ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 18, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാടിന്റെ നന്മയ്ക്കുവേണ്ടി

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നാലുദിവസമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന മുഖ്യനിഗമനങ്ങളും ശുപാര്‍ശകളും * ത്വരിതഗതിയിലുള്ളതും സുസ്ഥിരവുമായ സാമ്പത്തിക വികസനം നേടുകയും വികസനത്തിന്റെ ഗുണഫലങ്ങള്‍ ദരിദ്രരിലും സാധാരണക്കാരിലും എത്തിക്കുകയും വേണം. ഇതു വഴി മനുഷ്യമുഖമുള്ള വികസനം നേടുകയാണു ലക്ഷ്യം. അടുത്ത പത്തുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. *മിശ്രസമ്പദ്ഘടനയുടെ ചട്ടക്കൂട് നിലനിര്‍ത്തുകയും കമ്പോള ഇടപെടല്‍ തുടരുകയും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും എല്ലാവിധ ജനക്ഷേമപദ്ധതികള്‍ വിപുലീകരിക്കുകയും വികസനരംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടുകയും ചെയ്യണം. *വന്‍തോതിലുള്ള മൂലധനനിക്ഷേപം നടത്താന്‍ അനുകൂലമായ നയങ്ങളും ഭരണനടപടികളും അന്തരീക്ഷവും സൃഷ്ടിക്കണം. (ജനങ്ങളുടെ നിക്ഷേപം, പൊതുസ്വകാര്യ പങ്കാളിത്തം, കോര്‍പ്പറേറ്റ് നിക്ഷേപം, സഹകരണനിക്ഷേപം, എന്‍.ആര്‍.ഐ. നിക്ഷേപം, വിദേശ നിക്ഷേപം, ബി.ഒ.ടി, പ്രത്യേക സാമ്പത്തികമേഖല തുടങ്ങിയവ) *വികസനപ്രോജക്ടുകള്‍ക്ക് പൊതുധാരണയുണ...