ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 6, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദാക്ഷിണ്യമില്ലാത്ത തിരിച്ചടികള്‍

പൊളിറ്റിക്കല്‍ സാഡിസം അഥവാ രാഷ്ട്രീയ പരപീഡനസൗഖ്യം അച്യുതാനന്ദനെ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാരത്തില്‍ നിന്ന് അപമാന ഭാരവുമായി പടിയിറങ്ങേണ്ടി  വരുന്ന വി.എസ്. ആരുടെയും സഹതാപം അര്‍ഹിക്കുന്നില്ല.                                    കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുഭവം. തന്റെ പ്രതിച്ഛായ നന്നാക്കാന്‍ മറ്റുള്ളവരെ തേജോവധം ചെയ്യുന്ന ഹീനമായ ഒരു മാനസിക ഭാവത്തിനും ക്രൂരമാര്‍ഗങ്ങള്‍ക്കുമുള്ള തിരിച്ചടിയാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മക്കള്‍ക്കും എതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍. അന്യരെ വ്യക്തിഹത്യ ചെയ്തു അവരുടെ കഷ്ടപ്പാടുകളിലും കണ്ണീരിലും ആനന്ദം കണ്ടെത്തുന്ന അച്യുതാനന്ദന് കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നാലരവര്‍ഷക്കാലം അനങ്ങാപ്പാറയായി അധികാരം നിലനിര്‍ത്തിയ അച്യുതാനന്ദന്‍ തിരിച്ചുവരവിനു നടത്തിയ കൂടോത്രങ്ങളും ശത്രുസംഹാരക്രിയകളും ആത്മഹനനമായി മാറികൊണ്ടിരിക്കുകയാണ്. നിയമസഭയുടെ അവസാനത്തെ സമ്മേളനത്തില്‍ ഇത്രയേറെ അപമാനവും വ്യഥയും ഏറ്റു ഇറങ്ങിപോകേണ്ട ദുരന്തം കേരളത്...