ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി ,സത്യവും മിഥ്യയും :പി.വി ഹരി

ഇന്ത്യയിലെ മുഴുവന്‍ വീടുകളിലും ഒരാള്‍ക്കെങ്കിലും ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിങ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു വിപുലമായ ജനകീയ പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി എന്ന പേരില്‍ ആരംഭിക്കുകയും മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി എന്ന പേരില്‍ തുടരുകയും ചെയ്യുന്ന ഈ വിപ്ലവകരമായ പരിപാടി. എന്നാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇതിനെ ദുരുപയോഗപ്പെടുത്താനും, സാധാരണക്കാരായ ഇതിലെ അംഗങ്ങളെ ചേര്‍ത്ത്‌ യൂണിയനുകള്‍ രൂപീകരിച്ച്‌ പാര്‍ട്ടിയുടെ ചട്ടുകമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌. ഈ കുത്സിതനീക്കങ്ങളുടെ പിന്നിലെ രാഷ്ട്രീയ- സാമ്പത്തിക ചൂഷണത്തെ ചൂണ്ടിക്കാണിക്കുകയാണ്‌ ഇവിടെ.ഒരു ദരിദ്രകുടുംബത്തിന്‌ വര്‍ഷത്തില്‍ ചുരുങ്ങിയത്‌ 12,500 രൂപയെങ്കിലും വരുമാനം ലഭ്യമാക്കുക എന്നതിനുപുറമെ തൊഴില്‍ ലഭിക്കുവാനുള്ള അവകാശം പൗരന്മാര്‍ക്കും, ആ ബാധ്യത ഏറ്റെടുക്കാന്‍ ഗവണ്‍മെന്റിനേയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഒരു നിയമനിര്‍മ്മാണത്തിലൂടെയാണ്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്...

അനാചാരങ്ങള്‍ ആചാരമാവുമ്പോള്‍ : പി.വി ഹരി

ഭൂഖണ്ഡങ്ങളിലൊക്കെയും വര്‍ഗങ്ങളും ഗോത്രങ്ങളുമുണ്ട്‌. അവര്‍ക്കിടയില്‍ നിരവധി ആചാരങ്ങളുമുണ്ട്‌. സംസ്കൃതചിത്തരെ അമ്പരപ്പിക്കുന്നവിധത്തിലുള്ള അനാചാരങ്ങളാണവ. രണ്ടുകാലില്‍ നിവര്‍ന്നുനടക്കുന്നു എന്നതിനപ്പുറം മനുഷ്യന്‍ മൃഗസമാനനാണെന്നോ അല്ലെങ്കില്‍ അവയ്ക്കും താഴെയാണെന്നോ പറയാവുന്ന വിധത്തിലാണ്‌ ആചാരങ്ങള്‍. ആ ആചാരങ്ങളെയാണ്‌ മനുഷ്യസ്നേഹികളായ ഗുരുവര്യന്മാര്‍ അനാചാരങ്ങളെന്നുവിളിച്ച്‌ ആക്രമിച്ചത്‌. ഇന്ത്യയിലും ഗുരുക്കന്മാരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുമുണ്ടായിരുന്നു. ജന്മം മുഴുവന്‍ അവര്‍ ഹോമിച്ചത്‌ അനാചാരങ്ങള്‍ക്കും പ്രാകൃതരീതികള്‍ക്കെതിരെയുമായിരുന്നു. രാജാറാം മോഹന്‍ റായി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും സതി കൊണ്ടാടുമായിരുന്നു. മറവില്‍ സതി ഇപ്പോഴുമുണ്ട്‌. സ്വന്തം സഹോദരന്റെ മൃതദേഹത്തിനൊപ്പം ജീവനുള്ള ജേഷ്ഠത്തിയെ വരിഞ്ഞുമുറുക്കി ചിതയ്ക്കകത്തുവെച്ച്‌ തീവെച്ചപ്പോള്‍ കരഞ്ഞുവിളിച്ച്‌ കേണത്‌ രാജാറാം മോഹന്‍ റായിയോടാണ്‌.                                                              ദര്‍ശനങ്ങളിലൊക്കെ പറയുമായിരിക്കും ദേഹമല്ല ദേഹിയാണ്‌ പ്രധാനമെന്ന്‌. പറയുന്നവനെ പ്രൊമത്യൂസിനെപ്പോലെ വിധിയ്ക്കപ്പെടുമ്പോഴാണ്‌...

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍  'ആരെതിര്‍ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ്. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു. പക്ഷേ, പര്‍ദ ധരിക്കാന്‍ എനിക്കിഷ്ടമല്ല. പര്‍ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ അവകാശ പ്രഖ്യാപനമായാണ് ഞാനിതിനെ കാണുന്നത്' പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ തളരാതെ നില്ക്കുന്ന റെയ്ഹാന ഖാസിയുടേതാണീ വാക്കുകള്‍.  പര്‍ദയും മഫ്തയും ധരിക്കാത്തതിന്റെ പേരില്‍ അപവാദപ്രചരണം മുതല്‍ വധഭീഷണി വരെ നേരിടേണ്ടി വന്നപ്പോഴാണ് ഇഷ്ടവസ്ത്രം ധരിക്കുന്നതിനുളള അവകാശത്തിനുവേണ്ടി റെയ്്ഹാന കോടതിയെ സമീപിച്ചത്. ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ് ഇവരുടെ കുടുംബം.  കഴിഞ്ഞ ആറു വര്‍ഷമായി റെയ്ഹാനയും കുടുംബവും കാസര്‍ഗോഡ് വിദ്യാനഗറിലാണ് താമസം. മുമ്പ് ഇവര്‍ കര്‍ണടകത്തിലായിരുന്നു. മുഖാവരണമണിയുന്ന മുസ്ലീം സ്ത്രീകള്‍ സാധാരണമാണ് കര്‍ണാടകത്തില്‍....പക്ഷേ, അവര്‍ എല്ലായ്‌പ്പോഴും പര്‍ദയും മുഖാവരണവും ധരിക്കുന്നില്ല. റംസാനില്‍ അതേപോലെ ചില പ്രത്യേക അവസരങ്ങളിലെല്ലാമാണ് മുഖാവരണമണിഞ്ഞിരുന്നത്. അല്ലാത്തപ്പോള്‍ ഏതു വേഷവു...

പുത്തരിക്കണ്ടം സി പി എം കൊയ്‌തെടുത്തു :ഇ.വി ശ്രീധരന്‍

                                                                       തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനിയില്‍ ഒരു പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നെല്‍വയലും കൂടി ഉണ്ടാവുകയാണ്. നെല്‍വയല്‍ ഒരു സാര്‍വലൗകിക കമ്യൂണിസ്റ്റ് തമാശയാണ്. നെല്‍വയല്‍ സൃഷ്ടിച്ചുകൊണ്ട് ചതിച്ചത് സാക്ഷാല്‍ ശ്രീപത്മനാഭനെയാണ്.കൃഷിമന്ത്രി രത്‌നാകരന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ജയന്‍ ബാബു നല്‍കിയ ഒരു ഓണസമ്മാനമാണിത്. ശ്രീപത്മനാഭനെയും പഴവങ്ങാടി ഗണപതിയെയും വിശാലനേത്രങ്ങള്‍കൊണ്ട് നോക്കിനില്‍ക്കുന്ന പുത്തരിക്കണ്ടം മൈതാനി നഗരസഭയുടെ സ്വന്തമാണ്. സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത് തങ്ങളുടെ സ്വന്തമാണെന്നും വിചാരിക്കുന്നുണ്ട്. മണ്ണെല്ലാം മണ്ണിനുവേണ്ടി പൊരുതിയവരുടേതാണല്ലോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളം അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. ചരിത്രവും സംസ്‌ക്കാരവും കലകളും സാഹത്യവുമൊക്കെ അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. സൈ്വരണീചരിതത്തിലെ ആദിരൂപങ്ങളിലൊന്നായ പുത്തരിക്കണ്ടം മാധവിയും സി.പി.എമ്മിന്റെ മനസ്സില്‍ ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളില്‍ ഒരാള്‍തന്നെയായിരിക്കും.        ...

ബഹുമാനപ്പെട്ട മതപണ്ഡിതരെ നിങ്ങള്‍ ഇത് ചെയ്യരുത്. പി.വി.ഹരി

അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.                                                    പങ്കാളിത്തം കൊണ്ട്‌ ചെറുതാണെങ്കിലും ഭാവികേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്ന പലതിന്റെയും തുടക്കമാവുമൊ എന്നതാണ്‌ എല്ലാവരും ഭയപ്പെടുന്നത്‌. എന്തായിരിക്കും ഇത്തരമൊരു മാര്‍ച്ച്‌ നടത്താന്‍ ഇമാമുമാരെ പ്രേരിപ്പിച്ചത്‌. കേരള മുസ്ലീം സമൂഹത്തിന്‌ മഅ്ദനി നല്‍കിയ സംഭാവനകള്‍ എന്താണ്‌? എന്തിനാണ്‌ അഞ്ചുനേരം നിസ്കരിക്കുന്ന സൂഫിയയെന്ന്‌ കൂടെ കൂടെ മഅ്ദനി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സ്വന്തം ഭാര്യ വിശുദ്ധയെന്ന്‌ മാധ്യമങ്ങളുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ? ഞാന്‍ തീവ്രവാദം മതിയാക്കിയെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ കുറെ കാലങ്ങളായി മഅ്ദനി ചാനലുകളില്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ നോക്കൂ, പാലക്കാട്‌ സിറാജ്നീസ്സയെ വെടിവെച്ച്‌ കൊന്നപ്പോള്‍, കാട്ടൂരില്‍ ആലി മുസ്ല്യാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, തേവലക്കര അലവികുഞ്ഞ്‌ മൗലവി വധിക്കപ്പെട്ടപ്പോള്‍ ഞാന്‍ പ്രസംഗിച്ചിരുന്നു. അത്‌ തെറ...

ഭാരതം ചുവക്കുന്നുവോ? P.V HARI

ഇന്ത്യയുടെ ചുവപ്പ്‌ ഇടനാഴികളില്‍ വെടിയൊച്ചകള്‍. ഒഴുകുന്നത്‌ രക്തം. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്തവസ്ഥ. ചുവപ്പ്‌ ഇടനാഴികള്‍ എന്നു പറയുന്നത്‌ മാവോയിസ്റ്റ്‌ കേന്ദ്രങ്ങളെയാണ്‌.                                                                  അഫ്ഗാനിസ്ഥാനിലെ താലിബാനെപോലെ ഭരണാധികാരം കൈക്കലാക്കാനുളള മാവോയിസ്റ്റുകള്‍ അഥവ നക്സലൈറ്റുകളുടെ നീക്കം ശക്തിപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെയാണ്‌ 2006 മുതല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി ഇതിനെ കാണുന്നതും. 2050-60 ല്‍ ഇന്ത്യയില്‍ സ്വന്തം രാഷ്ട്രം സ്ഥാപിക്കാനാണ്‌ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌. ആ ലക്ഷ്യപ്രാപ്തിയിലേക്കുളള പ്രയാണമാണ്‌ അവരുടേത്‌. അതിനുവേണ്ടി ഉന്മുലന സിദ്ധാന്തം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്നു. ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുന്നു. ചുവപ്പ്‌ വിപത്ത്‌ ആയിട്ടാണ്‌ മാവോയിസ്റ്റുകളെ കണ്ടിരുന്നത്‌. എന്നാല്‍ ആ ചുവപ...

ബംഗാളില്‍ ചെങ്കൊടി താഴുമ്പോള്‍ .... പി.വി ഹരി

                                     ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു. വംഗദേശത്തിന്റെ വിരിമാറില്‍ തലയെടുപ്പോടെ പാറി കളിച്ച ചെങ്കൊടികള്‍ പരാജയത്തിന്റെ അപമാനഭാരം കൊണ്ട്‌ തലകുനിക്കുകയാണ്‌. മാര്‍ക്സിസത്തിന്‌ വാര്‍ധക്യമില്ലെന്ന്‌ അണികളെ പഠിപ്പിച്ച പ്രസ്ഥാനം ലോകഭൂപടത്തില്‍ പലയിടത്തും ചുവപ്പ്‌ മാഞ്ഞപ്പോള്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയത്‌ പശ്ചിമബംഗാളിനെയായിരുന്നു. ലെനിന്‍ പ്രതിമ നിലംപൊത്തിയാലും ബെര്‍ളിന്‍ മതില്‍ തകര്‍ന്നാലും ബംഗാളില്‍ മാര്‍ക്സിസത്തിന്‌ മരണമില്ലെന്നു വിശ്വസിച്ച സി പി എം അണികള്‍ക്ക്‌ ബംഗാള്‍ ഇനി ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ മാത്രമായിരിക്കുമെന്ന്‌ കരുതപ്പെടുന്നു.                                                        2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ശേഷം പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്ന്‌ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഈയിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ്‌ ബംഗാളിന...