ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജാലിയന്‍ വാലാബാഗ്‌ - ഇന്ത്യ വിറങ്ങലിച്ച നിമിഷങ്ങള്‍ :പി.വി ഹരി

                                       ഒന്‍പത്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ അതൊരു അത്ഭുത ദൃശ്യമായിരുന്നു. ഒപ്പം ഭയാനകവും. ഭാരതം ഞെട്ടിവിറച്ചു. ലോകമനസാക്ഷി വിറങ്ങലിച്ചുപോയി. വിശ്വപ്രകൃതി ഒന്നടങ്കം നിശ്ചേതനമായി. 1919 ഏപ്രില്‍ 13, ജാലിയന്‍ വാലാബാഗ്‌ അതൊരു പേരിനേക്കാളും സ്മരണയെക്കാളും അപ്പുറമാണ്‌. അന്ന്‌ സമയം സായംസന്ധ്യയോടടുക്കുന്ന വേളയില്‍ ഏതാണ്ട്‌ ഇരുപതിനായിരം പേര്‍ ഭാരതജനതയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുവാനും മാതൃഭൂമിയുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുമായി അവിടെ ഒത്തുകൂടി. അക്കൂട്ടത്തില്‍ അനേകം കുട്ടികളുണ്ടായിരുന്നു. അമ്മമാരുടെ കൂടെ കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ വന്നുചേര്‍ന്ന വൃദ്ധരുണ്ടായിരുന്നു. ഉപരിയായി ഇന്ത്യന്‍ യുവത്വത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളായ യുവാക്കളേറെയുണ്ടായിരുന്നു. ആരുടെയും കൈകളില്‍ ആയുധമുണ്ടായിരുന്നില്ല, കാരണം അവര്‍ വന്നത്‌ യുദ്ധത്തിനല്ല, മറിച്ച്‌ ഭാരതാംബയുടെ മോചനത്തിനും ബ്രിട്ടീഷ്‌ ദുഷ്പ്രഭുത്വത്തിന്റെ കിരാതവാഴ്ച അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിഷേധിക്കാനും ദേശീയ നേതൃത്വത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമ...

Why Support the Congress Party?

                                                                                                                     Why Support the Congress Party?              M anaging a nation is about both leadership and values. The strength of the Congress party, and its ability to       create a new future for Indians and poor, young and old, urban and rural, and for its men and women, lies in the extraordinary qualities of both its leaders and the values that it espouse s.                                                       Our leaders have had the ability to see the future. Whether it was Jawaharlal Nehru, who had a vision of an Independent India or the young Rajiv Gandhi who had a dream of a 21st century India, this is a party that has always had leaders with ability too see the future. Their greatness lay in the fact that, beyond merely crafting a vision, each of these leaders had the ability to manage the process of driving the country so that it was able to translate their vis...

യുവ കോണ്‍ഗ്രസുകാര്‍ രാജ്യത്തോട്‌ ചെയ്യേണ്ടത്‌ :ഇ.വി ശ്രീധരന്‍

ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അസ്തമയത്തോടടുക്കുകയാണ്‌. സംഭവിക്കുന്നത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വപ്നത്തിന്റെ മരണമാണ്‌.                                                  രണ്ട്‌ പ്രസ്ഥാനങ്ങളെയും എതിരാളികള്‍ തകര്‍ത്തതല്ല; സ്വയം തകര്‍ത്തതാണ്‌. സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനുവേണ്ടിയുള്ള വലിയൊരു പ്രതീക്ഷ തന്നെയായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ സോഷ്യലിസ്റ്റ്‌ നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്‌ നെഹ്‌റുവിരുദ്ധ മനോഭാവം പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു. പോകപ്പോകെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ രാഷ്ട്രീയം നെഹ്‌റുവിരുദ്ധ രാഷ്ട്രീയമായിത്തീര്‍ന്നു. ആ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ഇന്നത്തെ ഉത്തരേന്ത്യയിലെ ജാതിപ്പാര്‍ട്ടികളായി പരിണമിച്ചത്‌. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരെ ചതിച്ചുപിടിച്ചടക്കി അവരെ ജോസഫ്‌ സ്റ്റാലിന്റെ ചക്കിലിട്ടാട്ടി രൂപപ്പെടുത്തിയതാണല്ലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി.                                            ...

ഭാരതം കേഴുന്നുവോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന് ലോകമെങ്ങും വാഴ്ത്തിപാടുന്ന ഭാരതം,ആറോ ഏഴോ ആളുകള്‍ക്ക്   മുന്പില്‍ പലപ്പോഴും വിറങ്ങലിച്ചു നിന്നിട്ടുണ്ട്. ലോകമാകെ തീവ്രവാദത്തെ അടിച്ചമര്‍ത്തി മുന്നേറുമ്പോള്‍ തീവ്രവാദത്തിന്റെ  വിളനിലമായി ഭാരതം മാറിയതില്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക്  പൂര്‍ണമായി ജനങ്ങളില്‍ സ്വാധീനം  ചെലുത്താനു കഴിഞ്ഞിട്ടില്ല  എന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു . പുറത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കാള്‍  ഉപരി ഭാരതം ഇന്ന് അത്യധികം ഭയപ്പാടോടു കൂടി നോക്കി കാണേണ്ടതു  ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തനങ്ങളെയും  അതിനു ചുക്കാന്‍ പിടിക്കുന്ന ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരുപക്ഷെ കുത്തകയാക്കി  വച്ചിരിക്കുന്ന ചെറുതെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ഐക്യത്തെയും തര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കരെയാണ്.ഇവര്‍ക്ക് അറിയാതെയാണെങ്കിലും നാം നല്‍കുന്ന പിന്തുണ ജനങ്ങളില്‍ നിന്നുള്ള ധാര്‍മിക പിന്തുണയായി ഇവര്‍ കാണുന്നു,അതുമല്ലെങ്കില്‍ വ്യഖ്യാനിക്കപെടുന്നു. ഒരേ സമയം സ്വാതന്ത്രത്തിന്റെ മധുരം നനഞ്ഞ രണ്ടു രാജ്യങ്ങള്‍ ആണ് ഇന്ത്യയ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...