ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 6, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മീശയില്ലാത്ത സ്റ്റാലിന്റെ കാലം

                            സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് കോഴിക്കോട് നഗരം വേദിയാകുമ്പോള്‍ സോവിയറ്റ് യൂണിയനിലെ പഴയ മറ്റൊരു ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഓര്‍ത്തുപോകുന്നു.  ക്രൂരനായ ഏകാധിപതി സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലമായിരുന്നു അത്. സി.പി.എമ്മിന്റെ സംസ്ഥാന ഘടകം മീശയില്ലാത്ത മറ്റൊരു സ്റ്റാലിന്റെ കാല്‍ച്ചുവട്ടില്‍ അമര്‍ന്നിരിക്കുന്നു                    സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ ആഢംബരത്തില്‍ ആറാടി; ധനധൂര്‍ത്തിന്റെയും പ്രകടനാത്മകതയുടെയും ശിഖരപ്രാപ്തി തേടുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ മാത്രമല്ല; കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും മനസ്സില്‍ ഇതേ മുഖച്ഛായയുള്ള ഒരു കാലം തെളിഞ്ഞുവരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിക്കകത്തും പുറത്തും സ്റ്റാലിന്‍ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും പാര്‍ട്ടിയുടെ തന്നെ നാവിനാല്‍ പുറത്തുവന്ന കാലമായിരുന്നു അത്. ഭരണകൂടം എന്നാല്‍ പാര്‍ട്ടിയെന്നും പാര്‍ട്ടിയെന്നാല്‍ താനാണെന്നുമുള്ള സ്റ്റാലിന്റെ ക്രൂരസിദ്ധാന്തങ്ങളെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞത് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലായി