ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 28, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോണ്‍ഗ്രസ് 125 പിന്നിടുമ്പോള്‍ ...

കോണ്‍ഗ്രസ് പിറവിയെടുത്തിട്ട് ഇന്ന് 125 വര്‍ഷം പിന്നിടുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മഹത്തായ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയതെങ്ങനെയെന്ന്      പരിശോധിക്കുന്നു.                യേശുക്രിസ്തു എങ്ങനെയെല്ലാം ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നു ഗാന്ധിജി. യേശുക്രിസ്തുവിന് 1870 വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ച യേശുക്രിസ്തു തന്നെയാണ് ഗാന്ധിജി. സ്‌നേഹത്തോടുകൂടി ദൈവപുത്രനായി കരുതി യേശുക്രിസ്തു ആരാധിക്കപ്പെടുന്നുണ്ടെങ്കിലും ഇരുവരും മനുഷ്യപുത്രന്മാര്‍ തന്നെയാണ്. മനുഷ്യന്റെ ജീവിതം തന്നെയാണ് യേശുക്രിസ്തുവും ഗാന്ധിജിയും ജീവിച്ചത്. മനുഷ്യന്റെ അന്ത്യം തന്നെയാണ് ഇവര്‍ ഇരുവരും കുരിശില്‍ കിടന്നും വെടിയുണ്ട ഏറ്റുവാങ്ങിയും അനുഭവിച്ചത്. ഈ മനുഷ്യപുത്രന്മാര്‍ മാനവരാശിക്ക് ദൈവപുത്രന്മാരേക്കാള്‍ വലുത്.                                              ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ബൈബിളിനോടു ചേര്‍ത്തുവെക്കേണ്ട സത്യത്തിന്റെ ഒരു വേദപുസ്തകം തന്നെയാണ്. ഗാന്ധിജി സഹനം ശീലിച്ചെടുത്തത് ബൈബിളില്‍ നിന്നാണ്