ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 30, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിദ്യാഭ്യാസ മേഖലയെപ്പറ്റി ഒമ്പത് ആക്ഷേപങ്ങള്‍

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍   അക്കമിട്ട് നിരത്തിക്കൊണ്ട് കെ.എസ്.യു പ്രസിഡന്റ്  വി.എസ് ജോയ്, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു  റബ്ബിന് സമര്‍പ്പിക്കുന്ന തുറന്ന കത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിനെ ചൊല്ലി ഞങ്ങളുടെ അസംതൃപ്തി അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആക്ഷേപങ്ങളും വകുപ്പിന്റെ കുറവുകളും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്ന അങ്ങയുടെ പ്രതികരണം അങ്ങേയറ്റം അഭിമാനത്തോടും ആത്മവിശ്വാസത്തോടും കെ.എസ്.യു നോക്കിക്കാണുന്നു. വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മേഖലയും നേരിടുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങള്‍ കെ.എസ്.യു ഈ കത്തിലൂടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ അങ്ങയുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 1.  കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ നടപ്പിലാക്കിയ മണ്ടന്‍ പരിഷ്‌കാരങ്ങളെ എതിര്‍ത്തു തോല്‍പിക്കുകയും അതിനൊരു ബദല്‍ മുന്നോട്ടുവെച്ച പ്രസ്ഥാനമാണ് കെ.എസ്.യു. എല്‍.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമായിത്ത...