ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഊരുവിലക്കും ഊണു വിലക്കും മാര്‍ക്‌സിസമല്ല

മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ. സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്.
 
ഊരുവിലക്കും ഊണുവിലക്കും മാര്‍ക്‌സിസമല്ല. ഇപ്പോഴും ഈ സെക്‌ടേറിയന്‍ നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.എം സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഊണ് കഴിക്കാന്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണ്. മാര്‍ക്‌സിസം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ആശയമാണ്. മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ.  സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ഈ നിലപാട് മനുഷ്യ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ വികലമാക്കാനും, മാനുഷികമൂല്യങ്ങള്‍ വിസ്മരിച്ച് ഒരു പ്രസ്ഥാനമായി ഇതിനെ മുദ്രകുത്താനും മാത്രമെ സഹായിക്കുകയുള്ളൂ എന്ന് നേതാക്കള്‍ മനസ്സിലാക്കണം. ഊണുവിലക്ക് നിര്‍ദ്ദേശത്തില്‍ യഥാര്‍ത്ഥത്തില്‍ ഊരുവിലക്കും കൂടി സി.പി.എം നേതൃത്വം ലക്ഷ്യമിട്ടിരുന്നതാണ്. വി.എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിക്കരുതെന്ന് തന്നെയാണ് നേതൃത്വം പറയാതെ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചു കൊണ്ട് ബര്‍ലിന്റെ വസതി സന്ദര്‍ശിച്ചതും ഇളനീര്‍ കഴിച്ചതും ധീരമായ നടപടിയാണ്.
 
എം.വി രാഘവനെ സി.പി.എം പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിനെ വീട്ടില്‍ വിളിച്ച് ആഹാരം നല്കിയ പാര്‍ട്ടി നേതാക്കളുടെ പേരില്‍ വളരെ  കര്‍ശനമായി നടപടി അന്ന് സി.പി.എം സ്വീകരിച്ചിരുന്നു.  പയ്യന്നൂരിലെ സി.പി.എം നേതാവായിരുന്ന ബാലന്‍ മാസ്റ്ററെ എം വി ആറിന് സ്വന്തം വീട്ടില്‍ ഊണ് നല്‍കിയതിന്റെ പേരില്‍ മാത്രമാണ് പുറത്താക്കിയത്. എം വി രാഘവനെ കായികമായി വകവരുത്തുവാനുള്ള പല ശ്രമങ്ങളും സി.പി.എം നേതൃത്വത്തില്‍ അന്ന് നടന്നതായി വ്യാപക ആരോപണം ഉയര്‍ന്നിട്ടുള്ളതായിരുന്നു. അന്ന് ഈ നടപടികള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം നേതൃത്വം കൊടുത്ത നേതാക്കളുടെ കൂട്ടത്തില്‍ വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു.  അതെല്ലാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ കറുത്ത ഭാഗവുമാണ്.
ഇന്ന് മഹത്തായ മാര്‍ക്‌സിസവും, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമെല്ലാം ലോകത്തൊട്ടാകെ കടുത്ത പ്രതിസന്ധികളെ  തരണം ചെയ്തു കൊണ്ട് മുന്നോട്ടു പോകുകയാണ്. മാര്‍ക്‌സിസത്തിന് മാനുഷികമുഖം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എതിരാളികള്‍ ഇപ്പോഴും പ്രചരണം നടത്തുന്നത്. വി എസ് അച്യുതാനന്ദന് ഇപ്പോള്‍ നല്‍കിയ ഊണുവിലക്ക് നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ ഈ കള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകരാന്‍ ഉതകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാവപ്പെട്ട ജനകോടികളുടെ ഹൃദയവികാരവും അവരുടെ മോചനത്തിനുള്ള വഴികാട്ടിയുമാണ് ഇന്നും ഈ പ്രത്യയശാസ്ത്രം. അതുകൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാച്ചിലിനെ ഊണുവിലക്കു പോലുള്ള മണ്‍ചിറകള്‍ കെട്ടി ചെറുക്കാന്‍ സി.പി.എം നേതൃത്വം ശ്രമിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...