ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 28, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനുഷ്യത്വം മറന്ന പ്രസ്ഥാനം

ടി.പി. ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ത്തു. ബാക്കിയാകുന്നത് മാനവീയത നഷ്ടമായ  സി.പി.എം നേതൃത്വമാണ്. ജനങ്ങളില്‍ നിന്ന് ആ പാര്‍ട്ടി അകന്നുപോകുന്നത് നേതാക്കള്‍ അറിയുന്നില്ല. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉണ്ടായ ആര്‍.എം.പി എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനമായും രണ്ട് ഗ്രാമപഞ്ചായത്തുകളിലും പരിസരഗ്രാമങ്ങളിലും ഒതുങ്ങിനില്‍ക്കുകയാണ്. എന്നാല്‍ സി.പി.എമ്മിന്റെ കേരളത്തിലെ അസ്തിത്വത്തെയും ചരിത്രത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും അഗാധമായി അത് ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തലയില്‍ വീണ ഇടിത്തീകളിലൊന്നു തന്നെയാണിത്. സി.പി.എമ്മിന്റെ അടിത്തറയിളക്കാനും ഒഞ്ചിയത്തുണ്ടായ ഈ ചെറിയ പാര്‍ട്ടി കാരണമായിത്തീര്‍ന്നു.   ആര്‍.എം.പിയെ തുടക്കം മുതലേ സി.പി.എം നേരിട്ടത് തികഞ്ഞ വിവരക്കേടുകള്‍ കൊണ്ടാണ്. ഈ വിവരക്കേട് സി.പി.എമ്മിന്റെ അടിയുറച്ച അനുയായികളില്‍ നല്ലൊരു വിഭാഗത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ടി.പി.ചന്ദ്രശേഖരനെ എന്തിനാണ് കൊന്നത് എന്ന ചോദ്യം പ്രധാനമായും ഉയരുന്നത് ഒഞ്ചിയത്തെയും പരിസരഗ്രാമങ്ങളിലെയും സ്ത്രീകളുടെ മനസ്സില്‍ നി