ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 22, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിണറായി വിലാസം കണ്ണൂര്‍ കമ്പനി

ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. കോണ്‍ഗ്രസ് സമരം നടത്തി കമ്പനി ഭരണം പൊളിച്ചു. സി.പി.എമ്മിലെ കണ്ണൂര്‍  കമ്പനിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ സഹനസമരം വരുമോ ? മനുഷ്യനെ വിധേയനും അടിമയുമാക്കുന്നത് എന്നും കറുത്ത ശക്തികള്‍ക്ക് എവിടെയും വിനോദമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാരതീയ മേല്‍ക്കോയ്മയ്ക്ക് എതിരെ വിശ്വപ്രസിദ്ധമായ സമരം ചെയ്ത് വിജയിച്ചത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അങ്ങനെ ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യവത്ക്കരിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസമാണ് മനുഷ്യന്റെ ഏറ്റവും വലിയ മോഹസ്വപ്‌നം. അതിന്റെ സമരപഥങ്ങള്‍ ചോരയും ജഡവും കൊണ്ടല്ല നിറയേണ്ടത്; സഹനസമരമാണ് അതിന്റെ മാര്‍ഗ്ഗമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. മനുഷ്യന്‍ മനുഷ്യനെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവിടെ ഇരുമ്പ് മറയോ അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് കട്ടിലോ ഇല്ല. അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് രാക്ഷസക്കട്ടില്‍ ഉപയോഗിച്ചാല്‍ തലയോ കാലോ ഉടലോ ഉയിരോ പോയത...