ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 15, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മന്‍മോഹന്‍ സിങ്ങും ടൈം മാഗസിനും

ടൈം മാഗസിന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല. അവ വിഴുങ്ങിയെന്നു മാത്രം. അനുകൂലമായ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുകയും പ്രാതിനിധ്യ സ്വഭാവമില്ലാത്ത അക്കങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ടൈം ലേഖകന്‍ നടത്തിയ വാചക കസര്‍ത്ത് ചില പ്രതിപക്ഷ നേതാക്കള്‍ വായ്ത്താരിയാക്കിയെങ്കിലും ഇന്ത്യ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം പത്ത് കല്‍പ്പനകള്‍ക്കൊപ്പം കാപ്പിറ്റലിസവും ദൈവം നല്‍കിയതാണെന്നും, ഏറ്റവുമധികം കാപ്പിറ്റല്‍ കയ്യടക്കിവെക്കുന്നവര്‍ ദൈവത്തിനും ഒരുപടി മുകളിലാണെന്നും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ മുന്‍നിരയിലാണ് ടൈം മാഗസിന്റെ സ്ഥാനം. അടുത്ത കാലത്ത് 1990 ന് ശേഷം ചൈനയിലേയും, റഷ്യയിലേയും, കേരളത്തിലേയും കമ്യൂണിസ്റ്റുകാര്‍ കാപ്പിറ്റലിന്റെ (കാറല്‍ മാര്‍ക്‌സിന്റെ കമ്യൂണിസ്റ്റ് വേദപുസ്തകമായ ദാസ് കാപ്പിറ്റലല്ല) ആരാധകരും അത് കയ്യടക്കുന്നതില്‍ പ്രാവീണ്യം കാണിക്കുന്നതാണ് മഹത്വമെന്നും ടൈം മാഗസിനെ കടത്തിവെട്ടി വിശ്വസിക്കുകയും, പ്രവര്‍ത്തിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു.   അമേരിക്ക ...