ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 2, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അലന്‍ അലകള്‍

‍                 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി എ.ഒ. ഹ്യൂമിന്റെ വിയോഗത്തിന് ഇന്ന് നൂറുവര്‍ഷം തികയുന്നു   ഒരു മഹാസംസ്‌ക്കാരത്തെ നെഞ്ചേറ്റുകയും ഒരു മഹാപ്രസ്ഥാനത്തിന് ജന്മം നല്‍കുകയും ഒരു ജനതയുടെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കുകയും ചെയ്ത ഹ്യൂമിന്റെ ധന്യമായ ജീവിതത്തിന് 1912 ജൂലൈ 31 ന് തിരശ്ശീല വീണു. വൈദേശികാധിപത്യത്തിലമര്‍ന്ന് കാര്യമായി പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ കരുത്തില്ലാതെ ചിന്നിച്ചിതറി ഏകോപിത നേതൃത്വമില്ലാതെ കഴിഞ്ഞിരുന്ന ഒരു മഹാരാജ്യത്തെ ഗതകാല പ്രൗഢിയിലേക്ക് നയിക്കുവാന്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊടുത്തുവെന്ന ചരിത്രദൗത്യത്തിന് എ.ഒ. ഹ്യൂം എന്ന മനുഷ്യസ്‌നേഹികാട്ടിയ ധീരത എക്കാലവും ആദരിക്കപ്പെടും.   ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനും പിതാവും എന്ന നിലയിലാണ് ഇന്ത്യാ ചരിത്രത്തില്‍  ഹ്യൂം സ്ഥാനം നേടിയത്. ബ്രിട്ടീഷാധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി പോരാടിയ ഈ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഒരു ബ്രിട്ടീഷുകാരനായിരുന്നുവെന്നത് വിധിവൈപരീത്യമോ അതോ കാലപ്രവാഹത്തിന്റെ നിയോഗമോ ആവാം.1829 ജ...