ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തകരുന്ന ക്യൂബന്‍ സ്വപ്നം

ഇത്രയും സുന്ദരമായ മറ്റൊരു നാട് എന്റെ കണ്ണുകള്‍ക്ക് ഇതുവരെയും കാണാന്‍  കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ കണ്ടെത്തിയ ക്യൂബ എന്ന ദ്വീപിനെ കൊളംബസ് വിശേഷിപ്പിച്ചത്.
1492 ല്‍ കൊളംബസ് കണ്ടുപിടിച്ച കരീബിയന്‍ കടലിലെ ദ്വീപായ ക്യൂബയെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ 1959 ജനുവരി ഒന്നിന് നടന്ന ക്യൂബന്‍ വിപ്ലവത്തിലൂടെ പ്രതിഷ്ഠിക്കുന്നത് ഫിദല്‍ കാസ്‌ട്രൊയാണ്. 1959 ലെ ക്യൂബയുടെ ജനനം ലോകത്തിന് പുതിയൊരനുഭവമായിരുന്നു. ഫ്രഞ്ച് ബുദ്ധിജീവിയായ റെഗിസ് ദെബ്രെയുടെ ഭാഷയില്‍ വിപ്ലവത്തിനകത്തു നടന്ന ഒരു വിപ്ലവത്തിലൂടെയാണ് ക്യൂബ പിറന്നു വീണത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന (ദെബ്രെ പിന്നീട് ദെഗോളിന്റെ സാംസ്‌ക്കാരിക വകുപ്പുമന്ത്രിയായിരുന്നു) ഈ മനുഷ്യസ്‌നേഹി വിപ്ലവത്തിനകത്തെ വിപ്ലവം എന്ന സംജ്ഞ കൊണ്ടുദ്ദേശിച്ചിരിക്കുക കമ്യൂണിസ്റ്റ് വിപ്ലവങ്ങളായ റഷ്യന്‍ വിപ്ലവത്തിന്റെയും ചൈനീസ് വിപ്ലവത്തിന്റെയുമൊക്കെ ആശയങ്ങള്‍ക്കകത്തു നിന്നു വികസിച്ചുവന്ന ഒരു വിപ്ലവമെന്നായിരിക്കും.
 
എന്നാല്‍ ക്യൂബന്‍ വിപ്ലവം ലോകത്തെ കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തുടര്‍ച്ചയായിരുന്നില്ല. ആയിരുന്നില്ല എന്ന് റെഗിസ് ദെബ്രെ തിരുത്തിയിട്ടുമുണ്ട്. ക്യൂബന്‍ വിപ്ലവത്തിന് കമ്യൂണിസ്റ്റ് സാര്‍വ ലൗകിക ഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്യൂബന്‍ വിപ്ലവം മെക്‌സിക്കന്‍ വനങ്ങള്‍ ആത്മാവില്‍ സൂക്ഷിക്കുന്ന ഗറില്ലാ വിപ്ലവ മോഹങ്ങളില്‍ നിന്നാണുണ്ടായതാണെന്നു വരെ ദെബ്രെ പിന്നീട് തിരുത്തിപ്പറഞ്ഞിട്ടുണ്ട്.
ക്യൂബന്‍ വിപ്ലവം ഒരു ദേശീയ വിപ്ലവമായിരുന്നു. ഒരു ജനത സത്യസന്ധതകൊണ്ട് ഗറില്ലാ വിപ്ലവത്തെ ഉപാസിക്കുകയായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ ആയുധങ്ങള്‍ റഷ്യയും ചൈനയുമല്ല തീരുമാനിച്ചത്.1959 ല്‍ ക്യൂബയില്‍ നടന്ന വിപ്ലവം ലോകത്തിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നിന്നു കയറ്റി അയച്ച വിപ്ലവമല്ല. ക്യൂബന്‍ വിപ്ലവത്തിന് ലോകത്തു നടന്ന കമ്യൂണിസ്റ്റ് വിപ്ലവങ്ങളുമായും മാര്‍ക്‌സ് - ഏംഗല്‍സ് - ലെനിന്‍ - സ്റ്റാലിന്‍ - മാവൊസെതുങ്ങുമായൊന്നും പുലബന്ധം പോലുമില്ല. കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തുടര്‍ച്ചയാണ് ക്യൂബന്‍ വിപ്ലവം എന്ന റെഗിസ് ദെബ്രെയുടെ ധൈഷണിക നിഗമനത്തിന് ഫിദല്‍ കാസ്‌ട്രൊ തന്നെ പില്ക്കാലത്ത് മറുപടി നല്‍കിയിട്ടുണ്ട്: ''ക്യൂബയുടെ വൈദേശിക കടം കയറ്റുമതി ചെയ്യാനൊക്കാത്തതുപോലെത്തന്നെ വിപ്ലവവും കയറ്റുമതി ചെയ്യാന്‍ പറ്റുകയില്ല. സമ്പന്നതയും ദാരിദ്ര്യവും കയറ്റുമതി ചെയ്യാനാവില്ല. വിപ്ലവങ്ങള്‍ കയറ്റുമതി ചെയ്യാനാവുമെന്നു പറയുന്നതു പരിഹാസ്യമാണ്.''

                                                       റെഗിസ് ദെബ്രെയുടെ ഫ്രഞ്ച് വിപ്ലവാധിഷ്ഠിതമായ വിപ്ലവ ബോധം സത്യമായും കാസ്‌ട്രൊയുടെ വാക്കുകള്‍ക്കു മുമ്പില്‍ പൊളിഞ്ഞു വീഴുകയാണ്. ക്യൂബ രാഷ്ട്രപിതാവായി കരുതുന്ന യോസാ മാര്‍ത്തിയുടെയും എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും മോചനം സ്വപ്നം കണ്ട സൈമണ്‍ ബൊളിവാറിന്റെയും ആശയങ്ങളാണ് ക്യൂബന്‍ വിപ്ലവത്തിന്റെ പ്രചോദനം. യോസാ മാര്‍ത്തിയെ ഫിദല്‍ കാസ്‌ട്രൊ തന്റെ രാഷ്ട്രീയ ഗുരുനാഥനായിട്ടാണ് കരുതുന്നത്. മാര്‍ക്‌സിസം പഠിച്ചവരോ മാര്‍ക്‌സിസം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചവരോ ആയിരുന്നില്ല കാസ്‌ട്രൊ അടക്കമുള്ള ക്യൂബന്‍ വിപ്ലവകാരികള്‍. ലാറ്റിനമേരിക്കയുടെ മനസ്സിലെ വിപ്ലവചിന്ത മാര്‍ക്‌സിസവുമായി ബന്ധമുള്ളതുമല്ല. അത് സ്പാനിഷ് വിപ്ലവ പാരമ്പര്യത്തില്‍ നിന്നുണ്ടായ ബൊളിവാറിയനിസമാണ്, യോസാ മാര്‍ത്തിയനിസമാണ്.
 
വെനിസ്വേലയും ബൊളീവിയയും ചിലിയുമൊന്നും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളല്ല എന്നു പറഞ്ഞാല്‍ അച്യുതാനന്ദനും പിണറായി വിജയനും മനസ്സിലാവില്ല എന്ന ഒന്നാം പാഠത്തില്‍ നിന്നാണ് ക്യൂബയെക്കുറിച്ചും ലാറ്റിനമേരിക്കയെക്കുറിച്ചുമൊക്കെ നമ്മളാലോചിക്കേണ്ടത്. ഇന്നത്തെ ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രൊ മാര്‍ക്‌സിസം വായിച്ചയാളല്ല. മാര്‍ക്‌സിസത്തിന്റെ പുസ്തകം പത്തുപേജ് വായിച്ചതിനുശേഷം താന്‍ വലിച്ചെറിഞ്ഞു കളഞ്ഞുവെന്നാണ് റൗള്‍ കാസ്‌ട്രൊ ലാറ്റിനമേരിക്കയോടു പറഞ്ഞത്. ഫിദല്‍ കാസ്‌ട്രൊയും മാര്‍ക്‌സിസത്തില്‍ പണ്ഡിതനൊന്നുമായിരുന്നില്ല. ചെഗുവേരയ്ക്ക് തീരെയും മാര്‍ക്‌സിസം അറിഞ്ഞുകൂടായിരുന്നു. അദ്ദേഹം വേറൊരു വന്‍കരയുടെയും ചരിത്രത്തിന്റെയും ആത്മാവില്‍ നിന്നുണ്ടായ വിപ്ലവകാരിയാണ്.ഈ ബാലപാഠത്തില്‍ നിന്നാണ് ക്യൂബയെക്കുറിച്ചും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങളും ആലോചനകളും നടക്കേണ്ടത്.
ഫിദല്‍ കാസ്‌ട്രൊയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ആയുധമെടുത്തു പോരാടി അന്നത്തെ ക്യൂബന്‍ സ്വേച്ഛാധിപതിയായിരുന്ന ബാറ്റിസ്റ്റയെ ഭരണത്തില്‍ നിന്നു പുറത്താക്കി. ബാറ്റിസ്റ്റ സ്‌പെയിനിലേക്കോടിപ്പോവുകയും ചെയ്തു. ബാറ്റിസ്റ്റയുടെ ഭരണകാലത്ത് ക്യൂബയിലെ ഫാക്ടറികളും കൃഷിസ്ഥലങ്ങളും പഞ്ചസാര മില്ലുകളും ഖനികളും ധാതുലവണങ്ങളുമൊക്കെ അമേരിക്കന്‍ മുതലാളിമാരുടെ നിയന്ത്രണത്തിലായിരുന്നു. ഈ മുതലാളിമാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ജനങ്ങളും സോവിയറ്റ് റഷ്യയെ പിന്തുണയ്ക്കുന്ന ഒരു ചാരുകസാല കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്യൂബയിലുണ്ടായിരുന്നു.
 
ബാറ്റിസ്റ്റയെ പിന്തുണച്ചവരില്‍ നല്ലൊരു വിഭാഗം അമേരിക്കയില്‍ അഭയം പ്രാപിക്കുകയും ഇവരെ സി.ഐ.എ ക്യൂബക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.
ബാറ്റിസ്റ്റയുടെ ഭരണത്തെ അട്ടിമറിച്ചതും ക്യൂബയില്‍ കാസ്‌ട്രൊ അധികാരത്തില്‍ വന്നതും വിപ്ലവക്യൂബയുടെ ആദ്യദിനങ്ങളില്‍ യു.എസ്.എയെ അലട്ടിയിരുന്നില്ല. കാസ്‌ട്രൊയുടെ ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ചത് യു.എസ്.എ ആയിരുന്നു. ആ അവസരത്തില്‍ ഫിദല്‍ കാസ്‌ട്രൊ യു.എസ്.എ സന്ദര്‍ശിക്കുകയും ചെയ്തു. കാസ്‌ട്രൊ ഭരണത്തിന്‍ കീഴില്‍ ക്യൂബയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് യു.എസ്.എ ആദ്യം കരുതിയത്. എന്നാല്‍ കാസ്‌ട്രൊയും ക്യൂബയിലെ ദേശീയ ഭരണകൂടവും ക്യൂബക്കകത്തെ അമേരിക്കന്‍ മുതലാളിത്തത്തിനെതിരെ നീങ്ങി.

                                                         അമേരിക്കന്‍ മുതലാളിമാരുടെ ഫാക്ടറികളും പഞ്ചസാര മില്ലുകളും ഖനികളുമൊക്കെ കാസ്‌ട്രൊ ഭരണകൂടം പിടിച്ചെടുത്തു. ഈ ഘട്ടത്തിലാണ് യു.എസ്.എ ക്യൂബക്കെതിരെ നീങ്ങുന്നതും കാസ്‌ട്രൊ സോവിയറ്റ് റഷ്യയുമായി അടുക്കുന്നതും. ലാറ്റിനമേരിക്കയില്‍ അമേരിക്കക്കെതിരെ കമ്യൂണിസ്റ്റു രാഷ്ട്രങ്ങളെ ഉണ്ടാക്കുക എന്ന ഒരു സ്വപ്നം സോവിയറ്റ് റഷ്യയുടെ മനസ്സിലും മൊട്ടിട്ടു. ക്യൂബ സോവിയറ്റ് റഷ്യയുടെയും മറ്റ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും വാത്സല്യമനുഭവിച്ചു തുടങ്ങി. ക്യൂബയ്ക്കുമേല്‍ അമേരിക്ക ഒരുപാട് പ്രതിരോധങ്ങളും ഏര്‍പ്പെടുത്തി. കാസ്‌ട്രൊ ജന്മം നല്‍കിയ പുതിയ ക്യൂബന്‍ ജനവര്‍ഗത്തെ പട്ടിണിയിലേക്കു നയിക്കുകയെന്നതായി അമേരിക്കയുടെ ലക്ഷ്യം. ലോകത്തിന്റെ പൊലീസുകാരനായി ചമയുന്ന അമേരിക്കയുടെ തൊപ്പിയും കാക്കിക്കുപ്പായവും വലിച്ചു കീറുക എന്നതായി ക്യൂബയുടെ ലക്ഷ്യം.ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും പിന്തുണച്ചിട്ടും ക്യൂബയ്ക്ക് പിടിച്ചുനില്‍ക്കാനാവുന്നുണ്ടായിരുന്നില്ല.ഒരു മേയ് ദിനത്തില്‍ ക്യൂബ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്ന് കാസ്‌ട്രൊ പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനം വളരെയേറെ ദേശീയമായിരുന്നു. വിപ്ലവത്തിന്റെ ഒരു ദേശീയത എന്നു വേണമെങ്കില്‍ പറയാം. ഏകകക്ഷി ഭരണത്തിന്‍ കീഴില്‍ സ്വേച്ഛാധിപത്യ മാര്‍ഗത്തിലൂടെ തന്നെ ക്യൂബ സോഷ്യലിസത്തിന്റെ പാതയിലേക്കു നീങ്ങുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...