ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 12, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മിതവാദികളും മലയാളികളും

ലോകശക്തിയെന്ന നിലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഇക്കൊല്ലം അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ മേഖലകളുടെ തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയുണ്ട്. യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍, യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്നിവയുടെ വിലയിരുത്തലില്‍ 22 ശതമാനം വളര്‍ച്ചാനിരക്കോടെ അമേരിക്ക ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 12 ശതമാനം വളര്‍ച്ചയോടെ ചൈനയും 16 ശതമാനം വളര്‍ച്ച നേടി യൂറോപ്യന്‍ യൂണിയനും എത്തി. എട്ടുശതമാനം വളര്‍ച്ച നേടിയ ഇന്ത്യ അതിദ്രുതപുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ 13 രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ്. ഈ നില തുടര്‍ന്നാല്‍, 2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനത്തിനായി അമേരിക്കയോട് മത്സരിക്കുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു. ചൈനയാവും വലിയ ഒന്നാം ലോകശക്തി. ജപ്പാന്‍, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിക്കുകയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍കുതിപ്പിലാണെന്ന് എന്‍.ഐ.സി റിപ്പോര്‍ട്ട് ചെയ്യുന്നു.