ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 17, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താരുണ്യം താലമേന്തിയ തട്ടകങ്ങള്‍

കെ എസ് യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അരിയിലെഴുത്തും മണലിലെഴുത്തും പഠിച്ചു പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആശാന്‍മാരായി തീര്‍ന്നവര്‍ കേന്ദ്ര ക്യാബിനറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളില്‍വരെ അധികാരത്തിന്റെ താക്കോല്‍ക്കൂട്ടം കൈയില്‍ സൂക്ഷിക്കുന്നവരുമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അമരവും അണിയവും കാക്കുന്നവര്‍ മാത്രമല്ല. സഹതുഴച്ചിലുകാരിലും 90 ശതമാനവും മുന്‍ കെ എസ് യു ക്കാര്‍ തന്നെ. ആ നിലയില്‍ ഒരു ഡസനിലേറെ കുഞ്ഞുവാവകളെയും കൊച്ചുണ്ടാപ്പികളെയും അണിനിരത്തി പോരാട്ടത്തിന് തരുണ സാന്നിധ്യം സൃഷ്ടിച്ചിരിക്കയാണ്. കോണ്‍ഗ്രസ് അടവെച്ചതെല്ലാം വിരിഞ്ഞു കുഞ്ഞുങ്ങളാവുകയാണെങ്കില്‍ നിയമസഭയില്‍ യുവജന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാവും. എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ അങ്കത്തിനിറങ്ങിയ എറണാകുളം, കെ എസ് യു പ്രസിഡന്റ് ഷാഫി പറമ്പില്‍ പടയോട്ടം നയിക്കുന്ന പാലക്കാട്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഒരു 'കൈ' നോക്കാനിറങ്ങിയ തലശേരി എന്നീ മണ്ഡലങ്ങളിലാണ് താരുണ്യം താലമേന്തിയ മത്സരങ്ങള്‍ നടക്കുന്നത്. 27ന്റെ തിളക്കംകൊണ്ട് ഈ തെരഞ്ഞെടുപ്പിലെ താരമായ