ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 4, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പല്ലുതേഞ്ഞ പാണ്ടന്‍ നായ്

സി.പി.എമ്മിന്റെ ഏകശിലാഘടന നഷ്ടപ്പെട്ടിട്ട് കാലമേറെയായി. പാര്‍ട്ടിയിലെ വിമതപ്പടയെക്കുറിച്ചും നേതൃത്വത്തിന്റെ തത്ത്വരാഹിത്യത്തെപ്പറ്റിയും പഞ്ചതന്ത്രം കഥപോലെ ആലങ്കാരികമായി വിവരിക്കുന്ന അച്യുതാനന്ദന്‍ പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പറയുമ്പോള്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസിലാക്കണം. സി.പി.എം നേതൃത്വം എടുക്കുന്ന അച്ചടക്ക നടപടികള്‍ ചിലയിടത്ത് കീഴ്ഘടകങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് വി.എസ് തുറന്നുപറയുന്നു. മുണ്ടൂരിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചാണ് വി.എസിന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് മറ്റുചിലതുകൂടി പറഞ്ഞു.  പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ് അഭിമുഖത്തില്‍ പറഞ്ഞത്: പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിമതപ്രവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പാര്‍ട്ടി ഉത്തരം പറയണം. മുണ്ടൂരില്‍ സംഭവിച്ച കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. ഗോകുല്‍ദാസ് അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം ലീഡര്‍ഷിപ്പി...