ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആണവോര്‍ജം - ശോഭനമായ ഭാവിയുടെ കവാടം

                                                  ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയും,  ജപ്പാന്‍ ഗവണ്‍മെന്റ് ആണവനിലയ വികസനത്തെകുറിച്ച് പുനരാലോചന നടത്തുകയും ചെയ്യുന്നതു  കണ്ട് നമ്മുടെ ജനം  തെറ്റിധരിച്ചിരിക്കുകയാണ്. ഇപ്പോഴും മിക്ക വികസിത രാജ്യങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യത്തിനായി 30 - 40 ശതമാനം വരെ  ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ, ആവശ്യമുള്ള  150 ജിഗാവാട്ട്‌സില്‍, 5000 മെഗാവാട്ട് പോലും ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നില്ല.ഇതാണ് സത്യം. അതുകൊണ്ട് ആണവോര്‍ജ്ജവിരുദ്ധ വാര്‍ത്തകള്‍ കണ്ട് നാം തെറ്റിധരിക്കരുത്. ഇന്ത്യക്ക് എന്താണ് വേണ്ടത് എന്ന് നാം തീരുമാനിക്കുക. ഭാവിയിലെ  ആണവ ഇന്ധനമായ തോറിയത്തിന്റെ സമ്പന്നമായ നിക്ഷേപം ഇന്ത്യയിലാണ്. ഒരുപക്ഷെ ലോകത്തിന്റെ തന്നെ  ഊര്‍ജ്ജ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. ലോകത്തിലാദ്യമായി  എണ്ണ ഉപയോഗിക്കാത്ത രാജ്യം എന്ന ബഹുമതി ലഭിക്കുക ഇന്ത്യക്കായിരിക്കും. ഈ പ്രപഞ്ചത്തിലെ ഓരോ അണുവും, നമുക്കു സങ്കല്പിക്കാന്‍ കഴിയാത്ത അത്ര ശക്തിയുള്ള ഊര്‍ജത്തെ അതിന്റെ ഹൃദയമായ ന്യൂക്ലിയസ...

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍

                         പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല  താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍'  എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി  മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?  ''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാള...

പുന്നപ്ര-വയലാര്‍ നുണകള്‍ വീണ്ടും

                     പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു. ഇത്തവണത്തെ പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളിലും പതിവ് നുണകള്‍ ആവര്‍ത്തിച്ചു. മുഖ്യ പ്രഭാഷകന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനാണ് സര്‍. സി.പി. രാമസ്വാമി അയ്യരും മഹാരാജാവ് ചിത്തിര തിരുനാളും ശ്രമിച്ചത്.  ഇതിനെതിരായ പോരാട്ടത്തില്‍ ചിരത്രം രേഖപ്പെടുത്തിയ മുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ് " (ദേശാഭിമാനി, ഒക്ടോബര്‍ 24).  പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ...

അന്ധവിശ്വാസം, വര്‍ഗ്ഗീയത, അഴിമതി

                                                        പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്...

ചങ്ങമ്പുഴയെ കമ്യുണിസ്റ്റാക്കരുത്

ചങ്ങമ്പുഴയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ' ജനസംസ്‌കൃതി ' ഒരുക്കിയ കളിത്തോഴി എന്ന നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വേളയില്‍ , ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കമ്യുണിസ്റ്റ്കാരനാക്കികൊണ്ട്  വി.എസ് അച്യുതാനന്ദന്‍ സംസാരിച്ചത് കേട്ടു. പക്ഷേ, രോഗം മനസ്സിലായില്ല !   ' ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. പവിത്രമായ സ്ത്രീ  പുരുഷ പ്രണയത്തിനു വേണ്ടിയാണ് അദേഹം പാടിയത്. കമ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് കര്‍ഷക സംഘം പിറന്നു വീണതിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നപോലെയായിരുന്നു അദ്ധേഹത്തിന്റെ വാഴക്കുല എന്ന കവിത. എക്കാലത്തെയും മികച്ച കാവ്യമായ രമണന്‍ കാലഘട്ടത്തിന്റെ നൊമ്പരമായി. അക്കാലത്ത് നില നിന്നിരുന്ന യാഥാസ്ഥിതികതയെ പിച്ചിചീന്തുന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത് 'ശാന്തം പാപം , ശാന്തം പാപം !                                     ചങ്ങമ്പുഴ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍ , കര്‍ഷക സംഘത്തിന്റെ പിറവിക്കുള്ള പശ്ചാത്തലം സൃഷ്ട്ടിക്കാനായിരുന്നു താന്‍  ' വാഴക്കുല ' എഴുതിയത് എന്ന വി.എസിന്റെ നിരീക്ഷണത്തിനെതിരെ കോടതിയെ സമീപിക്കുമായിരുന്നു...

കേരളം കുടിച്ചു ചാവുന്നു

                       കേരളത്തിന്റെ 'കുടിക്കണക്ക്' കേട്ട് ലോകം ഞെട്ടുകയാണ്. ഒരു ദിവസം ബീവറേജസ് ഷോപ്പുകളില്‍ 80,000പേര്‍ വരെ സന്ദര്‍ശിക്കുന്ന തായിട്ടാണ് കണക്ക്. ബീവറേജസിന്റെ 337 ഷോപ്പുകളിലൂടെ പ്രതിമാസം ശരാശരി 500 കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത് ഓണക്കാല മദ്യവില്‍പ്പനയില്‍ സംസ്ഥാനം വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഓണക്കാലത്ത് കേരളത്തില്‍ പത്ത്ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത് 288.63 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷത്തേക്കാള്‍ 23.78 ശതമാനം വര്‍ദ്ധന. കഴിഞ്ഞ ഒണക്കാലത്ത് 231.56 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞിരുന്നത്. ഒറ്റവര്‍ഷംകൊണ്ട് 57 കോടി വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ മദ്യം ഇത്തവണ വിറ്റത് ഉത്രാട ദിവസമാണ്. അന്നുമാത്രം 37.51 കോടിയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ബീവറേജസിന്റെ ഷോപ്പുകളിലൂടെയുള്ള വിറ്റ്‌വരവ് മാത്രമാണിത്. ഇവകൂടാതെ 653 ബാറുകളും 383 ഔട്ട്‌ലറ്റുകളും 5029 കള്ളുഷാപ്പുകളും കേരളത്തിലുണ്ട്. ആര്‍മി ക്വോട്ടാ, വിദേശത്തുനിന്നും കൊണ്ടുവരുന്നത്, വ്യാജസ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങിവ കൂടി ചേര്‍ത്താല്‍ ഏകദേശം 500 കോടിയിലേറേ രൂപയുടെ മദ്യം ഓണക്കാലത്ത് മലയാളി കുടിച്ചുതീര്‍ത്തിട...

ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, നിരാഹാരവും ജയില്‍വാസവും പിന്നെ രാംലീല മൈതാനിയിലെ പ്രകടനവുമെല്ലാമായി അന്നാ ഹസാരെയും കൂട്ടാളികളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ജനലോക്പാല്‍ ബില്ലിനെപ്പറ്റി സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി പി. .ചിദംബരവും, കേന്ദ്രമന്ത്രി കപില്‍സിബലും ഉയര്‍ത്തിയ ചില ചോദ്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് വാര്‍ത്തകള്‍ക്ക് മാത്രമേ ന്യൂസ് വാല്യൂ ഉളളൂവെന്നത് കൊണ്ടാവാം. അഴിമതി നിരോധന നിയമം, കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ആക്ട്, വിവരാവകാശനിയമം, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് തുടങ്ങിയ ഒട്ടേറെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.  ഇവയ്ക്ക് പുറമേ ജനലോക്...