Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Sunday, May 12, 2013

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ.
അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.
 
പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മാത്രം ഉപയോഗിക്കാനുള്ളതായതിനാല്‍ ആയിരിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാത്രമല്ല ബാങ്ക് തിരഞ്ഞെടുപ്പിന് പോലും ഇടതന്മാരുടെ ഫോട്ടോകള്‍ ഇങ്ങനെ നിരന്നിരിക്കുമ്പോള്‍ ഒന്ന് ചോദിക്കട്ടെ.
 
പാര്‍ട്ടി പോയി പകരം വ്യക്തിയായോ ഇടതന്മാര്‍ക്കും. അതുകൊണ്ടല്ലേ വിവരമുള്ളവര്‍ പറയുന്നത് ഇടതുപാര്‍ട്ടികള്‍ പൊളിയുന്നു എന്ന്. ഇപ്പോള്‍ ഉത്സവപറമ്പിലെ സേമിയാ കച്ചവടക്കാരെക്കാള്‍ ഗതികെട്ടാണ് ഇടതന്മാര്‍ വ്യക്തിചിത്രങ്ങളുമായി നടക്കുന്നത്. അവര്‍ക്കൊക്കെ ഇവരോട് എന്താണ് ബന്ധം. തുറപ്പുഗുലാന്‍ ഇറക്കി വിടുന്നു ചേട്ടന്മാര്‍ എന്നു മാത്രം. ഒറ്റപ്പെട്ട കൊലപാതകത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടി എല്‍.ടി.ടി.യെ പോലെയല്ലോ ടി.പി ചന്ദ്രശേഖരനെ കൊന്നത്. ജയിലറ ഞങ്ങള്‍ക്ക് മണിയറയാണെന്നും തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടും എന്നൊക്കെ പറയുന്നവര്‍ മൊഴിമാറ്റി പറയല്‍ വിപ്ലവത്തിന്റെ അധാര്‍മ്മികപാതയിലാണ്. സത്യത്തില്‍ ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്ന ഈ മാപ്പുസാക്ഷികളുടെയും കൊലയാളികളുടെയും ഒക്കെ ചിത്രം വച്ചല്ലേ ഇവര്‍ പൂജിക്കേണ്ടത്. പുഷ്പാര്‍ച്ചന.. പൂജ തന്നെയാണല്ലോ.
 
ഈയിടെയായി മരിച്ചവരുടെ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് ഇടത് കൂട്ടങ്ങളില്‍ വലിയ ഡിമാന്റാണ്. മരിച്ചാലേ ബോര്‍ഡ് വയ്ക്കൂ എന്ന് നിര്‍ബന്ധമുള്ളതുപോലെയാണ് കാര്യങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ തന്റെയൊരു ഫഌക്‌സ് ബോര്‍ഡും ആദരവും കാണാന്‍ പി.ഗോവിന്ദപിള്ള എത്ര കൊതിച്ചുകാണും. മരിച്ചുകഴിഞ്ഞപ്പോള്‍ പാര്‍ട്ടി ബുദ്ധിജീവിയായി. ഇത് ശരിയല്ല സഖാക്കളെ. ടി.വി.രാജേഷിന്റെയും സ്വരാജിന്റെയും ശ്രീരാമകൃഷ്ണന്റെയും ചിത്രങ്ങള്‍ ഫഌക്‌സാക്കാന്‍ ആത്ര മോശമോ ?
എന്തിന് പിണറായിയുടെ മാത്രം ചിത്രം? ഇടതു ഭാഷാപണ്ഡിതന്മാരായ ജി.സുധാകരന്റെയും ജയരാജന്റെയും ഒക്കെ ഫഌക്‌സായാല്‍ എന്താ. ആരെങ്കിലും ആസനത്തില്‍ കമ്പികേറ്റുമോ സുകുമാരന്മാരേ. ഫഌക്‌സ് ബോര്‍ഡ് നിറഞ്ഞു നില്‍ക്കുന്ന ഇ.പി.ജയരാജന്‍ ചിത്രം ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക.
 
ഒരു വിപ്ലവകാളേസിസ് അല്ലേ അത്. പിന്നെ ഒത്തിരി ഗോവിന്ദന്മാര്‍ വേറെയും ഉണ്ടല്ലോ. അവരൊക്കെ ശിവാലയഓട്ടത്തിന് മാത്രം ഓര്‍മ്മിക്കപ്പെട്ടാല്‍ മതിയോ. റഷ്യയില്‍പോലും ഇപ്പോള്‍ വേണ്ടാത്ത മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍ ചിത്രങ്ങള്‍ക്ക് ഇവിടെ നല്ല ഡിമാന്റാണ്. സ്റ്റാലിന്റെയും പിണറായിയുടെയും ചിത്രങ്ങള്‍ക്ക് ഒരേ വികാരവിചാരമാണ് ഉള്ളതെന്ന് ഏത് കെ.ഇ.എന്നും സമ്മതിക്കും. മരിച്ചവരോട് ഇത്രയും ബഹുമാനമുള്ള ഒരു പാര്‍ട്ടി മറ്റൊന്ന് ലോകത്ത് കാണില്ല. ജീവിച്ചിരിക്കുന്നവരുടെ കൂടെയേ ഇവര്‍ക്ക് വിരോധമുള്ളൂ. ഒരു സംസ്ഥാന പുകസാ സമ്മേളനത്തിന് പി.കേശവദേവിന്റെ ഫഌക്‌സ് വരെ ഉണ്ടായിരുന്നു. പുകസാ സെക്രട്ടറി മുരളി സാറിന്റെയും പ്രസിഡന്റ് പ്രേത സാഹിത്യകാരന്റെയും ചിത്രമൊഴിച്ച്. ചിത്രങ്ങളിലേയ്ക്ക് വരണോ അതിവേഗം ചരമപ്പെടുക.
 
എന്നാലും ചില വിദേശചിത്രങ്ങള്‍ അല്‍പം കടന്ന കയ്യല്ലേ. ഏയ് അങ്ങനെ ചിന്തിക്കണ്ട. ഉത്സവ സ്ഥലത്തെ സേമിയാ പരസ്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയുമൊക്കെ ദേവി സേമിയ കുടിക്കുന്നതിന്റെ കൂറ്റന്‍ ചിത്രമുണ്ടല്ലോ. അവരൊക്കെ ആ സേമിയ കുടിച്ചതിന്റെ നേര്‍ച്ചിത്രമാണോ അത്. എല്ലാം ഒരു പരസ്യം അല്ലേ പുഷ്പാംഗദാ.. അതേ അണ്ണാ. ഈ അണ്ണന്മാരുടെ ഫോട്ടോവയ്ക്കാന്‍ കൊള്ളാത്തതുകൊണ്ട് ആ അണ്ണന്മാരുടെ ഫോട്ടോ വയ്ക്കുന്നു. അത്രമാത്രം. ഫോട്ടോയ്ക്ക് ഒരു അന്തസ്സും എരണവും ഒക്കെ വേണ്ടേ പൈതങ്ങളെ... നോക്കുമ്പം കാണാന്‍ ഒരു സ്റ്റൈല്.. ഏത്...