ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 5, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍

                         പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല  താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍'  എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി  മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?  ''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാള