ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം...

വര്‍ഗ്ഗസമരം പോയി വര്‍ഗ്ഗീയസമരം വന്നു

സിപി.എം സ്വത്ത്വരാഷ്ട്രീയം പ്രയോഗത്തില്‍ കൊണ്ടുവരികയാണ്. വര്‍ഗ്ഗസമരം അസാധ്യമാണെന്ന അനുഭവത്തില്‍ നിന്നാകാം വര്‍ഗ്ഗീയത രാഷ്ട്രീയ ആയുധമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ദളിതുകളെ ഏകോപിപ്പിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി രൂപീകരിച്ചുകൊണ്ടാണ് സി.പി.എം ഏറെക്കാലമായി പറഞ്ഞുവരുന്ന സ്വത്ത്വരാഷ്ട്രീയത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ദളിത് ഏകോപനസമിതിയുടെ പ്രസിഡന്റായി മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ജാതിമത വിഭാഗങ്ങള്‍ക്കും ഇതുപോലെ പ്രത്യേകം പ്രത്യേകം ക്ഷേമസമിതികളും സേവനസമിതികളും ഉണ്ടാക്കി വര്‍ഗ്ഗസമരം വര്‍ഗ്ഗീയ സമരമാക്കാന്‍ സി.പി.എം ശ്രമിക്കും.   കാള്‍മാര്‍ക്‌സും ഏംഗല്‍സും ഇന്ത്യയിലെ ജാതിമത വിഭാഗങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നുമാത്രമല്ല ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് കമ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ ഒരുതരത്തിലുമുള്ള പര്യാലോചനകളില്ല. അതിന്റെ ആവശ്യമുണ്ടെന്ന് ജര്‍മ്മന്‍ മാമുനിമാര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. പടിഞ്ഞാറന്‍ വ്യവസായവല്‍കൃത സമൂഹത്തില്‍ തൊഴിലാളിവര്‍ഗ്ഗം അനുഭവിക്കുന്ന ചൂഷണത്തെപ്പറ്റിയാണ് മാര്‍ക്‌സും ഏംഗല്‍സും വ്യാകുലപ്പെട്ടത്. ഭൂമുഖത്...

കേരള തീരത്തെ കറുത്ത മുത്ത്

അത്യപൂര്‍വ ധാതുമണല്‍കൊണ്ട് സമ്പുഷ്ടമാണ് കേരള  കടലോരം. ദുഷ്പ്രചരണങ്ങള്‍ മൂലം അവ വ്യാവസായികമായി  നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. എന്നാല്‍ ചൈന  ധാതുമണല്‍ കൊണ്ട് ലോകം കീഴടക്കുന്നു അപൂര്‍വ്വ ധാതുക്കളടങ്ങിയ കേരളത്തിന്റെ തെക്കന്‍ കടല്‍തീരത്ത് നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അതിനു വടക്ക് തോട്ടപ്പള്ളി വരെയുമുള്ള പ്രദേശത്ത് പ്രകൃതി കനിഞ്ഞ് നല്‍കിയ കരിമണല്‍ ലോകത്തെതന്നെ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആണവോര്‍ജ്ജ വകുപ്പ് നടത്തിയ വിശദവും സൂക്ഷ്മവുമായ പരിശോധനയിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ 1998 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, ഇവിടുത്തെ കരിമണലിലുള്ള ഇല്‍മനൈറ്റ് ധാതുവില്‍ 60 ശതമാനത്തിലധികം ടൈറ്റാനിയം ഓക്‌സൈഡ് അടങ്ങിയിട്ടുള്ളതാണ് ഈ മേന്മയ്ക്ക് കാരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.   ഈ കരിമണല്‍ നിക്ഷേപത്തിന്റെ വ്യാപ്തിയും അതിലുള്ള അപൂര്‍വ്വ ധാതുക്കളുടെ അളവും ഏറെക്കുറെ കൃത്യമായിത്തന്നെ ഈ വിദഗദ്ധ സര്‍വ്വേയില്‍ ലഭ്യമാണ്. ചവറ തീരത്ത് 1400 ദശലക്ഷം അസംസ്‌കൃത കരിമണല്‍, അതില്‍ ഇല്‍മനൈറ്റ് അടങ്ങിയ 127 ദശലക്ഷം ടണ്‍ ധാതുമണല്‍. ഇതിലുള്ള ഇല്‍മനൈറ്റ് മാത്രം 80 ദശലക്ഷം ടണ്‍. ഇതിന...

കെ സുധാകരന്റെ വികൃതികള്‍

ജനങ്ങള്‍ അര്‍ഹിക്കുന്ന നേതാവിനെ അവര്‍ക്കു ലഭിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ നേതാവ് ചീത്തയായാലും കുറ്റം ജനങ്ങള്‍ക്കായിരിക്കും. 'യഥാപ്രജ തഥാ രാജ' എന്നാണ് കാലഘട്ടത്തിലെ ആപ്തവാക്യം. തെമ്മാടികള്‍ക്ക് സൂപ്പര്‍ തെമ്മാടി നേതാവ്. രാഷ്ട്രീയം തെരുവിന്റെ കഥയാണ്. അനേകം തെരുവുകളില്‍ നിന്ന് ഒരു ദേശത്തിന്റെ കഥയുണ്ടാകുന്നു. സ്ട്രീറ്റ് സ്റ്റോറി ഒരു സംസ്‌കൃതിയാക്കാന്‍ പ്രതിഭാശാലികള്‍ പിറക്കണം. ചരിത്രസ്രഷ്ടാക്കള്‍. അവര്‍ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. മറ്റുള്ളതെല്ലാം അഭിനയം. സാധാരണക്കാരെ പറ്റിക്കുന്ന വേഷംകെട്ട്.   പക്ഷേ വേഷങ്ങള്‍ തെരുവില്‍ ഉണ്ടായേ മതിയാകൂ. ഇല്ലെങ്കില്‍ തെരുവ് നിശ്ചലവും നിശൂന്യവും ആയിപ്പോകും. സജീവമല്ലാത്ത തെരുവ് വേഗം വിജനമാകുകയും ദേശം വിസ്മരിക്കപ്പെടുകയും ചെയ്യും. കണ്ണൂര്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട ഒരു ദ്വീപ് ആണ്. കമ്യൂണിസ്റ്റുകാരുടെ 'യനാന്‍.' ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം ദീര്‍ഘമായ രാഷ്ട്രീയ മൂകത കണ്ണൂരിനെ വലയം ചെയ്തു. ഇടതുബൗദ്ധിക വിചാരകേന്ദ്രങ്ങള്‍ മരവിച്ചു. അണികള്‍ നിശ്ചലനിര്‍വീര്യം. ഉണര്‍ത്തിയെടുക്കാന്‍ നേതാക്കള്‍ പ്രയോഗിച്ച അടവുകള്‍ പാഴായി...

പ്രവചനകലയുടെ പുതിയ മുഖങ്ങള്‍

ഭാവിയിലെന്ത് എന്നറിയാന്‍ ആര്‍ക്കാണ് താല്‍പര്യമില്ലാത്തത്?  ഉല്‍ക്കണ്ഠാപൂര്‍വം നാളെയെപ്പറ്റി ആലോചിച്ച ഇന്ത്യക്കാര്‍  പണ്ട് ജ്യോതിഷം ഒരു ശാസ്ത്രമായി വികസിപ്പിച്ചു. ഭാവിഫല  പ്രവചനത്തിന് ഇന്ന് നൂതന യുക്തികളുണ്ട്. സാമ്പത്തികരംഗം,  കായികവിനോദം, രാഷ്ട്രീയ മത്സരങ്ങള്‍ എന്നിവയിലെല്ലാം  ആ യുക്തി അര്‍ത്ഥവത്തായി പ്രയോഗിക്കുന്നു നളെ എന്ത് എന്ന ചോദ്യത്തിന് എക്കാലവും മനുഷ്യന്‍ ഉത്തരം അന്വേഷിച്ചിരുന്നു. ജ്യോതിഷം ഒരു പണ്ഡിത പഠനശാഖയും ആറ് ശാസ്ത്രങ്ങളില്‍ ഒന്നായും സിന്ധുനദീതടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ആര്യന്മാര്‍ പ്രഘോഷിച്ചിരുന്നു. ആ പാരമ്പര്യത്തില്‍ നിന്ന് ഇന്ത്യാ ഭൂഖണ്ഡം മുഴുവന്‍ ജാതിമത വര്‍ഗ്ഗഭേദമില്ലാതെ ഭാവി പ്രവചനത്തിന് എല്ലാ ജനങ്ങളും ജ്യോത്സ്യന്മാരെ തേടി ചെന്നിരുന്നു. സ്വപ്‌നങ്ങളും, ഗൗളിയുടെ ശബ്ദങ്ങളും, ഗ്രഹനിലകളും, ശകുനങ്ങളും ഭാവിയുടെ ദര്‍ശനങ്ങളെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.   ഭൗതികവാദികള്‍ ഇവയൊക്കെ അന്ധവിശ്വാസമെന്ന് പുച്ഛിക്കുമെങ്കിലും ചന്ദ്രനിലേക്ക് റോക്കറ്റ് വിടുന്നതും, മക്കളുടെ വിവാഹവും, പുതിയ ഗൃഹപ്രവേശനവും, ഓഫീസിന്റെ നാടമുറിക്കലും രാഹുകാലത്തിനു ശേഷമാകട്ടെയെന്ന് തീരുമാനിക്കുന്നു. ദി...