ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മീശയില്ലാത്ത സ്റ്റാലിന്റെ കാലം

                           സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് കോഴിക്കോട് നഗരം വേദിയാകുമ്പോള്‍ സോവിയറ്റ് യൂണിയനിലെ പഴയ മറ്റൊരു ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഓര്‍ത്തുപോകുന്നു. 
ക്രൂരനായ ഏകാധിപതി സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലമായിരുന്നു അത്. സി.പി.എമ്മിന്റെ സംസ്ഥാന ഘടകം മീശയില്ലാത്ത മറ്റൊരു സ്റ്റാലിന്റെ കാല്‍ച്ചുവട്ടില്‍ അമര്‍ന്നിരിക്കുന്നു

                   സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ ആഢംബരത്തില്‍ ആറാടി; ധനധൂര്‍ത്തിന്റെയും പ്രകടനാത്മകതയുടെയും ശിഖരപ്രാപ്തി തേടുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ മാത്രമല്ല; കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും മനസ്സില്‍ ഇതേ മുഖച്ഛായയുള്ള ഒരു കാലം തെളിഞ്ഞുവരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിക്കകത്തും പുറത്തും സ്റ്റാലിന്‍ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും പാര്‍ട്ടിയുടെ തന്നെ നാവിനാല്‍ പുറത്തുവന്ന കാലമായിരുന്നു അത്. ഭരണകൂടം എന്നാല്‍ പാര്‍ട്ടിയെന്നും പാര്‍ട്ടിയെന്നാല്‍ താനാണെന്നുമുള്ള സ്റ്റാലിന്റെ ക്രൂരസിദ്ധാന്തങ്ങളെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞത് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു. സമാനമായ അധികാര കേന്ദ്രീകരണമാണ് സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. അത് ദേശീയ നേതൃത്വത്തിലല്ല; സംസ്ഥാന നേതൃത്വത്തിലാണെന്നുമാത്രം.
 
പാര്‍ട്ടിയെന്നാല്‍ പിണറായി എന്നും വിജയന്‍ എന്നാല്‍ ജയരാജന്‍മാരെന്നും അപനിര്‍മ്മിക്കപ്പെട്ട കാലം. സ്റ്റാലിന്റെ കൈയില്‍ പാര്‍ട്ടിയും പട്ടാളവും പൊലീസും പാവകളായിരുന്നു. ഇന്ന് പിണറായിയുടെ കൈകളിലും പാര്‍ട്ടിയുടെ എല്ലാ വര്‍ഗബഹുജന സംഘടനകളും അമര്‍ന്നിരിക്കുന്നു. സര്‍വ്വശക്തനും സര്‍വജ്ഞാനിയും സര്‍വവ്യാപിയുമായ നേതാവായി സ്റ്റാലിന്‍ ഉയര്‍ത്തപ്പെട്ടതുപോലെ പിണറായി വിജയന്‍ പാര്‍ട്ടിക്ക് മേല്‍ ഉയരം നേടിയിരിക്കുന്നു. വ്യക്തിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് മീതെ എപ്പോഴും വീഴാവുന്ന പൂമരക്കൊമ്പായി ഭീഷണി ഉയര്‍ത്തിയിട്ടും ബ്രാഞ്ചുതൊട്ട് സംസ്ഥാനതലംവരെയുള്ള സമ്മേളനങ്ങളില്‍ ചാഞ്ഞകൊമ്പിന്റെ ചെറുചില്ലയൊടിക്കാന്‍ ആരെയും അനുവദിക്കാത്ത പിണറായിയുടെ വിജയം സ്റ്റാലിന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍ നേടിയ ആധിപത്യംപോലെ ശക്തമാണ്. മീശവെയ്ക്കാത്ത സ്റ്റാലിന്‍ എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയന്റെ അധികാര-ആജ്ഞാശേഷിയെ വിശേഷിപ്പിക്കാം.
 
1956 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ ചേര്‍ന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വലിയൊരു സ്വപ്‌ന തകര്‍ച്ചയുടെയും വിഗ്രഹഭഞ്ജനത്തിന്റെയും വേദിയായിരുന്നു. സോവിയറ്റ് റഷ്യയില്‍ മാത്രമല്ല, ചെങ്കൊടി പാറുന്ന ഏതു മണ്ണിലും പൂജാവിഗ്രഹംപോലെ  ആദരണീയനായ സ്റ്റാലിന്‍ ചെകുത്താനെപോലെ  വെറുക്കപ്പെട്ടവനാണെന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ചരിത്രത്തിന്റെ കീഴ്‌മേല്‍ നടത്തമായിരുന്നു. 30 വര്‍ഷക്കാലത്തെ സ്റ്റാലിന്റെ ഏകാധിപത്യ വാഴ്ചയില്‍ സോവിയറ്റ് യൂണിയനിലെ പാര്‍ട്ടി നേതാക്കളോട് മാത്രമല്ല; സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളോടും സ്റ്റാലിന്‍ കാട്ടിയ ക്രൂരതകളുടെ നഖരേഖകള്‍ മാത്രമായിരുന്നു അന്ന് രഹസ്യരേഖ എന്ന പേരില്‍ പാര്‍ട്ടി തലവനും സോവിയറ്റ് പ്രസിഡന്റുമായ നികിത ക്രൂഷ്‌ചേവ് പുറത്തുവിട്ടത്. പാര്‍ട്ടിക്കകത്ത് തന്റെ മുഖ്യ എതിരാളിയായ മറ്റുള്ള സഖാക്കളെ കൂട്ടുപിടിച്ചു പുറത്താക്കുക, തനിക്ക് കോടാലിക്കൈകളായി പ്രവര്‍ത്തിച്ചവരെ പിന്നീട് വെട്ടിക്കീറുക.
 
വീണ്ടും പുതിയ പ്രതിയോഗികളെ കണ്ടെത്തുക എന്നതായിരുന്നു സ്റ്റാലിന്റെ ശൈലി. ലെനിനുശേഷം പാര്‍ട്ടിയില്‍ തന്റെ പ്രതിയോഗിയായ ട്രോഡ്‌സ്‌കിയെ തകര്‍ക്കാന്‍ സിയാനോവ്, കമനോവ് എന്നിവരെ കൂട്ടുപിടിച്ചു ട്രോയിക്ക് എന്ന ത്രിമൂര്‍ത്തി സഖ്യം രൂപീകരിച്ചു. ട്രോഡ്‌സ്‌കിയെ തകര്‍ത്തശേഷം സ്റ്റാലിന്‍ വകവരുത്തിയത് സുഹൃത്തുക്കളായ സിയാനോവിനെയും കമനോവിനെയുമായിരുന്നു. ഇവരെ തകര്‍ക്കാന്‍ സ്റ്റാലിന് പിന്നെയും കോടാലിക്കൈകളെ കിട്ടി. ബുക്കാറിനും റിക്കോവും ആയിരുന്നത്. റഷ്യന്‍ വിപ്ലവത്തിന്റെ സുവര്‍ണബാലനെന്ന് സാക്ഷാല്‍ ലെനിന്‍ വിശേഷിപ്പിച്ച ബുക്കാറിനും സ്റ്റാലിന്റെ പ്രതികാര സംഹാരത്തില്‍നിന്ന് രക്ഷയുണ്ടായില്ല.
 
1924ല്‍ ആരംഭിച്ചു 54ല്‍ അന്ത്യം കണ്ട സ്റ്റാലിന്‍ യുഗത്തില്‍ താന്‍ ഒഴികെയുള്ള മുഴുവന്‍ വിപ്ലവനേതാക്കളെയും സ്റ്റാലിന്‍ കൊന്നൊടുക്കി. ചുവന്ന സോവിയറ്റ് യൂണിയന്റെ ഇരുണ്ടകാലം കഴിഞ്ഞു-സ്റ്റാലിന്റെ മരണം-രണ്ടുവര്‍ഷം പിന്നിട്ടപ്പോഴാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. വിപ്ലവത്തിനു ശേഷം സോവിയറ്റ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഒട്ടനവധി പോളിറ്റ്ബ്യൂറോ മെമ്പര്‍മാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങള്‍, വിവിധ കാലങ്ങളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ മാത്രമല്ല; എണ്ണമറ്റ കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, മറ്റു കലാകാരന്‍മാര്‍... സ്റ്റാലിനൊരുക്കിയ നാശാഗ്നിയില്‍ വെന്തുവെണ്ണീറായി. ഈ ദാരുണ സംഭവങ്ങളുടെ ചെറിയൊരു അംശമാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് പുറത്തു വിട്ടത്.
1956 ഫെബ്രുവരി 14 മുതല്‍ 25 വരെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്ന ആ നിമിഷംവരെ ലോകം ഞെട്ടിവിറയ്ക്കുന്ന ആ രഹസ്യ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ അത്യുന്നതര്‍ക്കുപോലും യാതൊരു സൂചനയുമില്ലായിരുന്നു.
 
നൂറുകണക്കിന് പ്രതിനിധികള്‍ അടങ്ങിയ സമ്മേളന വേദിയില്‍ ക്രൂഷ്‌ചേവിന്റെ പ്രഖ്യാപനം അമ്പരപ്പോടെയാണ് പി ബി അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും അടങ്ങിയ സമ്മേളന പ്രതിനിധികള്‍ ശ്രവിച്ചത്. പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന്റെപേരില്‍ ജീവാര്‍പ്പണം ചെയ്യപ്പെട്ട സഖാക്കളുടെ സ്മരണക്കായി എല്ലാ പ്രതിനിധികളും ഒരു മിനിറ്റ് എഴുന്നേറ്റ് മൗനമാചരിക്കണമെന്നായിരുന്നു ക്രൂഷ്‌ചേവിന്റെ അഭ്യര്‍ത്ഥന. നൂറിലേറെ പേജ് വരുന്ന ഈ റിപ്പോര്‍ട്ട് സ്റ്റാലിന്‍ വളര്‍ത്തിക്കൊണ്ടുവന്ന വ്യക്തിപൂജയുടെയും സമഗ്രാധിപത്യത്തിന്റെ ശീലങ്ങളെയും ശാസനകളെയും അനാവരണം ചെയ്തുകൊണ്ടുള്ളതാണ്. അധികാരം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയും പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ ഉപജാപകസംഘം കയ്യടക്കുകയും ചെയ്യുന്നതിന്റെ അപകടം മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ ഉദ്ധരണികളിലൂടെയാണ് ക്രൂഷ്‌ചേവ് പാര്‍ട്ടി കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തുന്നത്. 1989-ല്‍ നിലംപരിശായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ വിത്തുകളാണ് 1956-ല്‍ ക്രൂഷ്‌ചേവ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മണ്ണുമൂടി കിടന്നത്.
 
മഹത്തായ സോവിയറ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയ ലെനിന്‍ ഏഴുവര്‍ഷക്കാലമായിരുന്നു ഭരണ നേതൃത്വത്തിലുണ്ടായിരുന്നതെങ്കില്‍ മൂന്നു പതിറ്റാണ്ട് പാര്‍ട്ടിയെയും ഭരണത്തെയും നയിച്ചിരുന്ന സ്റ്റാലിന്റെ ക്രൂരതകളും വ്യക്ത്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസമെന്ന സുന്ദരമായ ആശയത്തെ എത്രമാത്രം മലിനപ്പെടുത്തിയെന്ന് ക്രൂഷ്‌ചേവ് ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യലോകം പ്രതിനായക സ്ഥാനത്ത് നിര്‍ത്തിയ സ്റ്റാലിനെ അതിനേക്കാള്‍ പൈശാചികമായ രൂപത്തിലാണ് ക്രൂഷ്‌ചേവ് കാലഘട്ടം അവതരിപ്പിക്കുന്നത്. സ്റ്റാലിന്‍ എന്ന ഏകാധിപതി അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിക്കുന്നില്ലെന്നും മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തിനും മാര്‍ക്‌സിസത്തിനും വിരുദ്ധമായ അദ്ദേഹത്തിന്റെ ചെയ്തികള്‍ കഴുകിക്കളയാനാവാത്ത പാപം പോലെ സോവിയറ്റ് യൂണിയന് അപമാനകരമായിരിക്കുമെന്നും ക്രൂഷ്‌ചേവ് ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിസ്റ്റ് സ്വപ്‌നാടകരെ ഉറക്കത്തില്‍നിന്നും ഞെട്ടിച്ച ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.
 
''സഖാക്കളെ, വ്യക്തിപ്രഭാവത്തിന്റെ വിനാശഫലങ്ങളെപ്പറ്റി നിങ്ങള്‍ കേട്ടു. കേന്ദ്രകമ്മിറ്റിയുടേതായി പാര്‍ട്ടി കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും, പ്രതിനിധികളില്‍ പലരുടെയും പ്രസംഗങ്ങളിലും അതിനെപ്പറ്റിയുള്ള പ്രസ്താവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനുമുമ്പ് നടന്നിട്ടുള്ള കേന്ദ്രകമ്മിറ്റി യോഗങ്ങളിലെ പ്രസംഗങ്ങളും വ്യക്തി പ്രഭാവത്തിന്റെ ദോഷത്തെപ്പറ്റി പ്രസ്താവിക്കപ്പെട്ടിരുന്നു. സ്റ്റാലിന്റെ മരണത്തിനുശേഷം കേന്ദ്രക്കമ്മിറ്റി വ്യക്തിപ്രഭാവത്തിന്റെ അസ്വീകാര്യതയെപ്പറ്റി സംക്ഷിപ്തമായും എന്നാല്‍ നിരന്തരമായുമുള്ള വിശദീകരണങ്ങള്‍ ആരംഭിച്ചു. ഒരാളെ അതിമാനുഷനായി സങ്കല്പിക്കുക, അയാളില്‍ പ്രകൃത്യതീയ ശക്തികളുണ്ടെന്ന് പറഞ്ഞു പിടിപ്പിക്കുക; അതെ, അയാളെ ഈശ്വരന് സമനായി കരുതുക, ഈ വകയൊന്നും മാര്‍ക്‌സിസം-ലെനിനിസത്തില്‍ അനുവദനീയമല്ല. മാര്‍ക്‌സിസം-ലെനിനിസത്തിന് നിരക്കുന്നതല്ല, അതൊന്നും.
 
ഒരാള്‍ക്ക് എല്ലാം അറിയാം, എല്ലാം അയാള്‍ കാണുന്നു, എല്ലാവര്‍ക്കുംവേണ്ടി അയാള്‍ ചിന്തിക്കുന്നു, അയാള്‍ക്ക് ചെയ്യാനാകാത്തതായിട്ടൊന്നുമില്ല-അപ്രമാദിത്വത്തിന്റെ അവതാരമാണയാള്‍. അമ്മാതിരിയുള്ള ഒരു വിചാരഗതി സ്റ്റാലിന്റെ പേരില്‍ വളര്‍ത്തിയെടുക്കപ്പെട്ടു.''വിപ്ലവത്തിന്റെ നിയമത്തെ ലംഘിച്ച പാര്‍ട്ടിയുടെ ജനാധിപത്യ വ്യവസ്ഥകളെ തകിടംമറിച്ച സ്റ്റാലിന്റെ ഗുരുതരമായ വീഴ്ചകള്‍ ഓരോന്നും തന്റെ വാഴ്ചയുടെ അസ്ഥിവാരമുറപ്പിക്കുന്നതിനുവേണ്ടിയായിരുന്നുവെന്ന് ക്രൂഷ്‌ചേവ് സമര്‍ത്ഥിക്കുന്നു. പാര്‍ട്ടിയിലെ കൂട്ടുനേതൃത്വം എന്ന തത്വം ലംഘിച്ചു, ഒരു വ്യക്തിയുടെ കയ്യില്‍മാത്രം ഭീമവും പരിധിയില്ലാത്തതുമായ അധികാരം കേന്ദ്രീകരിക്കുന്നതിലേക്കായിരുന്നു ക്രൂഷ്‌ചേവ് പ്രതിനിധികളുടെ ശ്രദ്ധ പിന്നെയും പിന്നെയും ക്ഷണിച്ചുകൊണ്ടിരുന്നത്. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ മൂലഗ്രന്ഥങ്ങള്‍ വ്യക്തിപ്രഭാവവാദത്തിന്റെ എല്ലാവിധ പ്രവണതകളെയും അതിനിശിതമായി വിമര്‍ശിക്കുന്നുവെന്ന പ്രത്യയശാസ്ത്ര പഠനമാണ് പിന്നീടുള്ള ക്രൂഷ്‌ചേവിന്റെ വാക്കുകള്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...