ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 19, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം കുടിച്ചു ചാവുന്നു

                       കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരു ദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍ വരെ സന്ദര്‍ശിക്കുന്ന തായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത് ഓണക്കാല മദ്യവില്‍പ്പനയില്‍ സംസ്ഥാനം വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഓണക്കാലത്ത് കേരളത്തില്‍ പത്ത്ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത് 288.63 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷത്തേക്കാള്‍ 23.78 ശതമാനം വര്‍ദ്ധന. കഴിഞ്ഞ ഒണക്കാലത്ത് 231.56 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞിരുന്നത്. ഒറ്റവര്‍ഷംകൊണ്ട് 57 കോടി വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ മദ്യം ഇത്തവണ വിറ്റത് ഉത്രാട ദിവസമാണ്. അന്നുമാത്രം 37.51 കോടിയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ബീവറേജസിന്റെ ഷോപ്പുകളിലൂടെയുള്ള വിറ്റ്‌വരവ് മാത്രമാണിത്. ഇവകൂടാതെ 653 ബാറുകളും 383 ഔട്ട്‌ലറ്റുകളും 5029 കള്ളുഷാപ്പുകളും കേരളത്തിലുണ്ട്. ആര്‍മി ക്വോട്ടാ, വിദേശത്തുനിന്നും കൊണ്ടുവരുന്നത്, വ്യാജസ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങിവ കൂടി ചേര്‍ത്താല്‍ ഏകദേശം 500 കോടിയിലേറേ രൂപയുടെ മദ്യം ഓണക്കാലത്ത് മലയാളി കുടിച്ചുതീര്‍ത്തിട