മറ്റൊരു നാട് എന്റെ കണ്ണുകള്‍ക്ക് ഇതുവരെയും കാണാന്‍  കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ കണ്ടെത്തിയ ക്യൂബ എന്ന ദ്വീപിനെ കൊളംബസ് വിശേഷിപ്പിച്ചത്. 1492 ല്‍ കൊളംബസ് കണ്ടുപിടിച്ച കരീബിയന്‍ കടലിലെ ദ്വീപായ ക്യൂബയെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ 1959 ജനുവരി ഒന്നിന് നടന്ന ക്യൂബന്‍ വിപ്ലവത്തിലൂടെ പ്രതിഷ്ഠിക്കുന്നത് ഫിദല്‍ കാസ്‌ട്രൊയാണ്. 1959 ലെ ക്യൂബയുടെ ജനനം ലോകത്തിന് പുതിയൊരനുഭവമായിരുന്നു. ഫ്രഞ്ച് ബുദ്ധിജീവിയായ റെഗിസ് ദെബ്രെയുടെ ഭാഷയില്‍ വിപ്ലവത്തിനകത്തു നടന്ന ഒരു വിപ്ലവത്തിലൂടെയാണ് ക്യൂബ പിറന്നു വീണത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന (ദെബ്രെ പിന്നീട് ദെഗോളിന്റെ സാംസ്‌ക്കാരിക വകുപ്പുമന്ത്രിയായിരുന്നു) ഈ മനുഷ്യസ്‌നേഹി വിപ്ലവത്തിനകത്തെ വിപ്ലവം എന്ന സംജ്ഞ കൊണ്ടുദ്ദേശിച്ചിരിക്കുക കമ്യൂണിസ്റ്റ് വിപ്ലവങ്ങളായ റഷ്യന്‍ വിപ്ലവത്തിന്റെയും ചൈനീസ് വിപ്ലവത്തിന്റെയുമൊക്കെ ആശയങ്ങള്‍ക്കകത്തു നിന്നു വികസിച്ചുവന്ന ഒരു വിപ്ലവമെന്നായിരിക്കും.   എന്നാല്‍ ക്യൂബന്‍ വിപ്ലവം ലോകത്തെ കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തുടര്‍ച്ചയായിരുന്നില്ല. ആയിരുന്നില്ല എന്ന് റെഗിസ് ദെബ്രെ തിരുത്തിയിട്ടുമുണ്ട്. ക്യൂബന്‍ വിപ്...