ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 27, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒഞ്ചിയം ഭരിക്കുന്ന 'കുലംകുത്തികള്‍'

അമ്പത്തെട്ടുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം ജനാധിപത്യ സംസ്‌ക്കാരത്തിന്റെ മഹിമ അറിഞ്ഞു. കമ്യൂണിസ്റ്റ് തുടര്‍വാഴ്ച അവസാനിപ്പിച്ച് യു.ഡി.എഫ്. പിന്തുണയോടെ പുതിയടത്ത് ജയരാജന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായി. പിണറായി വിജയന്‍ 'കുലംകുത്തികള്‍' എന്ന് ആക്ഷേപിച്ചവരില്‍ ഒരാള്‍. സി.പി.എം. ഗുണ്ടകള്‍ 'തല്ലിക്കൊന്ന്' വഴിയില്‍ എറിഞ്ഞിട്ടുപോയ ജയരാജന്‍. ഒഞ്ചിയം ഇന്ന് കേരളത്തിലെ ഒരു സാധാരണ ഗ്രാമപ്പഞ്ചായത്തല്ല. ഈ പഴയ പാര്‍ട്ടിഗ്രാമം കുറെക്കാലമായി ജനാധിപത്യ രാഷ്ട്രീയത്തിന്റെ കാറ്റും വെളിച്ചവും കൊതിക്കുകയാണ്; ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു വരാന്‍ വെമ്പുകയാണ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടപ്പാക്കുന്ന മനുഷ്യവിരുദ്ധമായ രാഷ്ട്രീയ സംസ്‌കാരത്തെ ആ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങുകയും ആ പാര്‍ട്ടിക്കുവേണ്ടി ഫാസിസ്റ്റ് രീതിയില്‍ ജീവിക്കുകയും ചെയ്ത ഒരു വിഭാഗം കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പുതിയൊരു രാഷ്ട്രീയകക്ഷിയുണ്ടാക്കി തങ്ങളുടെ മുന്‍പാര്‍ട്ടി പ്രയോഗിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങളെ ചോദ്യം ചെയ്യുകയാണ്.    ...

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം... കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍ പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു. മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊ...