ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബഹുമാനപ്പെട്ട മതപണ്ഡിതരെ നിങ്ങള്‍ ഇത് ചെയ്യരുത്. പി.വി.ഹരി

അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.                                                    പങ്കാളിത്തം കൊണ്ട്‌ ചെറുതാണെങ്കിലും ഭാവികേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്ന പലതിന്റെയും തുടക്കമാവുമൊ എന്നതാണ്‌ എല്ലാവരും ഭയപ്പെടുന്നത്‌. എന്തായിരിക്കും ഇത്തരമൊരു മാര്‍ച്ച്‌ നടത്താന്‍ ഇമാമുമാരെ പ്രേരിപ്പിച്ചത്‌. കേരള മുസ്ലീം സമൂഹത്തിന്‌ മഅ്ദനി നല്‍കിയ സംഭാവനകള്‍ എന്താണ്‌? എന്തിനാണ്‌ അഞ്ചുനേരം നിസ്കരിക്കുന്ന സൂഫിയയെന്ന്‌ കൂടെ കൂടെ മഅ്ദനി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സ്വന്തം ഭാര്യ വിശുദ്ധയെന്ന്‌ മാധ്യമങ്ങളുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ? ഞാന്‍ തീവ്രവാദം മതിയാക്കിയെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ കുറെ കാലങ്ങളായി മഅ്ദനി ചാനലുകളില്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ നോക്കൂ, പാലക്കാട്‌ സിറാജ്നീസ്സയെ വെടിവെച്ച്‌ കൊന്നപ്പോള്‍, കാട്ടൂരില്‍ ആലി മുസ്ല്യാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, തേവലക്കര അലവികുഞ്ഞ്‌ മൗലവി വധിക്കപ്പെട്ടപ്പോള്‍ ഞാന്‍ പ്രസംഗിച്ചിരുന്നു. അത്‌ തെറ...

ഭാരതം ചുവക്കുന്നുവോ? P.V HARI

ഇന്ത്യയുടെ ചുവപ്പ്‌ ഇടനാഴികളില്‍ വെടിയൊച്ചകള്‍. ഒഴുകുന്നത്‌ രക്തം. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്തവസ്ഥ. ചുവപ്പ്‌ ഇടനാഴികള്‍ എന്നു പറയുന്നത്‌ മാവോയിസ്റ്റ്‌ കേന്ദ്രങ്ങളെയാണ്‌.                                                                  അഫ്ഗാനിസ്ഥാനിലെ താലിബാനെപോലെ ഭരണാധികാരം കൈക്കലാക്കാനുളള മാവോയിസ്റ്റുകള്‍ അഥവ നക്സലൈറ്റുകളുടെ നീക്കം ശക്തിപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെയാണ്‌ 2006 മുതല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി ഇതിനെ കാണുന്നതും. 2050-60 ല്‍ ഇന്ത്യയില്‍ സ്വന്തം രാഷ്ട്രം സ്ഥാപിക്കാനാണ്‌ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌. ആ ലക്ഷ്യപ്രാപ്തിയിലേക്കുളള പ്രയാണമാണ്‌ അവരുടേത്‌. അതിനുവേണ്ടി ഉന്മുലന സിദ്ധാന്തം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്നു. ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുന്നു. ചുവപ്പ്‌ വിപത്ത്‌ ആയിട്ടാണ്‌ മാവോയിസ്റ്റുകളെ കണ്ടിരുന്നത്‌. എന്നാല്‍ ആ ചുവപ...

ബംഗാളില്‍ ചെങ്കൊടി താഴുമ്പോള്‍ .... പി.വി ഹരി

                                     ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു. വംഗദേശത്തിന്റെ വിരിമാറില്‍ തലയെടുപ്പോടെ പാറി കളിച്ച ചെങ്കൊടികള്‍ പരാജയത്തിന്റെ അപമാനഭാരം കൊണ്ട്‌ തലകുനിക്കുകയാണ്‌. മാര്‍ക്സിസത്തിന്‌ വാര്‍ധക്യമില്ലെന്ന്‌ അണികളെ പഠിപ്പിച്ച പ്രസ്ഥാനം ലോകഭൂപടത്തില്‍ പലയിടത്തും ചുവപ്പ്‌ മാഞ്ഞപ്പോള്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയത്‌ പശ്ചിമബംഗാളിനെയായിരുന്നു. ലെനിന്‍ പ്രതിമ നിലംപൊത്തിയാലും ബെര്‍ളിന്‍ മതില്‍ തകര്‍ന്നാലും ബംഗാളില്‍ മാര്‍ക്സിസത്തിന്‌ മരണമില്ലെന്നു വിശ്വസിച്ച സി പി എം അണികള്‍ക്ക്‌ ബംഗാള്‍ ഇനി ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ മാത്രമായിരിക്കുമെന്ന്‌ കരുതപ്പെടുന്നു.                                                        2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ശേഷം പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്ന്‌ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഈയിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ്‌ ബംഗാളിന...

ഒരുമുറൈ വന്ത് പാത്തായാ :ഡോ.എം.എസ്. ജയപ്രകാശ്

                                                                                       ഇന്ത്യന് ‍ രാഷ്ട്രീയത്തില് ‍ ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണല്ലോ ഇടംകൈ കമ്യൂണിസ്റ്റ് ‌ പ്രസ്ഥാനം . പാര് ‍ ട്ടി ഉണ്ടായിട്ട് ‌ 84 വര് ‍ ഷങ്ങള് ‍ കഴിഞ്ഞപ്പോള് ‍ ഇക്കൂട്ടര് ‍ ക്ക് ‌ ഒരുകാര്യം മനസ്സിലായി , ഇന്ത്യന് ‍ പ്രധാനമന്ത്രിയാക്കാന് ‍ കൊള്ളാവുന്ന ആരുംതന്നെ പാര് ‍ ട്ടിയില് ‍ ഇല്ലെന്ന് ‌. അതുകൊണ്ടാണല്ലോ യു . പി . എ സര് ‍ ക്കാരിനെ ഇറക്കാന് ‍ ശ്രമിച്ച് ‌ പരാജയപ്പെട്ട സി . പി . എം യു . പി . മുഖ്യമന്ത്രി മായാവതിയെ കണ്ട് ‌ ഇംഗിതമറിയിച്ചത് ‌. കാരാട്ടും യച്ചൂരിയുമാണത്രെ മായാവതിയെ കാണാന് ‍ പോയത് ‌. ( ഇന്ത്യന് ‍ രാഷ്ട്രീയത്തിലെ താരാട്ടും കച്ചേരിയുമാണിവര് ‍ എന്നു പറയുന്നതാവും കൂടുതല് ‍ ശരി ) തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര് ‍ ത്ഥി മായാവതിയാണെന്ന് ‌ കാരാട്ട് ‌ പ്രഖ്യാപിക്കുകയും ചെയ്തു . ബംഗാളിലും ത്രിപുരയിലും കേരളത്തിലുമുള്ളവര് ‍ കാലഹരണപ്പെട്ട സ്ഥിതിക്ക് ‌ യു . പിയില് ‍ ' വര് ‍ ഗ്ഗസമരം ' പയറ്റുന്നതാണ് ‌ നല്ലതെന്ന് ‌ തോന്നിയിരിക്കാം . വിനാശകാലേ വിപരീത ബുദ്ധി ! മായാവതിയാ...

വഴിപിഴച്ച കമ്മ്യൂണിസം :പി.വി ഹരി

           ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര് ‍ ക്ക് ‌ ഗാന്ധിജി ഇപ്പോള് ‍ മഹാത്മജിയാണ് ‌. എം . കെ . ഗാന്ധിയിലെ മഹാത്മാവിനെ കണ്ടെത്താന് ‍ മാര് ‍ ക്സിസം അരനൂറ്റാണ്ട് ‌ വൈകിയാണെങ്കിലും ഇന്ത്യന് ‍ കമ്യൂണിസ്റ്റുകാരെ സഹായിച്ചു . ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവാം സുകുമാര് ‍ അഴീക്കോട് ‌ ഈയിടെയായി കേരളത്തില് ‍ പറഞ്ഞു നടക്കുന്നു , കമ്യൂണിസ്റ്റുകാരാണ് ‌ ഇന്ത്യയിലെ ഇപ്പോഴത്തെ ഗാന്ധിയന്മാരെന്ന് ‌. ' ഗാന്ധിയെന്താക്കി ; ഇന്ത്യ മാന്തിപ്പുണ്ണാക്കി ' യെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യസമാനമായ ഒരു കാലത്തെ മാര് ‍ ക്സിസ്റ്റ് ‌ ചിന്ത . ഗാന്ധിജിയുടെ സസ്യഭോജന സിദ്ധാന്തം ഗാന്ധിജിക്ക് ‌ ഇന്ത്യന് ‍ യാഥാസ്ഥിതികത്വത്തോടുള്ള ആദരവില് ‍ നിന്നുണ്ടായതാണെന്ന് ‌ ഇ . എം . എസ് ‌ എഴുതിയിട്ടുണ്ട് ‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെയും ഗാന്ധിജിയെയും സ്വാതന്ത്ര്യത്തിന്റെ പുലരിയില് ‍ കമ്യൂണിസ്റ്റുകാര് ‍ അംഗീകരിച്ചിട്ടില്ല . ബ്രിട്ടീഷ് ‌ ബൂര് ‍ ഷ്വാസി ഇന്ത്യന് ‍ ബൂര് ‍ ഷ്വാസിക്ക് ‌ അധികാരക്കൈമാറ്റം നടത്തിയ ഒരു സാധാരണ സംഭവമായിട്ടാണ് ‌ കമ്യൂണിസ്റ്റുകാര് ‍ ഇന്ത്യന് ‍ സ്വാതന്ത്ര്യത്തെ...