ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുതയ്ക്കാന്‍ ഒരു ചെങ്കൊടി; മുകുന്ദനും വേണം

എഴുപത് വയസ്സുള്ള എം. മുകുന്ദന്‍ അറുപത്തിയെട്ടുകാരനായ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഈയിടെ വിജയേട്ടാ എന്ന് വിളിച്ച് ഒരു ലേഖനം എഴുതി. ആധുനിക സാഹിത്യ പ്രവണതകളിലൂടെ കമ്യൂണിസ്റ്റുകാരെ വെകിളിപിടിപ്പിച്ച ഈ എഴുത്തുകാരന്റെ ധൈഷണിക ദാസ്യത്തിന്റെ ലക്ഷ്യമെന്ത് ? ഇതിനകം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.മുകുന്ദനെ ഫോണിലൂടെ ''മുകുന്ദേട്ടാ...'' എന്നു വിളിച്ചുകാണും. ഇരുവരും കരളും ഹൃദയവും വാരിപുറത്തിട്ടുകൊണ്ട് ചിരിക്കുന്നതും ആനന്ദം കോരിക്കുടിക്കുന്നതും കാണാനുള്ള ഭാഗ്യം നമുക്കൊന്നുമുണ്ടായില്ലല്ലോ എന്ന എന്റെ ദുഃഖം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ. ''എനിക്കൊരാഗ്രഹം കൂടിയുണ്ട്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നു വിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നര വയസ്സ് എനിക്ക് കൂടുതലുണ്ട്.'' (എം.മുകുന്ദന്‍ ഫെബ്രുവരി 19 ന്റെ ദേശാഭിമാനി വാരികയിലെഴുതിയ 'വിജയേട്ടനു ഒരു മയ്യഴിച്ചിരി' എന്ന ലേഖനത്തില്‍ നിന്ന്) പിണറായി വിജയന്റെ വിപ്ലവച്ചിരിയുടെയും മുകുന്ദന്റെ നാണം കുണുങ്ങിച്ചിരിയുടെയും ചിത്രങ്ങള്‍ ഈ ലേഖ...

ദൈവമേ, ഇതു നമ്മുടെ നീലന്‍ തന്നെയോ?

പുതിയ തലമുറയ്ക്ക് ചരിക്കാന്‍ നീല ലോഹിതദാസന്‍ നാടാര്‍ വരച്ചുകാട്ടുന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍  നിന്നുകൊണ്ട് രസകരമായ ഒരു തിരിഞ്ഞുനോട്ടം. ജനതാദള്‍ നേതാവ് ഡോ.എ.നീലലോഹിതദാസിന്റെ ഒരു പ്രസ്താവനയെ മുന്‍നിര്‍ത്തി ഈ കുറിപ്പ് തുടങ്ങുന്നു. പ്രസ്താവന ഡിസംബര്‍ 29 ന് ഇറങ്ങിയ ഒരു പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ 13-ാം പുറത്താണ് അച്ചടിച്ചു വന്നത്. പ്രസ്താവന ഇങ്ങനെ: ''പുതിയ തലമുറകളെ ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ഏകീകരിക്കാനുള്ള ശ്രമം ആവശ്യമാണ്.'' അദ്ദേഹം ഈ പ്രസ്താവന നടത്തിയത് തിരുവനന്തപുരത്ത് ഗാന്ധിയന്‍ ബാലകേന്ദ്രങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ്. ഗാന്ധിയന്‍ ബാലകേന്ദ്രങ്ങള്‍ എന്ന കുട്ടികളുടെ സംഘടനയെക്കുറിച്ച് ഈ ലേഖകന് അറിവൊന്നുമില്ല. സംഘടനയുടെ രക്ഷാധികാരി ഡോ.നീലലോഹിതദാസാണ്. ഞാന്‍ ഊഹിക്കുന്നത് അദ്ദേഹം ചെന്നു ചേക്കേറിയ പുതിയ പാര്‍ട്ടി അതിന്റെ തണലില്‍ ജന്മം നല്‍കിയ ഒരു ബാലസംഘടനയായിരിക്കും ഇതെന്നാണ്.   നീലലോഹിതദാസിന്റെ ഈ പ്രസ്താവനയില്‍ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥത കാണാന്‍ കഴിയുന്നുണ്ടോ...

ഒരേയൊരു പ്രസ്ഥാനം ഒരൊറ്റ ഇന്ത്യ; കോണ്‍ഗ്രസിന് 126

                                          ഇന്ത്യയെ ഒന്നായി വീക്ഷിക്കുവാനും, രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ദേശീയമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്യുവാനും കഴിയുന്ന ഏക പ്രസ്ഥാനം ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ഇടക്കാലത്ത് പല രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ത്യയുടെ ഭരണസാരഥ്യം കൈയേല്‍ക്കാനിടയായെങ്കിലും അവയ്‌ക്കൊന്നും ജനങ്ങളുടെ വിശ്വാസം നേടാനോ ഉറച്ച ഭരണകൂടം നിലനിര്‍ത്താനോ കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള അനിവാര്യത വിളിച്ചോതുന്നു. 1885 ഡിസംബര്‍ 28 ന് ബോംബെയിലെ ഗോകുല്‍ദാസ് തേജ് പാല്‍ സംസ്‌കൃത കോളജ് ഹാളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുത്തു. കോണ്‍ഗ്രസ് ഒരു ദേശീയ ബഹുജന പ്രസ്ഥാനമെന്ന നിലയിലേക്കു വളര്‍ന്നത് ഗാന്ധിജി നേതൃത്വം ഏറ്റെടുത്തതോടെയാണ്. ചുറ്റുമുള്ള പല രാജ്യങ്ങളുടെയും അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യം ഇന്നും ജനാധിപത്യവ്യവസ്ഥ നല്കുന്ന സുരക്ഷിതത്വമാര്‍ന്ന ചട്ടക്കൂടിനുള്ളില്‍ ക്രമാനുഗതമായ അഭിവൃദ്ധി നേടിത്വരിതപ്രയാണം നടത്തുന്നതായി കാണാം.  അയല്‍രാജ്യങ്ങളില്‍ പലതും നേരിടുന്ന ഭരണപരമായ അസ്ഥിരതകളോ അനിശ്ചിതത്വമോ ഭീഷണികളോ, രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള നിയന്...

ആണവോര്‍ജം - ശോഭനമായ ഭാവിയുടെ കവാടം

                                                  ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയും,  ജപ്പാന്‍ ഗവണ്‍മെന്റ് ആണവനിലയ വികസനത്തെകുറിച്ച് പുനരാലോചന നടത്തുകയും ചെയ്യുന്നതു  കണ്ട് നമ്മുടെ ജനം  തെറ്റിധരിച്ചിരിക്കുകയാണ്. ഇപ്പോഴും മിക്ക വികസിത രാജ്യങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യത്തിനായി 30 - 40 ശതമാനം വരെ  ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ, ആവശ്യമുള്ള  150 ജിഗാവാട്ട്‌സില്‍, 5000 മെഗാവാട്ട് പോലും ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നില്ല.ഇതാണ് സത്യം. അതുകൊണ്ട് ആണവോര്‍ജ്ജവിരുദ്ധ വാര്‍ത്തകള്‍ കണ്ട് നാം തെറ്റിധരിക്കരുത്. ഇന്ത്യക്ക് എന്താണ് വേണ്ടത് എന്ന് നാം തീരുമാനിക്കുക. ഭാവിയിലെ  ആണവ ഇന്ധനമായ തോറിയത്തിന്റെ സമ്പന്നമായ നിക്ഷേപം ഇന്ത്യയിലാണ്. ഒരുപക്ഷെ ലോകത്തിന്റെ തന്നെ  ഊര്‍ജ്ജ തലസ്ഥാനമാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. ലോകത്തിലാദ്യമായി  എണ്ണ ഉപയോഗിക്കാത്ത രാജ്യം എന്ന ബഹുമതി ലഭിക്കുക ഇന്ത്യക്കായിരിക്കും. ഈ പ്രപഞ്ചത്തിലെ ഓരോ അണുവും, നമുക്കു സങ്കല്പിക്കാന്‍ കഴിയാത്ത അത്ര ശക്തിയുള്ള ഊര്‍ജത്തെ അതിന്റെ ഹൃദയമായ ന്യൂക്ലിയസ...

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍

                         പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല  താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍'  എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി  മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?  ''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാള...

പുന്നപ്ര-വയലാര്‍ നുണകള്‍ വീണ്ടും

                     പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു. ഇത്തവണത്തെ പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളിലും പതിവ് നുണകള്‍ ആവര്‍ത്തിച്ചു. മുഖ്യ പ്രഭാഷകന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനാണ് സര്‍. സി.പി. രാമസ്വാമി അയ്യരും മഹാരാജാവ് ചിത്തിര തിരുനാളും ശ്രമിച്ചത്.  ഇതിനെതിരായ പോരാട്ടത്തില്‍ ചിരത്രം രേഖപ്പെടുത്തിയ മുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ് " (ദേശാഭിമാനി, ഒക്ടോബര്‍ 24).  പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ...

അന്ധവിശ്വാസം, വര്‍ഗ്ഗീയത, അഴിമതി

                                                        പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്...