ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആണവോര്‍ജം - ശോഭനമായ ഭാവിയുടെ കവാടം

                                                  ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയും,  ജപ്പാന്‍ ഗവണ്‍മെന്റ് ആണവനിലയ വികസനത്തെകുറിച്ച് പുനരാലോചന നടത്തുകയും ചെയ്യുന്നതു  കണ്ട് നമ്മുടെ ജനം  തെറ്റിധരിച്ചിരിക്കുകയാണ്. ഇപ്പോഴും മിക്ക വികസിത രാജ്യങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യത്തിനായി 30 - 40 ശതമാനം വരെ ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ, ആവശ്യമുള്ള  150 ജിഗാവാട്ട്‌സില്‍, 5000 മെഗാവാട്ട് പോലും ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നില്ല.ഇതാണ് സത്യം. അതുകൊണ്ട് ആണവോര്‍ജ്ജവിരുദ്ധവാര്‍ത്തകള്‍ കണ്ട് നാം തെറ്റിധരിക്കരുത്. ഇന്ത്യക്ക് എന്താണ് വേണ്ടത് എന്ന് നാം തീരുമാനിക്കുക. ഭാവിയിലെ ആണവ ഇന്ധനമായ തോറിയത്തിന്റെ സമ്പന്നമായ നിക്ഷേപം ഇന്ത്യയിലാണ്. ഒരുപക്ഷെ ലോകത്തിന്റെ തന്നെ ഊര്‍ജ്ജ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെടാന്‍ നാംഅനുവദിച്ചുകൂടാ. ലോകത്തിലാദ്യമായി  എണ്ണ ഉപയോഗിക്കാത്ത രാജ്യം എന്ന ബഹുമതി ലഭിക്കുക ഇന്ത്യക്കായിരിക്കും.

ഈ പ്രപഞ്ചത്തിലെ ഓരോ അണുവും, നമുക്കു സങ്കല്പിക്കാന്‍ കഴിയാത്ത അത്ര ശക്തിയുള്ള ഊര്‍ജത്തെ അതിന്റെ ഹൃദയമായ ന്യൂക്ലിയസില്‍  സംവഹിക്കുന്നുണ്ട്. ഈ ഊര്‍ജത്തെയാണ് ടൈപ്പ് - 1 ഇന്ധനം എന്ന് പറയുന്നത്. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പരമ്പരാഗതമായ ടൈപ്പ് - 0 ഇന്ധനത്തെക്കാള്‍ നൂറായിരം മടങ്ങ് ശക്തിയുള്ളതാണിത്. അമ്പത് ബോഗികളും ഒരു കിലോമീറ്റര്‍ നീളവുമുള്ള ഒരു ചരക്കുതീവണ്ടിയെ സങ്കല്പ്പിക്കുക. 10,000 ടണ്‍ കല്‍ക്കരി അതില്‍ സംഭരിക്കാം. ഇത്രതന്നെ ഊര്‍ജം,  ഒരു ചെറിയ കാറിനു പിന്നില്‍ സംഭരിക്കാവുന്ന  500 കിലോഗ്രം ടൈപ്പ് - 1 ഇന്ധനമായ യുറേനിയത്തില്‍ നിന്ന് നമുക്ക് ലഭിക്കും.  സമാനമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പ്രകൃതിദത്തമായ തോറിയമാണെങ്കില്‍ വെറും 62.5 കിലോഗ്രം മതിയെന്ന് പിന്നീട് ശാസ്ത്രം കണ്ടെത്തി.
 
ഊര്‍ജവും സമ്പദ്‌വ്യവസ്ഥയും
    പുരോഗതിയിലേക്കു കുതിക്കുന്ന ഓരോ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും  അടിസ്ഥാന ആവശ്യമാണ് ഊര്‍ജം. ചുറ്റും നോക്കിയാല്‍ കാണാം - മുമ്പോട്ടുള്ള ഓരോ ചുവടുവയ്പ്പിനും ഊര്‍ജം വേണം - കാര്‍, കപ്പല്‍, വിമാനം ഇതൊക്കെ ചലിക്കണമെങ്കില്‍ ഇന്ധനം വേണം. ആശുപത്രികളില്‍ മികച്ച ചികിത്സ ലഭ്യമാകണമെങ്കില്‍, ഇന്റര്‍നെറ്റിന്റെയും മറ്റും സഹായത്തോടെയുള്ള ആധുനിക സ്മാര്‍ട് ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍, ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടണമെങ്കില്‍, കനത്ത വിളവിന് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കണമെങ്കില്‍ - ഇവിടെയെല്ലാം ഊര്‍ജം കൂടിയേ തീരൂ. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍  ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കകയാണ്. 750 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന 600,000 ഗ്രാമങ്ങളുടെ ഉന്നമനവും അടിസ്ഥാനസൗകര്യ വികസനവുമാണ് ഈ ദശകത്തിലെ നമ്മുടെ ലക്ഷ്യം. ഇതിന് കനത്ത ഊര്‍ജം കൂടിയേ തീരു. 2030 ആകുമ്പോഴേക്കും നമ്മുടെ  വൈദ്യുതി ഉപഭോഗം നിലവിലുള്ള 150,000 മെഗാവാട്ടില്‍ നിന്ന് 950,000 മെഗാവാട്ടിലേക്ക് ഉയരും.
 
ആണവോര്‍ജ്ജത്തിന്റെ അന്താരാഷ്ട്ര  ചിത്രം
    അതിനാല്‍, 40 വര്‍ഷം പഴക്കമുള്ള ഫുക്കുഷിമാ റിയാക്ടറില്‍ നിന്ന് ജപ്പാനിലുണ്ടായതുപോലെ,  നമ്മുടെ സാമ്പത്തിക വികസന സ്വപ്നങ്ങളെ തകര്‍ക്കുന്ന ഒരു അത്യാഹിതം നാം അനുവദിക്കണമോ? ഇതേ തുടര്‍ന്നാണ് പല യൂറോപ്യന്‍ രാജ്യങ്ങളും, പ്രത്യേകിച്ച് ജര്‍മ്മനി ആണവോര്‍ജ വിരുദ്ധ നയം സ്വീകരിച്ചത്. സാമ്പത്തിപുരോഗതി നേടിയ  ജര്‍മ്മനിക്ക് അതിനു സാധിക്കും. അവര്‍ക്ക് ഊര്‍ജം  മിച്ചമാണ്. അതുകൊണ്ട് ആണവോര്‍ജനിലയങ്ങള്‍ അടച്ചുപൂട്ടിയാലും ഒന്നുമില്ല.  പ്രധാനപ്പെട്ട കാര്യം അതല്ല, ജര്‍മ്മനി അവരുടെ ആണവോര്‍ജ്ജം പരമാവധി ഉപയോഗിച്ച് കഴിഞ്ഞു എന്നതത്രെ. അതിനാല്‍ ഊര്‍ജ്ജ സ്വയം പര്യാപ്തതയില്‍ ഇനി ആണവോര്‍ജ്ജം അവര്‍ക്ക് പ്രശ്‌നമേയല്ല. നമ്മുടെ സ്ഥിതി അങ്ങനെയല്ല. ഭാവിയിലെ ആണവ ഇന്ധനമായ  തോറിയം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ.
 
ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയും,  ജപ്പാന്‍ ഗവണ്‍മെന്റ് ആണവനിലയ വികസനത്തെകുറിച്ച് പുനരാലോചന നടത്തുകയും ചെയ്യുന്നതു  കണ്ട് നമ്മുടെ ജനം  തെറ്റിധരിച്ചിരിക്കുകയാണ്. ഇപ്പോഴും മിക്ക വികസിത രാജ്യങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യത്തിനായി 30 - 40 ശതമാനം വരെ ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ, ആവശ്യമുള്ള  150 ജിഗാവാട്ട്‌സില്‍, 5000 മെഗാവാട്ട് പോലും ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നില്ല.ഇതാണ് സത്യം. അതുകൊണ്ട് ആണവോര്‍ജ്ജവിരുദ്ധ വാര്‍ത്തകള്‍ കണ്ട് നാം തെറ്റിധരിക്കരുത്. ഇന്ത്യക്ക് എന്താണ് വേണ്ടത് എന്ന് നാം തീരുമാനിക്കുക.  ഭാവിയിലെ ആണവ ഇന്ധനമായ തോറിയത്തിന്റെ സമ്പന്നമായ നിക്ഷേപം ഇന്ത്യയിലാണ്. ഒരുപക്ഷെ ലോകത്തിന്റെ തന്നെ ഊര്‍ജ്ജ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. ലോകത്തിലാദ്യമായി  എണ്ണ ഉപയോഗിക്കാത്ത രാജ്യം എന്ന ബഹുമതി ലഭിക്കുക ഇന്ത്യക്കായിരിക്കും. ഇപ്പോള്‍ പെട്രോളിയം - കല്‍ക്കരി ഇന്ധനങ്ങളുടെ ഇറക്കുമതിക്കായി  പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറാണ് നാം ചെലവാക്കുന്നത്. ഇതു കൂടാതെ മനുഷ്യനും പ്രകൃതിക്കും ഒരു പോലെ ഹാനികരമായ കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള ദശലക്ഷക്കണക്കിനു ടണ്‍ ഹരിതഗൃഹവാതകങ്ങളും നാം ഇറക്കുമതി ചെയ്യുന്നു.
 
ഏറ്റവും സുരക്ഷിതമായ ഇന്ധനം കാറ്റില്‍നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ളതാണ്. പക്ഷെ  പൂര്‍ണമായി കാലാവസ്ഥയെയും സൂര്യപ്രകാശത്തെയും ആശ്രയിക്കുന്ന ഇവ രണ്ടും സുസ്ഥിരമെന്നു പറയാനാവില്ല. എന്നാല്‍ ആണവോര്‍ജത്തിന്റെ കാര്യം അങ്ങനെയല്ല; നമുക്ക് വിശ്വസിക്കാം. ഇന്ന് 29 രാജ്യങ്ങളിലെ  441 ആണവനിലയങ്ങളില്‍ നിന്നായി 375 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. 58.6 ജിഗാവാട്ട് ശേഷിയുള്ള അറുപതു നിലയങ്ങള്‍ നിര്‍മാണഘട്ടത്തിലുമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെതിരെ അമേരിക്ക പ്രയോഗിച്ച അണുബോംബാണ് ആണവ ഊര്‍ജ്ജത്തിന് ലോകമെമ്പാടും ദുഷ്‌പ്പേര് ഉണ്ടാക്കിയത്.   ഭീമാകാരമായ കൂണ്‍പോലെ  മണ്ണും പൊടിപടലങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിയ ആ സ്‌ഫോടനത്തിന്റെ ഭീകര ചിത്രം നമ്മുടെ കുട്ടികളുടെ മനസില്‍ പോലുമുണ്ട്. എത്രയോ കൂറ്റന്‍ കെട്ടിടങ്ങള്‍ ചാരമായി, എത്ര ആയിരം ജീവനുകള്‍ ഹോമിക്കപ്പെട്ടു - ഇതെല്ലാമാണ് നമ്മുടെ മനസില്‍  ആണവ ദുരന്തത്തെകുറിച്ചുള്ള  നിലപാടു രൂപീകരിച്ചത്. 
പക്ഷെ, ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണ്. അണുബോംബും ആണവ നിലയവും  തമ്മില്‍ വലിയ അന്തരമുണ്ട്. പൊതു ഉപയോഗത്തിനായി വളരെ കാലത്തേക്ക് സ്ഥിരം ഊര്‍ജ്ജം ഉത്പാദിപ്പാക്കാന്‍ മാത്രമായി രൂപകല്പന ചെയ്തിട്ടുള്ളവയാണ് ഇത്തരം നിലയങ്ങള്‍. അവക്ക് അണ്വായുധവുമായി ഒരു ബന്ധവുമില്ല.
 
ആണവ വെല്ലുവിളികളെ നേരിടാനുള്ള മനുഷ്യ വംശത്തിന്റെ കഴിവ്
    ഫുക്കുഷിമ ഡയിച്ചി ആണവ ദുരന്തങ്ങളെ ചരിത്രത്തിന്റെ ചട്ടക്കൂട്ടിലിട്ട് വേണം നാം അപഗ്രഥിക്കാന്‍. അവിടെ വന്‍തോതില്‍ നാശനഷ്ടങ്ങളും സാധാരണജീവിതത്തിന് ഭംഗവും നേരിട്ടു എന്നതു സത്യം തന്നെ. പക്ഷെ ആ ദുരന്തം മൂലം ഒറ്റ മനുഷ്യ ജീവന്‍പോലും അവിടെ നഷ്ടപ്പെട്ടില്ല എന്ന കാര്യം നാം ഓര്‍മ്മിക്കണം. 1986 ലെ ചെര്‍ണോബില്‍ ദുരന്തവുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാന്‍ എത്ര കാര്യക്ഷമമായാണ് ഈ അപകടത്തെ അഭിമുഖീകരിച്ചത് എന്ന വസ്തുതയും നാം വിസ്മരിച്ചുകൂടാ. ചെര്‍ണോബിലിനു ശേഷം രണ്ടു പതിറ്റാണ്ടു നാം പിന്നിട്ടു. അതിനിടെ ന്യൂക്ലിയര്‍ എമര്‍ജന്‍സി മാനേജ്‌മെന്റില്‍ നാം എത്രയോ പുരോഗതി കൈവരിച്ചു. അതിന്റെ വിജയമാണ് ഫുക്കുഷിമോയില്‍ നാം കണ്ടത്. അപകടസമയത്ത് അതിന്റെ ശേഷിയേക്കാള്‍ ഒന്‍പത് ഇരട്ടി ഇന്ധനം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും സമര്‍ത്ഥമായ സുരക്ഷാനടപടികളിലൂടെ റേഡിയേഷന്റെ തോത് പരമാവധി കുറച്ച് 0.4 ശതമാനമാക്കാന്‍ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന കൂടംകുളം ആണവനിലയം 2011 നവംബര്‍  6-ന് ഞങ്ങള്‍ ഇരുവരും സന്ദര്‍ശിക്കുകയുണ്ടായി. ഫുക്കുഷിമക്കു ശേഷം ആണവനിലയം എന്നു പറയുമ്പേള്‍തന്നെ സാധാരണക്കാര്‍ക്കു ഭയമാണ്. നിലയത്തിന്റെ സുരക്ഷിതത്വം നേരിട്ട് മനസിലാക്കാനും ജനങ്ങളുടെ ആശങ്കയ്ക്ക് എന്തെങ്കിലും അടിസഥാനമുണ്ടോ എന്ന് പരിശേധിക്കാനുമായിരുന്നു സന്ദര്‍ശനം. അന്നു മുഴുവന്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു, ശാസ്ത്രജ്ഞരെയും സാങ്കേതി വിദഗ്ധരെയും നാട്ടുകാരെയും നേരിട്ടുകണ്ട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. സുരക്ഷയുടെ കാര്യത്തില്‍  അത്യാധുനികമായ സാങ്കേതികവിദ്യകൊണ്ട്  ഈ ആണവനിലയം സുസജ്ജമാണെന്ന് ഞങ്ങള്‍ക്ക് പൂര്‍ണബോധ്യമായി.
 
ആണവനിലയങ്ങളില്‍ സ്വീകരിക്കേണ്ട നാലു തരം സുരക്ഷാ സംവിധാനങ്ങളും  ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
1)  സ്ട്രക്ച്ചറല്‍ ഇന്റഗ്രിറ്റി സേഫ്റ്റി:
ഭൂകമ്പങ്ങളെ പോലും അതിജീവിക്കാന്‍ തക്ക വിധം നിലയത്തിന്റെ നിര്‍മാണത്തില്‍ വളരെ ഉയര്‍ന്ന മാനദണ്ഡങ്ങളാണ് പുലര്‍ത്തിയിട്ടുള്ളത്.  സുനാമിയോ ചുഴലിക്കാറ്റോ  വന്നാല്‍ പോലും  ബാധിക്കാത്ത വിധത്തില്‍ (പമ്പു ഹൗസ് ഉള്‍പ്പെടെ) ആറു മീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ നിര്‍മിതി. ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത് 9.3 മീറ്റര്‍ ഉയരത്തിലും.   ഹൈഡ്രജന്‍ സ്‌ഫോടനം നിയന്ത്രണാതീതമാവുകയും അതു താങ്ങാന്‍ശേഷിയില്ലാതെ  നിലയം  തകരുകയുമായിരുന്നു ഫുക്കുഷിമായില്‍ സംഭവിച്ചത്.  ഇതു മറികടക്കാന്‍ കൂടംകുളം നിലയത്തില്‍  154 ഹൈഡ്രജന്‍ റീകമ്പയിനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എവിടെയെങ്കിലും ഒരു നേരിയ ചോര്‍ച്ച സംഭവിച്ചാല്‍ പോലും അത് റീകമ്പയിനറുകള്‍ ഉടന്‍ തന്നെ വലിച്ചെടുത്തിരിക്കും. അതിനാല്‍ ചോര്‍ച്ച ഒരിക്കലും കെട്ടിടത്തെ ബാധിക്കില്ല.
2) തെര്‍മല്‍ ഹൈഡ്രോളിക് സേഫ്റ്റി:
പാസീവ് ഹീറ്റ് റിമൂവല്‍ സിസ്റ്റം ആണ്, കൂടംകുളത്ത് സ്ഥാപിച്ചിരിക്കുന്ന ഏറ്റവും ആധുനിക സംരക്ഷാ സംവിധാനം. ഏത് അടിയന്തര ഘട്ടത്തിലും റിയാക്ടറിന്റെ ശീതീകരണ പ്രക്രിയ ഉറപ്പാക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണിത്. വൈദ്യുതി പ്രവാഹം നിലക്കകയോ, ശീതീകരണ സംവിധാനം പ്രവര്‍ത്തന രഹിതമാകുകയോ ചെയ്താല്‍,  റേഡിയേഷന്‍ പുറത്തേക്ക് പ്രസരിക്കാതെ നീരാവിയുടെ പുനചംക്രമണത്തിലൂടെ പ്ലാന്റിലെ ശീതീകരണം സുഗമമാക്കുന്ന സംവിധാനമാണിത്. അടിയന്തിര ഘട്ടങ്ങളില്‍ റീയാക്ടറുകളെ പെട്ടന്നു തണുപ്പിക്കാന്‍ പ്ലാന്റിലുടനീളം വെള്ളം പമ്പുചെയ്യാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.
3) ന്യൂട്രോണിക് സേഫ്റ്റി: 
ആണവനിലയങ്ങളില്‍ സാധാരണ സംഭവിക്കുന്ന വീഴ്ച്ച ഉത്പ്പാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകളെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പടുക എന്നതാണ്. കണ്‍ട്രോള്‍ റോഡ് എന്നുപറയുന്ന സംവിധാനമാണ് ഇതിനുള്ളത്. ഈ അപകടം തരണം ചെയ്യാന്‍ കണ്‍ട്രോള്‍ റോഡു കൂടാതെ കോര്‍ ക്യാച്ചര്‍ എന്ന അത്യാധുനിക ഉപകരണം കൂടി കൂടംകുളത്ത് സ്ഥാപിച്ചിരിക്കുന്നു.   അത്യപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ന്യൂട്രോണ്‍ദ്രവീകരണത്തെ,  ഗഡോലിയും ഓക്‌സൈഡ്  ഉപയോഗിച്ച് തടയാനുള്ള സാങ്കേതിക വിദ്യയാണിത്.
4) ആണവ അവശിഷ്ടങ്ങളുടെ സംസ്‌കരണം: 
ആണവ അവശിഷ്ടങ്ങള്‍ മുഴുവന്‍ കടലിലാണ് തള്ളുന്നത് എന്നും അത് കടല്‍ ജീവികളുടെനാശത്തിനും കടല്‍ജല മലിനീകരണത്തിനും കാരണമാകുന്നു എന്നും ഒരു ധാരണ പരക്കെയുണ്ട്. ഇത് തെറ്റാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചില രാജ്യങ്ങള്‍ ഇങ്ങനെ ചെയ്തിരുന്നു.  ഇപ്പോള്‍  1000 മെഗാവാട്ട് ശേഷിയുള്ള ഒരു പ്ലാന്റിലെ അവശിഷ്ടം വെറും മൂന്നു ശതമാനം മാത്രമാണ്. അത് ശേഖരിക്കാന്‍ വെറും ആറു ചതുരശ്രമീറ്റര്‍  സ്ഥലം മതി. എല്ലാ പ്ലാന്റുകളിലും ഇതിനുള്ള ക്രമീകരണമുണ്ട്.    ആണവ അപകടങ്ങളുടെ ദുരന്തഫലങ്ങളും റേഡിയേഷനും ജീവിച്ചിരിക്കുന്നവര്‍ക്കൊപ്പം  ജനിക്കാനിരിക്കുന്ന തലമുറകളെ കൂടി ബാധിക്കും എന്നതാണ് മറ്റൊരു വാദം.   1945 ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണ്വായുദ്ധ പ്രയോഗത്തെ തുടര്‍ന്ന് 1946ല്‍ അമേരിക്ക രൂപീകരിച്ച  അറ്റോമിക് ബോംബിംങ് കാഷ്വാലിറ്റി കമ്മിഷന്‍ , 1974 ല്‍ ജപ്പാനുമായി സഹകരിച്ച് റേഡിയേഷന്‍ ഇഫക്ട്‌സ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുകയുണ്ടായി. അണുബോംബ് സ്‌ഫോടനത്തിനു ശേഷം ജനിച്ചവരില്‍ ആണവദുരന്തവും  റേഡിയേഷനും ഏല്പ്പിച്ച ആഘാതങ്ങളെ കുറിച്ച്  ഈ  ഫൗണ്ടേഷന്‍ ജപ്പാനിലുടനീളം ആറു പതിറ്റാണ്ട് നീണ്ട പഠനം നടത്തി. അവരുടെ കണ്ടെത്തല്‍പ്രകാരം ഭൂരിഭാഗം ജനങ്ങളുടെയും ധാരണക്കു വിരുദ്ധമായി,  റേഡിയേഷന്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ ഇരകളായവരുടെ തലമുറയോടെ അവസാനിച്ചു എന്നാണ്.
 
ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമായി ഉയരുന്നത് രണ്ട് ഉത്ക്കണ്ഠകളാണ്  ഒന്ന് - ആണവനിലയത്തിന്റെ സുരക്ഷിതത്വം. രണ്ട് -  ആണവ അവശിഷ്ടങ്ങളും,  അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും. നമുക്ക് രണ്ടാമത്തെ പ്രശ്‌നം ആദ്യം ചര്‍ച്ച ചെയ്യാം. ആണവ ഊര്‍ജ പദ്ധതിയില്‍ നിന്ന് മാറി നില്ക്കുക എന്നതില്‍ ഒരു ന്യായീകരണവുമില്ല. ഭാവിയില്‍ കുറച്ച് ഊര്‍ജം സൂര്യതാപത്തില്‍ നിന്നോ, കാറ്റില്‍ നിന്നോ ലഭിച്ചേക്കാം. അതില്‍ വലിയ ഉറപ്പില്ല. കുറച്ച് നമ്മുടെ ജലപദ്ധതികളില്‍ നിന്നും.  എന്നാലും നാം കൂടുതലായി അവലംബിക്കുക എണ്ണ - പ്രകൃതി വാതക ഊര്‍ജ്ജത്തെ തന്നെയായിരിക്കും.  പ്രതിവര്‍ഷം 30 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് മനുഷ്യര്‍ മാത്രം അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നത്. ഇതില്‍ 7.6 ബില്യണ്‍ ടണ്‍,  വൈദ്യതി ഉത്പ്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. നഗരങ്ങളിലെ വായു മലിനീകരണം കൊണ്ടു മാത്രം ഒരു വര്‍ഷം 1.3 ബില്യണ്‍ ആളുകള്‍ മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ താങ്ങാനാവാതെ മരിക്കുന്നവരുടെ സംഖ്യ 140,000 വരും. അതായത്,  വൈദ്യതി ഉത്പാദനവും  കാലാവസ്ഥാ വ്യതിയാനവും ആയി ബന്ധപ്പെട്ട്  പ്രതിവര്‍ഷം മരിക്കുന്നവരുടെ സംഖ്യ 140,000 വരുമത്രെ. പക്ഷെ, അതിരൂക്ഷമെന്നു വിശേഷിപ്പിക്കപ്പെട്ട ചെര്‍ണേബില്‍ ആണവദുരന്തത്തില്‍ പോലും മരിച്ചവരുടെ എണ്ണം വെറും 57 മാത്രമാണ്.
 
4000 പേര്‍ക്ക്  ക്യാന്‍സര്‍ ബാധിച്ചെങ്കിലും  ഇവരില്‍ മിക്കവരും സുഖം പ്രപിക്കുകയുണ്ടായി. അണുപ്രസരണത്തെ കുറിച്ച് പഠിക്കുന്ന യുഎന്‍ ശാസ്ത്ര സമിതിയുടെ കണ്ടെത്തലാണിത്.രണ്ടാമത്തേത് ആണവോര്‍ജ്ജത്തിന്റെ സുരക്ഷയാണ്.  ആണവോര്‍ജ്ജചരിത്രത്തില്‍ നാലു വന്‍ ദുരന്തങ്ങളാണ് സംഭവിച്ചിട്ടുള്ളത്.  ആണവനിലയത്തിന്റെ തകരാറായിരുന്നു എല്ലായിടത്തും കാരണം. കൈസ്റ്റിം(1957) ത്രീമൈല്‍ ഐലന്റ്, ചെര്‍ണോബില്‍ (1986) ഏറ്റവും ഒടുവില്‍  ഫുക്കുഷിമ. കൈസ്റ്റിമില്‍ സംഭവിച്ചത് ഏതോ പഴഞ്ചന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു എന്നതിനാലാണ്. അടുത്തത്  രണ്ടും മനുഷ്യര്‍ക്ക് പറ്റിയ പിഴവു മൂലവും.  ഒടുവില്‍ ഫുക്കുഷിമയില്‍ പ്രകൃതിശക്തിയാണ് വില്ലന്‍ വേഷത്തിലെത്തിയത്- അതിശക്തമായ ഒരു ഭൂമികുലുക്കത്തിന്റെ പ്രകമ്പനത്തിനൊപ്പം, സുനാമി ഏല്പ്പിച്ച ആഘാതവും കൂടി ചേര്‍ന്നപ്പോള്‍ ഫുക്കുഷിമയുടെ  ദുരന്തചിത്രം  പൂര്‍ണമായി. ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ സംഭവിച്ച നാലു പരാജയങ്ങളുടെ പേരില്‍ ഒരു സാങ്കതികവിദ്യയെ പൂര്‍ണമായി എഴുതിതള്ളാന്‍ നമുക്കാവില്ല.
    നമുക്ക് 1903-ലേക്ക് പോകാം. ആ വര്‍ഷമാണ് റൈറ്റ് സഹോദരന്മാര്‍ വായുവിലൂടെ സഞ്ചരിക്കാനുള്ള വിദ്യ കണ്ടുപിടിച്ചത്. പക്ഷെ, 1908 ല്‍  ആദ്യ അപകടവും സംഭവിച്ചു. അപകടത്തില്‍ ഓര്‍വില്‍ റൈറ്റിന് ഗുരുതരമായി പരിക്കേറ്റു,  സഹയാത്രികന്‍ കൊല്ലപ്പെട്ടു. ഇന്ന് ഓരോ വര്‍ഷവും വിമാന അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ ശരാശരി 1500 വരും. 1908 ലെ അപകടത്തെ തുടര്‍ന്ന്, ഇനി വിമാനയാത്ര വേണ്ട എന്ന് നാം തീരുമാനിച്ചിരുന്നെങ്കില്‍,  വിദൂര നഗരങ്ങളിലേക്ക് കടല്‍ മാര്‍ഗവും കരമാര്‍ഗവും സഞ്ചരിച്ച് നാം എത്രമേല്‍ ക്ലേശിക്കുമായിരുന്നു?
 
ലോകത്തിലെ തന്നെ മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ ബഹിരാകാശ ദൗത്യം 1979 ല്‍ ആരംഭിച്ചപ്പോള്‍ തന്നെ കിട്ടി വന്‍തിരിച്ചടി.  ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തൊടുത്ത നമ്മുടെ ആദ്യറോക്കറ്റ് ചെന്നുപതിച്ചത് ബംഗാള്‍ ഉള്‍ക്കടലിലാണ്.  ഞാനായിരുന്നു ആ ദൗത്യത്തിന്റെ തലവന്‍. കോടികള്‍ കൊണ്ടുപോയി കടലില്‍ തുലച്ചു എന്ന് അതിന്റെ പേരില്‍ ആരോപണവും ഉണ്ടായി.  എന്നുകരുതി നമ്മള്‍ ആ സ്വപ്നപദ്ധതി ഉപേക്ഷിച്ചോ? ഇല്ല! ദൗത്യം തുടര്‍ന്നു. അടുത്ത വര്‍ഷം നാം വിജയിച്ചു.  ന്യായീകരണം ഒന്നു മാത്രം -   പരാജയങ്ങളും അപകടങ്ങളും നമ്മെ ചിന്തിപ്പിക്കും ;  അപ്പോള്‍ കൂടുതല്‍ സുരക്ഷിതവും നൂതനവുമായ സാങ്കേതികവിദ്യ നാം തന്നെ വികസിപ്പിച്ചെടുക്കും.  ഭീരുക്കളെ പോലെ പിന്‍തിരിഞ്ഞ്  ഓടുകയല്ല,  മികവിനുവേണ്ടി മുന്നോട്ട് കുതിക്കുകയാണ് വേണ്ടത്. അത്രമേല്‍ അറിയപ്പെടാത്ത തോറിയം എന്ന  റേഡിയോ ആക്ടീവ് പദാര്‍ത്ഥത്തെ ഇതാ നാം അവതരിപ്പിക്കാന്‍ പോകുകയാണ്. പരമ്പരാഗത ന്യൂക്ലിയര്‍ ഇന്ധനമായ യൂറേനിയത്തെക്കാള്‍ ഭൂമിയില്‍ തോറിയത്തിന്റെ നാലുമടങ്ങ് ശേഖരമുണ്ട്. അതാകട്ടെ കൂടുതല്‍ സമ്പുഷ്ട   അവസ്ഥയിലുമാണ്. ഭൂമിയില്‍ ഇന്നു ലഭ്യമായ മൊത്തം ഇന്ധനങ്ങളിലുള്ളതിനെക്കാള്‍ ഊര്‍ജം തോറിയത്തില്‍ നിന്നു മാത്രം ലഭിക്കുമത്രെ.  അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ട് (2005) പ്രകാരം  ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ഇന്ത്യയിലാണ്. 650,000 ടണ്‍!  ഭൂമിയിലെ മൊത്തം ശേഖരത്തിന്റെ നാലിലൊന്നു വരും ഇത്. നമ്മുടെ യുറേനിയം ശേഖരമാകട്ടെ കേവലം ഒരു ശതമാനവും. തോറിയത്തിന് വേറെയുമുണ്ട് ഗുണങ്ങള്‍.  യൂറേനിയത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍  എട്ടിരട്ടി യൂണിറ്റ് കൂടുതല്‍ ഊര്‍ജ്ജം തോറിയത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കാം. യുറേനിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോറിയത്തില്‍ നിന്നുള്ള അവശിഷ്ടവും വിഷാംശവും അളവില്‍ കുറവാണ്.  
 
ഏറ്റവും വലിയ തോറിയം നിക്ഷേപത്തിന്റെ ഉടമ എന്ന നിലയില്‍, നിലവിലുള്ള ആണവ പദ്ധതികളില്‍  തോറിയം സമ്പന്ധമായ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ പ്രഥമ പരിഗണന നല്കിക്കഴിഞ്ഞു. അതിശക്തമാണ് ആണവോര്‍ജ്ജം.  മനുഷ്യരാശിക്ക് ഹാനികരമല്ലാത്ത രീതിയില്‍ അതിനെ മെരുക്കുക എന്നതിലാണ് ലോകത്തിന്റെ ഭാവി. താങ്ങാവുന്ന, ശുദ്ധവും, സമൃദ്ധവുമായ ഊര്‍ജ്ജ ഉറവിടമാണ് ആരോഗ്യപൂര്‍ണമായ ഭാവിയിലേക്കുള്ള വാതില്‍ - ആ ഭാവികാലം, ശൂന്യാകാശവും കടന്ന് ഇന്നത്തെ മനുഷ്യര്‍ക്ക് ഇന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത അതിരുകള്‍വരെ ഭേദിക്കമെന്നു തീര്‍ച്ച. ഉപസംഹാരം - ആശയങ്ങള്‍ക്കായി  നിലക്കൊണ്ടവര്‍ എഴുതിയതാണ്  ചരിത്രംഞാന്‍ പലപ്പോഴും എന്നോടു തന്നെ ചോദിച്ചിട്ടുണ്ട് - ലോകത്ത് പരിവര്‍ത്തനം ഉണ്ടാക്കിയ മഹാചിന്തകരില്‍ നിന്ന്  ഞാന്‍ എന്തു പഠിച്ചു എന്ന്. കുറുക്കുവഴിയിലൂടെ സഞ്ചരിച്ചവരോ, ആള്‍ക്കൂട്ടത്തിന്റെ കൈയടി വാങ്ങിയവരോ രാജ്യത്തിനായി  ഒന്നും നേടിയിട്ടില്ല. മറിച്ച്, ധീരമായ ഇഛാശക്തിയോടെ മുന്നേറിയ  വ്യക്തികളാണ് ലോകത്തെ മാറ്റിമറിച്ചത്,  അവരാണ് പരിവര്‍ത്തനത്തിന്റെ കരം ഗ്രഹിച്ച്  സമൂഹത്തിനു മുമ്പേ നടന്നത്.   അവര്‍ക്കു മാത്രമെ  ആശയങ്ങള്‍ക്കു വേണ്ടി  നിലപാടെടുക്കാന്‍ ധൈര്യമുണ്ടായുള്ളു. പക്ഷെ,  ആ ആശയള്‍ക്കുമുന്നില്‍ പിന്നീട് തലമുറകളും കാലവും നമിച്ചു. ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രൊഫ. സതീഷ് ധവാനും, ഹരിതവിപ്ലവത്തിന്റെ പേരില്‍ ഡോ.സുബ്രഹ്മണ്യവും, ഡോ.സ്വാമിനാഥനും ഒക്കെ സ്മരിക്കപ്പെടുന്നത് കാണുമ്പോള്‍ എന്റെ മനസില്‍ ആഹ്ലാദം നിറയുകയാണ്. പരാജയഭീതി കൂടാതെയല്ലേ അവരൊക്കെ നിലപാടുകള്‍ സ്വീകരിച്ചത്. അതിനാല്‍,  ആണവ പദ്ധതി ശോഭനമായ ഭാവിയിലേക്കുള്ള  താക്കേലാണ് എന്നു തിരിച്ചറിയുക.  അത് ഈ രാജ്യത്തെ രാഷ്ട്രിയ നേതൃത്വവും  ശാസ്ത്ര നേതൃത്വവും  തിരിച്ചറിയണം; സര്‍വോപരി ഈ രാജ്യത്തെ പൗരസമൂഹം തിരിച്ചറിയണം, 

അഭിപ്രായങ്ങള്‍

  1. സുഹൃത്തേ,
    ഇത് കക്ഷി രാഷ്ട്രീയ പ്രശ്നമല്ല. ജനത്തിന് ഊര്‍ജ്ജം വേണം. പക്ഷേ ഏത് മാര്‍ഗ്ഗത്തില്‍ നിന്നുള്ള ഊര്‍ജ്ജമായിരിക്കണം എന്നത് രാഷ്ട്രീയക്കാരല്ല തീരുമാനിക്കേണ്ടത്. അത് സാങ്കേതിക വിദഗ്ദ്ധരും പരിസ്ഥിതി, സത്യസന്ധരായ സാമ്പത്തിക വിദഗ്ദ്ധരുമാണ് ചെയ്യേണ്ടത്. അതില്‍ കക്ഷി രാഷ്ട്രീയം കലര്‍ത്തരുതേ. കൂടുതല്‍ ഇവിടെ എഴുതിയിട്ടുണ്ട്.
    http://mljagadees.wordpress.com/2012/03/13/nuclear-power-or-liability/

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...