ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 5, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ബാലികയുടെ നൊമ്പരം

''ബഹുമാനപ്പെട്ട കേരള പ്രതിപക്ഷ നേതാവിന്, അങ്ങ് എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, അച്ഛന്‍ ആരെന്നറിയാത്ത, പീഡനത്തിനിരയാകുകയും വൈദ്യസഹായത്താല്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത കിളിരൂരിലെ ശാരി എസ്. നായരുടെ മകള്‍ സ്‌നേഹയാണ് ഞാന്‍. എനിക്കിപ്പോള്‍ ആറുവയസാണ്. ഒന്നാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയുടെ അച്ഛന്‍ സുരേന്ദ്രകുമാറിന്റെയും അമ്മ ശ്രീദേവിയുടെയും കൂടെയാണ് താമസം. കുടുംബം പുലര്‍ത്താന്‍ അപ്പൂപ്പന്‍ വളരെ അധികം കഷ്ടപ്പെടുകയാണ്. കേരള ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് എന്നെ പഠിപ്പിക്കുന്നതും കുടുംബത്തിന്റെ നിത്യവൃത്തി നടത്തുന്നതും. എന്നാല്‍ പ്രായാധിക്യംമൂലം അപ്പൂപ്പന്റെ ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. ആയതിനാല്‍ അങ്ങ് ഇടപെട്ട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മേല്‍നോട്ടത്തില്‍ എന്റെ വിദ്യാഭ്യാസമടക്കമുള്ള സംരക്ഷണച്ചുമതല സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.                                                                                                            എന്ന് ശാരിയുടെ മകള്‍,