ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഊരുവിലക്കും ഊണു വിലക്കും മാര്‍ക്‌സിസമല്ല

മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ. സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്.   ഊരുവിലക്കും ഊണുവിലക്കും മാര്‍ക്‌സിസമല്ല. ഇപ്പോഴും ഈ സെക്‌ടേറിയന്‍ നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.എം സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഊണ് കഴിക്കാന്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണ്. മാര്‍ക്‌സിസം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ആശയമാണ്. മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ.  സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ഈ നിലപാട് മനുഷ്യ സ്‌നേഹത്തിന്റെ പ്രത്യയശാ...

ഗ്രഹണകാലത്ത് ശ്രീമതിയും തലപൊക്കി

സിപിഎമ്മിനെ രാജ്യത്ത് മൊത്തം നിയന്ത്രിക്കുന്ന നേതാക്കന്മാരുള്ളത് കണ്ണൂരിലാണ്. സി പി എമ്മിലെ ഔദ്യോഗികപക്ഷം എന്ന് വിളിക്കുന്ന കരുത്തുള്ള പക്ഷത്തിന്റെ ആസ്ഥാനപദവി അങ്ങനെ കണ്ണൂരിന് കൈവന്നു.    ഔദ്യോഗികപക്ഷം ഒന്ന് തീരുമാനിച്ചാല്‍ അതു നടപ്പിലായിരിക്കും. തിരുവായ്ക്ക് (പിണറായിക്ക്) എതിര്‍വായില്ലെന്ന് ചുരുക്കം. പക്ഷേ കാലം മാറുകയാണ്. ഔദ്യോഗിക പക്ഷത്ത് എതിര്‍വാക്കു പറയാന്‍ പ്രബലരായി ചിലരെങ്കിലും രംഗത്ത് വന്നിരിക്കുന്നു. 'ശശിവക്കീല്‍' പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ.പി ശശിക്കെതിരെ നടപടി ഉറപ്പെന്ന് പറയാന്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ധൈര്യം കാണിച്ചിരിക്കുന്നു. ഇത് ശ്രീമതിയുടെ മാത്രം ധൈര്യമല്ല എന്ന് പലര്‍ക്കുമറിയാം. മറ്റു ചില കേന്ദ്രകമ്മിറ്റിക്കാരുടെ ധൈര്യത്തില്‍ ശ്രീമതി ധൈര്യം കാണിച്ചുവെന്ന് പറയുന്നതാകും ശരി. അല്ലെങ്കില്‍ ഈ ധൈര്യം ഇത്ര വൈകിയാണോ ശ്രീമതി ടീച്ചര്‍ പുറത്തെടുക്കേണ്ടത് ?ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സദാചാരവിരുദ്ധമായി കൈകാര്യം ചെയ്തത് ഇപ്പോഴൊന്നുമല്ലല്ലോ. സംഭവം നടക്കുമ്പോള്‍ ശ്രീമതി മന്ത്രിയായിരുന്നു. സ്റ്റേറ്റ് കാറും പത്...

ചൈന എന്ന വൃദ്ധരാജ്യം

ക്രൂരവും കര്‍ശനവുമായ ജനന നിയന്ത്രണ നടപടി ചൈനയില്‍ ചെറുപ്പക്കാര്‍ കുറയാനും വൃദ്ധജന സംഖ്യ ഉയരാനും ഇടയാക്കി. സാമ്പത്തിക ഉല്‍പ്പാദന മേഖലയില്‍ ഇത് രാജ്യത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു   ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അന്ത്യത്തില്‍ കുടുംബാസൂത്രണ പരിപാടികള്‍ വളരെ കാര്യമായി നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന. ചൈനയെന്ന് കേട്ടാല്‍ ഉള്ളിലോടിയെത്തുന്ന രണ്ട് വാക്കുകളാണ് കമ്യൂണിസവും ജനസംഖ്യയും. കമ്മ്യൂണിസം കൈവിട്ട് രാജ്യം ഇപ്പോള്‍ മുതലാളിത്തത്തിന്റെ മൂടുപടമണിഞ്ഞ് മുന്നോട്ടുപോകുന്നു. എന്നാല്‍ ഈ ചെപ്പടിവിദ്യകളൊന്നും ജനസംഖ്യയുടെ കാര്യത്തില്‍ വിലപ്പോവില്ലെന്ന് ഡെങ് ഷിയാവോപിങ്ങിന്റെ പാര്‍ട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഫലമാണ് 1979ലെ ഒറ്റക്കുട്ടി നയം. മനുഷ്യതരംഗം കൊണ്ട് അമേരിക്കയെ കുഴിച്ചുമൂടാന്‍ പരമാവധി മക്കളെ ജനിപ്പിക്കാനുള്ള മാവോ സേതുങ്ങിന്റെ 50കളിലെ ആഹ്വാനം കേട്ട് വാളൂരിയിറങ്ങിയവരാണ് ചൈനക്കാര്‍. ആഹ്വാനം നടപ്പിലാക്കി അമീബയെപ്പോലെ പെറ്റുപെരുകിയ ചൈനക്കാരെ കണ്ട് ഷിയാവോ പിങ്ങിനും കൂട്ടര്‍ക്കും ചങ്കിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 1970 കളിലെത്തുമ്പോഴേക...

അലയൊടുങ്ങുന്ന മുദ്രാവാക്യങ്ങളും അസ്തമിക്കുന്ന ചുവന്ന സൂര്യനും

തൊണ്ണൂറ്റിയെട്ടുസീറ്റില്‍ നിന്നും അറുപത്തിയെട്ടുസീറ്റിലേക്ക് ഒതുങ്ങുകയും അധികാരമൊഴിയുകയും ചെയ്യേണ്ടിവരുകയും ചെയ്ത ഒരു മുന്നണിയും രാഷ്ട്രീയ നേതൃത്വവും തോല്‍വിയുടെ ഏറ്റകുറച്ചിലുകള്‍ക്കായി കണക്കുകള്‍ നിരത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല.                                                               2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 98 സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിച്ച ജനങ്ങള്‍ അഞ്ചുവര്‍ഷത്തെ ആ മുന്നണിയുടെ ഭരണം അനുഭവിച്ചറിഞ്ഞശേഷം വിധിയെഴുതുകയാണുണ്ടായത്. ഭരണം ജനങ്ങളിഷ്ടപ്പെടുന്ന വിധത്തിലായിരുന്നു എങ്കില്‍ 2006-ലെ 98 സീറ്റില്‍ നിന്നും ഒരു സീറ്റെങ്കിലും അധികമായി നേടി അധികാരത്തില്‍ തുടരാനുള്ള ജനസമ്മതിയാണ് ഇടതുമുന്നണി നേടേണ്ടിയിരുന്നത് എന്നു മനസ്സിലാക്കാന്‍ തെരഞ്ഞെടുപ്പ് കണക്കുകള്‍ക്കു മേല്‍ അടയിരിക്കേണ്ട ആവശ്യമൊന്നുമില്ല.തെരഞ്ഞെടുപ്പ് ഫല വിശകലനങ്ങളില്‍ ഉയര്‍ന്നുകേട്ട മറ്റൊരു കാര്യം വി.എസ്. ഫാക്ടര്‍ എന്നതാണ്. വി.എസ്. ഫാക്ടര്‍ എന്ന ഘടകം ഈ തെരഞ്ഞെടുപ്പിലുണ്ടായി എങ്കില്‍ പശ്ചിമബംഗാളിലേതുപോലെ ഇവിടെയും അച്ചുതാനന്ദന്റെ മുഖ്യമന്ത്രി പദവി നിലനിര്‍ത്തിപ്പോകാനുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നു പ...

താരുണ്യം താലമേന്തിയ തട്ടകങ്ങള്‍

കെ എസ് യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അരിയിലെഴുത്തും മണലിലെഴുത്തും പഠിച്ചു പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആശാന്‍മാരായി തീര്‍ന്നവര്‍ കേന്ദ്ര ക്യാബിനറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളില്‍വരെ അധികാരത്തിന്റെ താക്കോല്‍ക്കൂട്ടം കൈയില്‍ സൂക്ഷിക്കുന്നവരുമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അമരവും അണിയവും കാക്കുന്നവര്‍ മാത്രമല്ല. സഹതുഴച്ചിലുകാരിലും 90 ശതമാനവും മുന്‍ കെ എസ് യു ക്കാര്‍ തന്നെ. ആ നിലയില്‍ ഒരു ഡസനിലേറെ കുഞ്ഞുവാവകളെയും കൊച്ചുണ്ടാപ്പികളെയും അണിനിരത്തി പോരാട്ടത്തിന് തരുണ സാന്നിധ്യം സൃഷ്ടിച്ചിരിക്കയാണ്. കോണ്‍ഗ്രസ് അടവെച്ചതെല്ലാം വിരിഞ്ഞു കുഞ്ഞുങ്ങളാവുകയാണെങ്കില്‍ നിയമസഭയില്‍ യുവജന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാവും. എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ അങ്കത്തിനിറങ്ങിയ എറണാകുളം, കെ എസ് യു പ്രസിഡന്റ് ഷാഫി പറമ്പില്‍ പടയോട്ടം നയിക്കുന്ന പാലക്കാട്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഒരു 'കൈ' നോക്കാനിറങ്ങിയ തലശേരി എന്നീ മണ്ഡലങ്ങളിലാണ് താരുണ്യം താലമേന്തിയ മത്സരങ്ങള്‍ നടക്കുന്നത്. 27ന്റെ തിളക്കംകൊണ്ട് ഈ തെരഞ്ഞെടുപ്പിലെ താരമായ...

വിഗ്രഹം ചുമക്കുന്ന വിപ്ലവകാരികള്‍

പതിറ്റാണ്ടുകള്‍ മുമ്പുള്ള പഴങ്കഥകള്‍ കുത്തിപ്പൊക്കുന്നത് ഭരണം വിട്ടിറങ്ങുന്ന പന്ത്രണ്ടാം മണിക്കൂറില്‍!! പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഇക്കാലമത്രയും പ്രതിയാക്കാന്‍ സഖാക്കളുടെ ഭരണത്തിനു കഴിഞ്ഞില്ല. അമ്മാവന്‍ ചത്താലും പാര, ഇരുന്നാലും പാര എന്ന പഴയകഥയാണ് ഓര്‍മ്മവരുന്നത്.  ഇറങ്ങിപ്പോകുന്ന വഴിയില്‍ കുറെയാളുകളെ കുറ്റവാളികളായി ചിത്രീകരിയ്ക്കുക!! എന്നിട്ട് ഞങ്ങള്‍ മാന്യരാണെന്നു പ്രഖ്യാപിക്കുക !!. കൂട്ടംകൂടി വേട്ടയാടുന്നവരുടെ നാട്ടിലെ ഒറ്റയാന്‍ പോരാളിയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നാണ് 'ഏറുകിട്ടിയ ചില ബുദ്ധിജീവികള്‍ പോലും അവകാശപ്പെടുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ചില ബുദ്ധിജീവികള്‍ പറയുന്നത് മറ്റൊരു കഥയാണ്. ശാരിയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സ്ത്രീകളുടെ ഹ്യദയത്തില്‍ സ്ഥാനം നേടിയ വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോഴും ശാരിയുടെ മകള്‍ സ്‌നേഹ നിരാലംബയാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് ബുദ്ധിയാശാന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി വോട്ടു തെണ്ടുന്നത് ഇടതുപക്...

ദാക്ഷിണ്യമില്ലാത്ത തിരിച്ചടികള്‍

പൊളിറ്റിക്കല്‍ സാഡിസം അഥവാ രാഷ്ട്രീയ പരപീഡനസൗഖ്യം അച്യുതാനന്ദനെ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാരത്തില്‍ നിന്ന് അപമാന ഭാരവുമായി പടിയിറങ്ങേണ്ടി  വരുന്ന വി.എസ്. ആരുടെയും സഹതാപം അര്‍ഹിക്കുന്നില്ല.                                    കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുഭവം. തന്റെ പ്രതിച്ഛായ നന്നാക്കാന്‍ മറ്റുള്ളവരെ തേജോവധം ചെയ്യുന്ന ഹീനമായ ഒരു മാനസിക ഭാവത്തിനും ക്രൂരമാര്‍ഗങ്ങള്‍ക്കുമുള്ള തിരിച്ചടിയാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മക്കള്‍ക്കും എതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍. അന്യരെ വ്യക്തിഹത്യ ചെയ്തു അവരുടെ കഷ്ടപ്പാടുകളിലും കണ്ണീരിലും ആനന്ദം കണ്ടെത്തുന്ന അച്യുതാനന്ദന് കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നാലരവര്‍ഷക്കാലം അനങ്ങാപ്പാറയായി അധികാരം നിലനിര്‍ത്തിയ അച്യുതാനന്ദന്‍ തിരിച്ചുവരവിനു നടത്തിയ കൂടോത്രങ്ങളും ശത്രുസംഹാരക്രിയകളും ആത്മഹനനമായി മാറികൊണ്ടിരിക്കുകയാണ്. നിയമസഭയുടെ അവസാനത്തെ സമ്മേളനത്തില്‍ ഇത്രയേറെ അപമാനവും വ്യഥയും ഏറ്റു ഇറങ്ങിപോകേണ്ട ദുരന്തം കേരളത്...