ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വഴിപിഴച്ച കമ്മ്യൂണിസം :പി.വി ഹരി


           ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ഗാന്ധിജി ഇപ്പോള്‍ മഹാത്മജിയാണ്‌. എം.കെ.ഗാന്ധിയിലെ മഹാത്മാവിനെ കണ്ടെത്താന്‍ മാര്‍ക്സിസം അരനൂറ്റാണ്ട്‌ വൈകിയാണെങ്കിലും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെ സഹായിച്ചു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവാം സുകുമാര്‍ അഴീക്കോട്‌ ഈയിടെയായി കേരളത്തില്‍ പറഞ്ഞു നടക്കുന്നു, കമ്യൂണിസ്റ്റുകാരാണ്‌ ഇന്ത്യയിലെ ഇപ്പോഴത്തെ ഗാന്ധിയന്മാരെന്ന്‌. 'ഗാന്ധിയെന്താക്കി; ഇന്ത്യ മാന്തിപ്പുണ്ണാക്കി' യെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യസമാനമായ ഒരു കാലത്തെ മാര്‍ക്സിസ്റ്റ്‌ ചിന്ത.

ഗാന്ധിജിയുടെ സസ്യഭോജന സിദ്ധാന്തം ഗാന്ധിജിക്ക്‌ ഇന്ത്യന്‍ യാഥാസ്ഥിതികത്വത്തോടുള്ള ആദരവില്‍ നിന്നുണ്ടായതാണെന്ന്‌ ഇ.എം.എസ്‌ എഴുതിയിട്ടുണ്ട്‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെയും ഗാന്ധിജിയെയും സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചിട്ടില്ല. ബ്രിട്ടീഷ്‌ ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക്‌ അധികാരക്കൈമാറ്റം നടത്തിയ ഒരു സാധാരണ സംഭവമായിട്ടാണ്‌ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ കണ്ടത്‌. ഇന്നാകട്ടെ, സ്വതന്ത്രഭാരതത്തിന്റെ സംരക്ഷണം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയായി ഭാവിക്കുന്നു
.

ലോകത്ത്‌ പലതരം സോഷ്യലിസങ്ങളുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ആ സോഷ്യലിസങ്ങളെയൊന്നും അംഗീകരിച്ചില്ല. അവര്‍ക്ക്‌ അവര്‍ വിശ്വസിച്ച ശാസ്ത്രീയ സോഷ്യലിസം മാത്രമായിരുന്നു സോഷ്യലിസം. ബാക്കിയെല്ലാം സാങ്കല്‍പ്പിക സോഷ്യലിസം. ഇന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുതലാളിത്തത്തെ സ്വാഗതം ചെയ്യുകയാണ്‌. മുതലാളിത്ത - മൂലധനാധിഷ്ഠിതമായ സോഷ്യലിസം. ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഗാന്ധിയന്മാരായിത്തീര്‍ന്നതു പോലെത്തന്നെ സാങ്കല്‍പ്പിക സോഷ്യലിസ്റ്റുകളുമായിത്തീര്‍ന്നിരിക്കുകയാണ്
‌.

ഡോ. ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റുകാരും റാഡിക്കല്‍ ഹ്യൂമനിസ്റ്റുകളുമൊക്കെ പറഞ്ഞു: ഇന്ത്യയിലെ ഏറ്റവും വലിയ ആപത്ത്‌ ഹിന്ദുമതത്തിലെ ജാതി സമ്പ്രദായമാണ്‌. ഇന്ത്യയിലേക്കു വന്ന ഏക ദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദേശത്തുണ്ടായ മതങ്ങളെയും ഹിന്ദുമതത്തിലെ ജാതിസമ്പ്രദായവും ബഹുദൈവവിശ്വാസവും സ്വാധീനിച്ച്‌ മനുഷ്യവിരുദ്ധമാക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ ആത്മാവിനെ മാനുഷികമാക്കാന്‍ ഈ മനുഷ്യവിരുദ്ധവികാരങ്ങളെ ശക്തമായ ഒരു സാമൂഹ്യ വിപ്ലവത്തിലൂടെ തുടച്ചു നീക്കണം. അതുകൊണ്ട്‌ ഇന്ത്യയില്‍ രാഷ്ട്രീയ വിപ്ലവമല്ല, ഇന്ത്യന്‍ ഹൃദയം ആവശ്യപ്പെടുന്ന സാമൂഹ്യ വിപ്ലവമാണ്‌ നടക്കേണ്ടത്‌. ഏറ്റവും വലിയ ആപത്തായി ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം വളര്‍ന്നു വരുന്നു
'.

ഇന്ന്‌ ഇന്ത്യയെ പിടിച്ചുവിഴുങ്ങിയിരിക്കുന്ന ഈ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ അന്ന്‌ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞു: 'ഇന്ത്യയ്ക്കാവശ്യം രാഷ്ട്രീയവിപ്ലവമാണ്‌. രാഷ്ട്രീയ വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിക്കുക. സോഷ്യലിസത്തിലേ ജാതിയും മതവും വര്‍ഗീയതകളുമൊക്കെ മാഞ്ഞുപോവുകയുള്ളൂ. അതുകൊണ്ട്‌ ഒരു വര്‍ഗരഹിത സോഷ്യലിസ്റ്റ്‌ മനുഷ്യസമൂഹം ആദ്യമുണ്ടാകട്ടെ ഇന്ത്യയില്‍. നമ്മള്‍ തകര്‍ക്കേണ്ടത്‌ ഗാന്ധിജിയുടെയും എം.എന്‍.റോയിയുടെയും ഡോ.ലോഹ്യയുടെയും ജയപ്രകാശ്‌ നാരായണന്റെയുമൊക്കെ ഉട്ടോപ്യകളെയാണ്
‌'.
ഇപ്പോള്‍ ആരാണ്‌ മാര്‍ക്സിസത്തിന്റെ ലേബലില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ഉട്ടോപ്യകളില്‍ വസിക്കുന്നത്‌? പ്രധാനമായും കമ്യൂണിസ്റ്റുകാര്‍.

 കമ്യൂണിസ്റ്റുകാരിപ്പോള്‍ ഇന്ത്യയിലെ പ്രാദേശികതകളിലും വര്‍ഗീയതകളിലും വേരുകളുള്ള രാഷ്ട്രീയ കക്ഷികളുമായിച്ചേര്‍ന്നു മുന്നണിയുണ്ടാക്കുകയാണ്‌. ആ മുന്നണിയാണുപോലും ഇന്ത്യയെ രക്ഷിക്കാന്‍ പോകുന്ന മുക്കണ്ണന്‍ മുന്നണി. മായാവതിയും നായിഡുവും ജയലളിതയും ആരാരൊക്കെയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ചരിത്രാധിഷ്ഠിതമാണോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനം എന്തായാലും അങ്ങനെയായിരുന്നുവെന്ന്‌ പി.സി. ജോഷിയും കെ.ദാമോദരനും ഡോ. അധികാരിയും എന്‍.സി ശേഖറും കേളുവേട്ടനും കുമ്പളങ്ങാട്ട്‌ നാണുവേട്ടനും പറയുകയില്ല.
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ മഹാഫലസിദ്ധികളിലൊന്നാണല്ലോ കേരളം. കേരളത്തിന്റെ കമ്യൂണിസ്റ്റ്‌ മനസ്സ്‌ എപ്പോഴും അജ്ഞതയെ കൂടെക്കൊണ്ടുനടക്കുന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനു കേരളത്തിലുണ്ടായ ആദ്യത്തെ രക്തസാക്ഷി മുതല്‍ തുടങ്ങുന്നു ഈ അജ്ഞത.

രക്തസാക്ഷികളെ സൃഷ്ടിക്കുകയെന്നത്‌ കേരള കമ്യൂണിസം അംഗീകരിച്ചു നടപ്പാക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്‌. കമ്യൂണിസ്റ്റുകാരുടെ വര്‍ഗസ്വഭാവം മാറിയതുകൊണ്ട്‌ ഇപ്പോള്‍ രക്തസാക്ഷികളാവാന്‍ സഖാക്കള്‍ മുന്നോട്ടുവരുന്നില്ല. വരുമായിരുന്നെങ്കില്‍ ഇതിനകം തന്നെ ഷൊര്‍ണ്ണൂരും ഒഞ്ചിയത്തുമൊക്കെ രക്തസാക്ഷികള്‍ ഉണ്ടാകേണ്ടതായിരുന്നു. കണ്ണൂര്‍ ജില്ലയില്‍പോലും ഇനിയങ്ങോട്ട്‌ രക്തസാക്ഷികളെ ഉണ്ടാക്കാന്‍ വളരെ പ്രയാസമാണെന്നു പറഞ്ഞുകേള്‍ക്കുന്നു. കൊല്ലാന്‍ മാമന്‍ വാസുമാരെയും കിട്ടാനില്ല. ഈയൊരു പശ്ചാത്തലത്തില്‍ സി.പി.എം നടത്തുന്ന വലിയൊരു ചുവടുമാറ്റം നാം കാണേണ്ടിവരും. ബ്രാഞ്ച്‌ കമ്മിറ്റി വരെയുള്ള കീഴ്ഘടകങ്ങള്‍ക്ക്‌ സി.പി.എം സംസ്ഥാന കമ്മിറ്റി കത്തെഴുതാതിരിക്കില്ല ഇനി നമുക്ക്‌ രക്തസാക്ഷികള്‍ വേണ്ട എന്ന്‌. രക്തസാക്ഷികളുടെ ശവകുടീരത്തിന്മേല്‍ ഇനി കമ്യൂണിസത്തിന്റെ പള്ളി പണിയാന്‍ കഴിയില്ല.

എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ, സി.ഐ.ടി.യു, മഹിളാ അസോസിയേഷന്‍, എന്‍.ജി.ഒ യൂണിയന്‍, പൊലീസ്‌ അസോസിയേഷന്‍ എന്നിവയാണല്ലോ സി.പി.എമ്മിന്റെ സുപ്രധാന പോഷക സംഘടനകള്‍. ഈ സംഘടനകളിലെ വലിയൊരു വിപ്ലവ വര്‍ഗമാണ്‌ സി.ഐ.ടി.യു. പ്രോലിറ്റേറിയന്‍ റവലൂഷന്‍ നടത്താന്‍ പാര്‍ട്ടി ഏല്‍പ്പിച്ചത്‌ ഈ സംഘടനയെയായിരുന്നു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള കേരള വിപ്ലവം ഈ സംഘടന വളരെ ഭംഗിയായിത്തന്നെ നടത്തിപ്പോന്നു. ജോലി ചെയ്യാതെ കൂലി വാങ്ങലായിരുന്നു ഈ സംഘടനയുടെ വിപ്ലവശൈലി. അങ്ങനെ വാങ്ങുന്ന കൂലിയെ പാര്‍ട്ടിയും അതിന്റെ വിപ്ലവ വര്‍ഗവും നോക്കുകൂലി എന്നു വിളിച്ചുപോന്നു. എന്നാല്‍ പ്രോലിറ്റേറിയന്‍ റവലൂഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗത്തോട്‌ ഇപ്പോള്‍ പാര്‍ട്ടി പറയുന്നു നോക്കൂകൂലി വാങ്ങരുതെന്ന്‌. അങ്ങനെ പ്രോലിറ്റേറിയന്‍ റവലൂഷന്‍ പൊളിഞ്ഞു. പാര്‍ട്ടി മുതലാളിത്ത-സോഷ്യലിസ്റ്റ്‌ സങ്കല്‍പങ്ങളിലേക്കു നീങ്ങുന്നു
.

സി.പി.എമ്മിന്റെ മറ്റൊരു വലിയ പോഷക സംഘടനയാണല്ലോ എന്‍.ജി.ഒ യൂണിയന്‍. എന്നുവച്ചാല്‍ വൈറ്റ്‌ കോളര്‍ കമ്യൂണിസ്റ്റുകള്‍. ഇങ്ങനെയുള്ള ചെറുതും വലുതുമായ വലിയൊരു ഉദ്യോഗസ്ഥവ്യൂഹം സി.പി.എമ്മിന്റെ പിറകിലുണ്ട്‌. ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത്‌ ഐ.എ.എസ്‌-ഐ.പി.എസ്‌ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക്‌ രഹസ്യസംഘടനകളുണ്ടെന്നാണ്‌. ഉദ്യോഗസ്ഥ വര്‍ഗങ്ങളുടെ സി.പി.എം സംഘടനകള്‍ സംഘടനാശേഷിയും ശക്തിയും ഉപയോഗിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കുന്നു. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനും ബൂത്ത്‌ വാരാനും സഹായിക്കുന്നു. മനസ്സില്‍ അരിവാള്‍ ചെങ്കൊടി നാട്ടിയ ഈ ബ്യൂറോക്രാറ്റുകള്‍ പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന ധൈര്യത്തില്‍ അഴിമതി നടത്തുന്നു. അങ്ങനെ എന്തിനെയും വിഴുങ്ങുന്ന ഒന്നായി ബ്യൂറോക്രസി വളര്‍ന്നുവന്നിരിക്കുന്നു 

പാര്‍ട്ടി സഹയാത്രികരെ ബ്യൂറോക്രസിക്കകത്ത്‌ കുത്തിത്തിരുകുകയെന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നയത്തിലും പരിപാടികളിലും പെട്ടതാണല്ലോ. അഴിമതിയുടെ സാമൂഹ്യവല്‍ക്കരണവും രാഷ്ട്രീയവല്‍ക്കരണവുമൊക്കെ ഇവിടെ നടന്നുപോന്നു.
ജനങ്ങള്‍ നിത്യേന ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ പലതും അഴിമതിയുടെ കൂത്തരങ്ങാണെന്ന്‌ ഇപ്പോള്‍ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി വിളിച്ചറിയിക്കുന്നു. പാര്‍ട്ടിക്ക്‌ അതിന്റെ സര്‍ക്കാര്‍ വര്‍ഗത്തോട്‌ പറയേണ്ടത്‌ ഇതൊക്കെയാണ്‌: 'നിങ്ങള്‍ അഴിമതിക്കാരായിരിക്കുന്നു. അഴിമതിക്കെതിരേ ഇനി നിങ്ങള്‍ക്ക്‌ ശബ്ദിക്കാന്‍ കഴിയില്ല. നിങ്ങള്‍ കൃത്യമായി ജോലി ചെയ്യുന്നില്ല. ജോലി സമയത്ത്‌ പുറത്തുപോയി പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു. നിങ്ങള്‍ പൊതുജനങ്ങളോട്‌ മോശമായി പെരുമാറുന്നു. നിങ്ങള്‍ ഫയലുകള്‍ താമസിപ്പിക്കുന്നു. നിങ്ങള്‍ പരസ്യമായി മദ്യപിക്കുന്നു. പണം പലിശയ്ക്ക്‌ കൊടുക്കുന്നു
'.ഡിഫി, എസ്‌.എഫ്‌.ഐ, മഹിളാ അസോസിയേഷന്‍, പൊലീസ്‌ അസോസിയേഷന്‍ മുതലായ പോഷക സംഘടനകളെയും സംസ്കരിച്ചെടുക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ കത്തുകള്‍ കീഴ്ഘടകങ്ങള്‍ക്ക്‌ വരും നാളുകളില്‍ വരാതിരിക്കില്ല. പാര്‍ട്ടിയിലെ ജനങ്ങള്‍ പ്രത്യയശാസ്ത്രങ്ങളെ വിസ്മരിച്ച്‌ വല്ലാതെ വഴിപിഴച്ചുപോയിരിക്കുന്നു. അവരെ തിരുത്താനും മാറ്റിയെടുക്കാനും ആചാര്യന്മാരില്ല. ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ ഈ കമ്യൂണിസ്റ്റ്‌ ജീവിതവര്‍ഗങ്ങളെയെല്ലാം തന്റെ ചരിത്രാധിഷ്ഠിത തൂലികകൊണ്ട്‌ ആഴ്ചതോറും തിരുത്തിയേനെ......

അഭിപ്രായങ്ങള്‍

  1. “മനസ്സില്‍ അരിവാള്‍ ചെങ്കൊടി നാട്ടിയ ഈ ബ്യൂറോക്രാറ്റുകള്‍ പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന ധൈര്യത്തില്‍ അഴിമതി നടത്തുന്നു. അങ്ങനെ എന്തിനെയും വിഴുങ്ങുന്ന ഒന്നായി ബ്യൂറോക്രസി വളര്‍ന്നുവന്നിരിക്കുന്നു ..“ എന്നാലും വല്ലതും നല്ലതു ചെയ്യണമെങ്കില്‍ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരണം!

    മറുപടിഇല്ലാതാക്കൂ
  2. അമ്പതു വര്‍ഷക്കാലം ഭരിച്ചിട്ടു ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഭരിച്ചിരുന്ന നാടാണു നമ്മുടേത്‌.
    ഇടതായാലും വലതായാലും സാധാരണക്കാരന് ഒരു പോലെയാ.
    പ്രത്യേകിച്ചും പ്രവാസികള്‍ക്ക്...
    ഒരേ ഒരു സോണിയാജി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, നിരാഹാരവും ജയില്‍വാസവും പിന്നെ രാംലീല മൈതാനിയിലെ പ്രകടനവുമെല്ലാമായി അന്നാ ഹസാരെയും കൂട്ടാളികളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ജനലോക്പാല്‍ ബില്ലിനെപ്പറ്റി സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി പി. .ചിദംബരവും, കേന്ദ്രമന്ത്രി കപില്‍സിബലും ഉയര്‍ത്തിയ ചില ചോദ്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് വാര്‍ത്തകള്‍ക്ക് മാത്രമേ ന്യൂസ് വാല്യൂ ഉളളൂവെന്നത് കൊണ്ടാവാം. അഴിമതി നിരോധന നിയമം, കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ആക്ട്, വിവരാവകാശനിയമം, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് തുടങ്ങിയ ഒട്ടേറെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.  ഇവയ്ക്ക് പുറമേ ജനലോക്...