ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരുന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ?

ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.
 
ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ.കെ.ഗോപാലന്‍ ഇരിക്കുന്ന ഫോട്ടോ ഇപ്പോഴും മാതൃഭൂമി  പുനഃപ്രസിദ്ധീകരിക്കാറുണ്ട്. ഇതിന്റെ പേരിലാണ് എ.കെ.ഗോപാലനെ ഒരു വിശ്വഹിന്ദുവായി കണക്കാക്കി ഫഌക്‌സ് ഫോട്ടോ പ്രദര്‍ശിപ്പിക്കാന്‍ ആര്‍.എസ്.എസുകാരും വി.എച്ച്.പിക്കാരും തയ്യാറായതെന്ന് പിണറായി വിജയന്‍ ന്യായമായും കണക്കുകൂട്ടി. അദ്ദേഹം ക്ഷോഭിച്ചു. ആ ക്ഷോഭത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ചരിത്രത്തെപ്പറ്റി അദ്ദേഹത്തിന് അറിയാവുന്ന 'ചുക്ക്' പുറത്തു വന്നു. അദ്ദേഹം പറഞ്ഞു -
 
''ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തത് കമ്യൂണിസ്റ്റു നേതാവ് എന്ന നിലയിലാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കൊടിയ മര്‍ദ്ദനം നേരിടേണ്ടിവന്ന നേതാവാണ് എ.കെ.ജി.'' (മാതൃഭൂമി)സംസ്ഥാന സെക്രട്ടറിയുടെ ഈ ചരിത്രം പറച്ചിലില്‍ എന്തുമാത്രം 'ചുക്ക്' അടങ്ങിയിട്ടുണ്ടെന്നു നോക്കുക.  വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടന്നത് ഗുരുവായൂരല്ല, വൈക്കത്താണ്. അത് 1924-25 ല്‍ ആയിരുന്നു. ക്ഷേത്രപ്രവേശനത്തിനു വേണ്ടി ഗുരുവായൂരില്‍ സത്യാഗ്രഹം നടന്നത് 1931ല്‍. അന്ന് അതില്‍ പങ്കെടുക്കാനോ മര്‍ദ്ദനമേല്‍ക്കാനോ എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. കാരണം ആ സമരങ്ങള്‍ നടക്കുന്ന കാലത്ത് കേരളത്തിലോ ഇന്ത്യയില്‍ എവിടെയെങ്കിലുമോ കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടായിരുന്നില്ല.
 
പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലെ പാറപ്പുറത്തുവച്ച് കേരളത്തിലെ നൂറില്‍ത്താഴെ കോണ്‍ഗ്രസ്-സോഷ്യലിസ്റ്റു പാര്‍ട്ടിക്കാര്‍ കമ്യൂണിസ്റ്റുകളായി മാറാന്‍ തീരുമാനിച്ചത് ഗുരുവായൂര്‍ സത്യാഗ്രഹം കഴിഞ്ഞ് എട്ടു കൊല്ലത്തിനുശേഷം 1939 ല്‍ ആയിരുന്നു. ''ഒരു മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍'' (1999) എന്ന ഗ്രന്ഥത്തില്‍ അക്കാര്യം ഇ.എം.എസ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ''1940 ജനുവരിയിലോ മറ്റോ തലശ്ശേരിക്കടുത്തുള്ള പാറപ്പുറത്ത് കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകാര്‍ യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റുകാരായി മാറുന്നുവെന്ന തീരുമാനമെടുത്തത് (പേജ് 16)
എന്‍.ഇ.ബലറാം എഴുതുന്നു- ''പിണറായി ഗ്രാമത്തില്‍ 1939 ഡിസംബര്‍ മാസത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ്  - സോഷ്യലിസ്റ്റുപാര്‍ട്ടി നേതാക്കന്മാരുടെ സമ്മേളനത്തില്‍ വച്ചാണ് കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിതമായത്.'' (കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം - പേജ് 151)
 
ഇതില്‍ ആരുടെ കണക്കാണു ശരിയെങ്കിലും ഗുരുവായൂര്‍ സത്യാഗ്രഹം കഴിഞ്ഞ് എട്ട് കൊല്ലമെങ്കിലും ശേഷമാണ് കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും കമ്യൂണിസ്റ്റു നേതാക്കന്മാരും ഉണ്ടായത്. 1937ല്‍ കേവലം നാലു പേര്‍ മാത്രമടങ്ങിയ ഒരു രഹസ്യ കമ്യൂണിസ്റ്റു പാര്‍ട്ടി ഘടകം കേരളത്തില്‍ രൂപീകരിക്കപ്പെടുകയുണ്ടായിട്ടുണ്ട്. ആ നാലുപേരില്‍ ഒരാളായ എന്‍.സി.ശേഖര്‍ ആ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-''ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേയാണ് എസ്.വി.ഘാട്ടേ കോഴിക്കോട്ടേയ്ക്കു വന്നത്. ഘാട്ടേ കേന്ദ്രകമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പരിപാടികള്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നു. ഞാനും കൃഷ്ണപിള്ളയും ഇ.എം.എസും ഘാട്ടേയുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ച്ചയായ ആ ചര്‍ച്ചകള്‍ക്കുശേഷമാണ് 1937ല്‍ കോഴിക്കോട്ടു പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളില്‍ വെച്ച് വളരെ രഹസ്യമായി പി.കൃഷ്ണപിള്ള, ഇ.എം.എസ് നമ്പൂതിരിപ്പാട്, കെ.ദാമോദരന്‍, എന്‍.സി.ശേഖര്‍, എസ്.പി.ഘാട്ടേ എന്നിവര്‍ ചേര്‍ന്ന് കമ്യൂണിസ്റ്റു പാര്‍ട്ടി അഖിലേന്ത്യാ പാര്‍ട്ടിയുടെ ഉപഘടകമെന്ന നിലയില്‍ രൂപീകരിച്ചത്. അത് 1937 സെപ്റ്റംബര്‍ മാസത്തിലായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ'' (അഗ്നിവീഥികള്‍ പേജ് 327)
 
1937ലെ നാലു സ്ഥാപക മെമ്പര്‍മാരില്‍ എ.കെ.ഗോപാലന്‍ ഉണ്ടായിരുന്നുമില്ല. അദ്ദേഹവും കൃഷ്ണപിള്ളയും ഒക്കെ അന്ന് കോണ്‍ഗ്രസ്സിലാണ്. ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന 1931ല്‍ ഇ.എം.എസ് എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നു? ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയേയും പാടിപ്പുകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഥമ കൃതി രചിക്കപ്പെട്ടതും പുറത്തുവന്നതും 1931 ലാണ്! ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവചരിത്രം!
ജയപ്രകാശ് നാരായണനും, അച്യുത് പട്വര്‍ദ്ധനും, ആചാര്യ നരേന്ദ്രദേവും ഒക്കെ മുന്‍കൈ എടുത്ത് കോണ്‍ഗ്രസ്  സോഷ്യലിസ്റ്റു പാര്‍ട്ടി പാട്‌നായില്‍ രൂപീകരിച്ചതുപോലും ഗുരുവായൂര്‍ സത്യാഗ്രഹം കഴിഞ്ഞു നാലുകൊല്ലത്തിനു ശേഷം 1935 ലായിരുന്നു.
 
വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കെ.പി.സി.സി വൈക്കം സത്യാഗ്രഹം സംഘടിപ്പിച്ചത് ഗുരുവായൂര്‍ സത്യാഗ്രഹത്തിനും ഏഴു കൊല്ലം മുമ്പ് 1924ല്‍ ആയിരുന്നു. എ.കെ.ഗോപാലനെന്നല്ല വൈക്കംകാരനായ പി.കൃഷ്ണപിള്ള പോലും അതില്‍ പങ്കെടുത്തിട്ടില്ല. കൃഷ്ണപിള്ള എന്താണ് എഴുതിവാദിക്കുന്നതെന്നു നോക്കുക-''ആ കാലത്ത് എനിക്ക് പതിനാലോ പതിനഞ്ചോ വയസ്സേ ആയിരുന്നുള്ളൂ. ആ ദേശവാസിയായ ഒരു ദൃക്‌സാക്ഷി മാത്രമായിരുന്നു ഞാനന്ന്'' (ദേശാഭിമാനി വിശേഷാല്‍ പ്രതി 1948)
 
കൃഷ്ണപിള്ളയുടെ ആ കണക്കുപറച്ചില്‍ ശരിയല്ല. കൃഷ്ണപിള്ള 1906 ല്‍ ജനിച്ചു എന്ന് 'സഖാക്കളെ മുന്നോട്ട്' എന്ന 'ചിന്ത' പ്രസിദ്ധീകരണത്തില്‍ പറഞ്ഞിട്ടുള്ളതു ശരിയാണെങ്കില്‍ വൈക്കം സത്യാഗ്രഹം ആരംഭിച്ച 1924ല്‍ അദ്ദേഹത്തിന് 18 വയസ്സും സത്യാഗ്രഹം അവസാനിച്ച 1925 ല്‍ അദ്ദേഹത്തിന് 19 വയസ്സും ഉണ്ടായിരിക്കണം. ഇന്നത്തെ കണക്കിന് അദ്ദേഹത്തിന് വോട്ടു ചെയ്യാന്‍ പോലും കഴിയും! എന്നിട്ടും ആ ദേശവാസിയായ ഒരു ദൃക്‌സാക്ഷി മാത്രമായിരുന്നു അദ്ദേഹം എന്ന് ഏറ്റുപറഞ്ഞിരിക്കുന്നത് മാന്യമായിട്ടുണ്ട്. എ.കെ.ജി അന്ന് വൈക്കത്തേക്ക് എത്തിനോക്കിയുമില്ല. ബ്രാഹ്മണരുടെ കുത്തകാവകാശങ്ങള്‍ പിടിച്ചു പറിക്കാന്‍ നടത്തപ്പെട്ട ഈ സമരങ്ങളോട് ഇ.എം.എസ് ഒരുവിധത്തിലും സഹകരിച്ചില്ല എന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.
 
എന്നാല്‍ 1931ല്‍ ഗുരുവായൂര്‍ സത്യാഗ്രഹവും 1930ല്‍ ഉപ്പുസത്യാഗ്രഹവും ഒക്കെ നടക്കുമ്പോഴേക്കും കൃഷ്ണപിള്ളയും എകെ.ഗോപാലനും ഒക്കെ സജീവ കോണ്‍ഗ്രസ്സു വാളന്റിയര്‍മാരായി മാറുകയും ഭീകരമായ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. എട്ടോ ഒന്‍പതോ കൊല്ലം കഴിഞ്ഞ് പിണറായിയിലെ പാറപ്പുറത്തു വച്ച് കമ്യൂണിസ്റ്റുകളായി മാറും എന്ന് ദീര്‍ഘദര്‍ശനം നടത്തിക്കൊണ്ടല്ല കോഴിക്കോട്ടു കടപ്പുറത്തു വച്ച് 1930ല്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെയും 1931ല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ച് സവര്‍ണ്ണ ഗുണ്ടകളുടെയും മര്‍ദ്ദനങ്ങള്‍ അവര്‍ ക്ഷമയോടെ സഹിച്ചത്. ഗാന്ധിജിയുടെയും കോണ്‍ഗ്രസ്സിന്റെയും അഹിംസാ വിശ്വാസമായിരുന്നു അന്നവരെ നയിച്ചത്.
 
ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് ആളു കൂട്ടാന്‍ അല്‍ഫോന്‍സാമ്മയുടെയും ചാവറ കുര്യാക്കോസച്ചന്റെയും മദര്‍ തെരേസായുടെയും അന്ത്യഅത്താഴത്തിന്റെയും ഫഌക്‌സ് ചിത്രങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റുകാണാത്ത പിണറായിക്ക് ഇപ്പോള്‍ നോവുന്നുണ്ട് ഇല്ലെ? തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരുന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ?

അഭിപ്രായങ്ങള്‍

 1. അജ്ഞാതന്‍2013, മേയ് 1 1:34 AM

  ഹി ഹി...സംഘിപൊട്ടത്തരം കോങ്കി ആവര്‍ത്തിക്കുന്നതില്‍ യാതൊരു അദ്ഭുതവുമില്ല. സംഘിയേക്കാള്‍ ബൗദ്ധികനിലവാരത്തില്‍ വളരെ താഴെകിടക്കുന്നവനാണു കോങ്കി.

  ആദ്യം കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാവും. അതായത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്ളവര്‍. അവരുടെ ഇടയില്‍നിന്നും നേതൃഗുണമുള്ളവര്‍ ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കും. അതായത് ആദ്യം കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണിസ്റ്റ് നേതാക്കളും ഉണ്ടാവും. അതിനുശേഷമാണു കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഉണ്ടാവുക. അല്ലാതെ ആദ്യം കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുണ്ടായിട്ടല്ല കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ടാവുക. (കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ഇങ്ങനെയല്ല കേട്ടോ, എന്തെങ്കിലും പ്രത്യയശാസ്ത്ര അടിത്തറയുള്ള പാര്‍ട്ടിയല്ല അത് എന്നതുകൊണ്ടുതന്നെ. ബ്രിട്ടീഷുകാരന്‍ അധികാരം ഇന്ത്യാക്കാരനുമായി പങ്കുവെക്കാന്‍ ഉണ്ടാക്കിയ സെറ്റപ്പ് ആയിരുന്നല്ലോ കോണ്‍ഗ്രസ്സ്. പക്ഷെ ഇപ്പോഴാണു അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമായത്, ബ്രിട്ടീഷുകാരന്റെ സ്ഥാനത്ത് മറ്റ് സാമ്രാജ്യത്വശക്തികള്‍ വന്നു എന്നുമാത്രം) ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോഴല്ല അതിനുമുന്നെതന്നെ എ കെ ജി കമ്മ്യൂണിസ്റ്റ് ആയിരുന്നു. അതുകൊണ്ടാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായതുമുതല്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് മരണം വരെ പ്രവര്‍ത്തിച്ചത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സിന്ധുജോയ് കമ്മ്യൂണിസ്റ്റ്‌ ആയിരിക്കെ കമ്മ്യൂണിസ്റ്റ് രീതിയില്‍ പങ്കെടുത്ത സമരങ്ങള്‍ അവര്‍ പാര്‍ട്ടി മാറിയതിനു ശേഷം, ആ സമരം കോണ്‍ഗ്രസ്‌ ആണ് ചെയ്തത് എന്ന് പറയാന്‍ കഴിയുമോ. അത് പോലൊരു നിലവാരം ഇല്ലാത്ത വാദം ആണ്,

   ഇല്ലാതാക്കൂ
 2. സത്യഗ്രഹ സമരരീതി അല്ലങ്കിലും കമ്യുണിസ്റ്റ് സമരമുറയല്ല അതിൽ തന്നെ കാര്യം വ്യക്തമല്ലേ ! വല്ലവന്റേയും ഗർഭം എറ്റെടുക്കുക കോമികൾക്ക് ഒരു ഫാഷൻ ആയിട്ടുണ്ട് .... ഹി ... ഹി

  മറുപടിഇല്ലാതാക്കൂ
 3. സത്യഗ്രഹ സമരരീതി അല്ലങ്കിലും കമ്യുണിസ്റ്റ് സമരമുറയല്ല അതിൽ തന്നെ കാര്യം വ്യക്തമല്ലേ ! വല്ലവന്റേയും ഗർഭം എറ്റെടുക്കുക കോമികൾക്ക് ഒരു ഫാഷൻ ആയിട്ടുണ്ട് .... ഹി ... ഹി

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം