ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മന്‍മോഹന്‍ സിങ്ങും ടൈം മാഗസിനും

ടൈം മാഗസിന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല. അവ വിഴുങ്ങിയെന്നു മാത്രം. അനുകൂലമായ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുകയും പ്രാതിനിധ്യ സ്വഭാവമില്ലാത്ത അക്കങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ടൈം ലേഖകന്‍ നടത്തിയ വാചക കസര്‍ത്ത് ചില പ്രതിപക്ഷ നേതാക്കള്‍ വായ്ത്താരിയാക്കിയെങ്കിലും ഇന്ത്യ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം പത്ത് കല്‍പ്പനകള്‍ക്കൊപ്പം കാപ്പിറ്റലിസവും ദൈവം നല്‍കിയതാണെന്നും, ഏറ്റവുമധികം കാപ്പിറ്റല്‍ കയ്യടക്കിവെക്കുന്നവര്‍ ദൈവത്തിനും ഒരുപടി മുകളിലാണെന്നും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ മുന്‍നിരയിലാണ് ടൈം മാഗസിന്റെ സ്ഥാനം. അടുത്ത കാലത്ത് 1990 ന് ശേഷം ചൈനയിലേയും, റഷ്യയിലേയും, കേരളത്തിലേയും കമ്യൂണിസ്റ്റുകാര്‍ കാപ്പിറ്റലിന്റെ (കാറല്‍ മാര്‍ക്‌സിന്റെ കമ്യൂണിസ്റ്റ് വേദപുസ്തകമായ ദാസ് കാപ്പിറ്റലല്ല) ആരാധകരും അത് കയ്യടക്കുന്നതില്‍ പ്രാവീണ്യം കാണിക്കുന്നതാണ് മഹത്വമെന്നും ടൈം മാഗസിനെ കടത്തിവെട്ടി വിശ്വസിക്കുകയും, പ്രവര്‍ത്തിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു.   അമേരിക്ക ...

വിദ്യാഭ്യാസ മേഖലയെപ്പറ്റി ഒമ്പത് ആക്ഷേപങ്ങള്‍

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍   അക്കമിട്ട് നിരത്തിക്കൊണ്ട് കെ.എസ്.യു പ്രസിഡന്റ്  വി.എസ് ജോയ്, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു  റബ്ബിന് സമര്‍പ്പിക്കുന്ന തുറന്ന കത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിനെ ചൊല്ലി ഞങ്ങളുടെ അസംതൃപ്തി അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആക്ഷേപങ്ങളും വകുപ്പിന്റെ കുറവുകളും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്ന അങ്ങയുടെ പ്രതികരണം അങ്ങേയറ്റം അഭിമാനത്തോടും ആത്മവിശ്വാസത്തോടും കെ.എസ്.യു നോക്കിക്കാണുന്നു. വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മേഖലയും നേരിടുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങള്‍ കെ.എസ്.യു ഈ കത്തിലൂടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ അങ്ങയുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 1.  കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ നടപ്പിലാക്കിയ മണ്ടന്‍ പരിഷ്‌കാരങ്ങളെ എതിര്‍ത്തു തോല്‍പിക്കുകയും അതിനൊരു ബദല്‍ മുന്നോട്ടുവെച്ച പ്രസ്ഥാനമാണ് കെ.എസ്.യു. എല്‍.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമായിത്ത...

പിണറായി വിലാസം കണ്ണൂര്‍ കമ്പനി

ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. കോണ്‍ഗ്രസ് സമരം നടത്തി കമ്പനി ഭരണം പൊളിച്ചു. സി.പി.എമ്മിലെ കണ്ണൂര്‍  കമ്പനിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ സഹനസമരം വരുമോ ? മനുഷ്യനെ വിധേയനും അടിമയുമാക്കുന്നത് എന്നും കറുത്ത ശക്തികള്‍ക്ക് എവിടെയും വിനോദമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാരതീയ മേല്‍ക്കോയ്മയ്ക്ക് എതിരെ വിശ്വപ്രസിദ്ധമായ സമരം ചെയ്ത് വിജയിച്ചത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അങ്ങനെ ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യവത്ക്കരിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസമാണ് മനുഷ്യന്റെ ഏറ്റവും വലിയ മോഹസ്വപ്‌നം. അതിന്റെ സമരപഥങ്ങള്‍ ചോരയും ജഡവും കൊണ്ടല്ല നിറയേണ്ടത്; സഹനസമരമാണ് അതിന്റെ മാര്‍ഗ്ഗമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. മനുഷ്യന്‍ മനുഷ്യനെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവിടെ ഇരുമ്പ് മറയോ അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് കട്ടിലോ ഇല്ല. അച്ചടക്കത്തിന്റെ പ്രോഗ്രട്ടസ് രാക്ഷസക്കട്ടില്‍ ഉപയോഗിച്ചാല്‍ തലയോ കാലോ ഉടലോ ഉയിരോ പോയത...

മീശയില്ലാത്ത സ്റ്റാലിന്റെ കാലം

                            സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് കോഴിക്കോട് നഗരം വേദിയാകുമ്പോള്‍ സോവിയറ്റ് യൂണിയനിലെ പഴയ മറ്റൊരു ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഓര്‍ത്തുപോകുന്നു.  ക്രൂരനായ ഏകാധിപതി സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലമായിരുന്നു അത്. സി.പി.എമ്മിന്റെ സംസ്ഥാന ഘടകം മീശയില്ലാത്ത മറ്റൊരു സ്റ്റാലിന്റെ കാല്‍ച്ചുവട്ടില്‍ അമര്‍ന്നിരിക്കുന്നു                    സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ ആഢംബരത്തില്‍ ആറാടി; ധനധൂര്‍ത്തിന്റെയും പ്രകടനാത്മകതയുടെയും ശിഖരപ്രാപ്തി തേടുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ മാത്രമല്ല; കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും മനസ്സില്‍ ഇതേ മുഖച്ഛായയുള്ള ഒരു കാലം തെളിഞ്ഞുവരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിക്കകത്തും പുറത്തും സ്റ്റാലിന്‍ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും പാര്‍ട്ടിയുടെ തന്നെ നാവിനാല്‍ പുറത്തുവന്ന കാലമായിരുന്നു അത്. ഭരണകൂടം എന്നാല്‍ പാര്‍ട്ടിയെന്നും പാര്‍ട്ടിയെന്നാല്‍ താനാണെന്നുമുള്ള സ്റ്റാലിന്റെ ക്രൂരസിദ്ധാന്തങ്ങളെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞത് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലായി...

പുതയ്ക്കാന്‍ ഒരു ചെങ്കൊടി; മുകുന്ദനും വേണം

എഴുപത് വയസ്സുള്ള എം. മുകുന്ദന്‍ അറുപത്തിയെട്ടുകാരനായ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഈയിടെ വിജയേട്ടാ എന്ന് വിളിച്ച് ഒരു ലേഖനം എഴുതി. ആധുനിക സാഹിത്യ പ്രവണതകളിലൂടെ കമ്യൂണിസ്റ്റുകാരെ വെകിളിപിടിപ്പിച്ച ഈ എഴുത്തുകാരന്റെ ധൈഷണിക ദാസ്യത്തിന്റെ ലക്ഷ്യമെന്ത് ? ഇതിനകം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.മുകുന്ദനെ ഫോണിലൂടെ ''മുകുന്ദേട്ടാ...'' എന്നു വിളിച്ചുകാണും. ഇരുവരും കരളും ഹൃദയവും വാരിപുറത്തിട്ടുകൊണ്ട് ചിരിക്കുന്നതും ആനന്ദം കോരിക്കുടിക്കുന്നതും കാണാനുള്ള ഭാഗ്യം നമുക്കൊന്നുമുണ്ടായില്ലല്ലോ എന്ന എന്റെ ദുഃഖം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ. ''എനിക്കൊരാഗ്രഹം കൂടിയുണ്ട്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നു വിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നര വയസ്സ് എനിക്ക് കൂടുതലുണ്ട്.'' (എം.മുകുന്ദന്‍ ഫെബ്രുവരി 19 ന്റെ ദേശാഭിമാനി വാരികയിലെഴുതിയ 'വിജയേട്ടനു ഒരു മയ്യഴിച്ചിരി' എന്ന ലേഖനത്തില്‍ നിന്ന്) പിണറായി വിജയന്റെ വിപ്ലവച്ചിരിയുടെയും മുകുന്ദന്റെ നാണം കുണുങ്ങിച്ചിരിയുടെയും ചിത്രങ്ങള്‍ ഈ ലേഖ...

ദൈവമേ, ഇതു നമ്മുടെ നീലന്‍ തന്നെയോ?

പുതിയ തലമുറയ്ക്ക് ചരിക്കാന്‍ നീല ലോഹിതദാസന്‍ നാടാര്‍ വരച്ചുകാട്ടുന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍  നിന്നുകൊണ്ട് രസകരമായ ഒരു തിരിഞ്ഞുനോട്ടം. ജനതാദള്‍ നേതാവ് ഡോ.എ.നീലലോഹിതദാസിന്റെ ഒരു പ്രസ്താവനയെ മുന്‍നിര്‍ത്തി ഈ കുറിപ്പ് തുടങ്ങുന്നു. പ്രസ്താവന ഡിസംബര്‍ 29 ന് ഇറങ്ങിയ ഒരു പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ 13-ാം പുറത്താണ് അച്ചടിച്ചു വന്നത്. പ്രസ്താവന ഇങ്ങനെ: ''പുതിയ തലമുറകളെ ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ഏകീകരിക്കാനുള്ള ശ്രമം ആവശ്യമാണ്.'' അദ്ദേഹം ഈ പ്രസ്താവന നടത്തിയത് തിരുവനന്തപുരത്ത് ഗാന്ധിയന്‍ ബാലകേന്ദ്രങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ്. ഗാന്ധിയന്‍ ബാലകേന്ദ്രങ്ങള്‍ എന്ന കുട്ടികളുടെ സംഘടനയെക്കുറിച്ച് ഈ ലേഖകന് അറിവൊന്നുമില്ല. സംഘടനയുടെ രക്ഷാധികാരി ഡോ.നീലലോഹിതദാസാണ്. ഞാന്‍ ഊഹിക്കുന്നത് അദ്ദേഹം ചെന്നു ചേക്കേറിയ പുതിയ പാര്‍ട്ടി അതിന്റെ തണലില്‍ ജന്മം നല്‍കിയ ഒരു ബാലസംഘടനയായിരിക്കും ഇതെന്നാണ്.   നീലലോഹിതദാസിന്റെ ഈ പ്രസ്താവനയില്‍ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥത കാണാന്‍ കഴിയുന്നുണ്ടോ...

ഒരേയൊരു പ്രസ്ഥാനം ഒരൊറ്റ ഇന്ത്യ; കോണ്‍ഗ്രസിന് 126

                                          ഇന്ത്യയെ ഒന്നായി വീക്ഷിക്കുവാനും, രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ദേശീയമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്യുവാനും കഴിയുന്ന ഏക പ്രസ്ഥാനം ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ഇടക്കാലത്ത് പല രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ത്യയുടെ ഭരണസാരഥ്യം കൈയേല്‍ക്കാനിടയായെങ്കിലും അവയ്‌ക്കൊന്നും ജനങ്ങളുടെ വിശ്വാസം നേടാനോ ഉറച്ച ഭരണകൂടം നിലനിര്‍ത്താനോ കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള അനിവാര്യത വിളിച്ചോതുന്നു. 1885 ഡിസംബര്‍ 28 ന് ബോംബെയിലെ ഗോകുല്‍ദാസ് തേജ് പാല്‍ സംസ്‌കൃത കോളജ് ഹാളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുത്തു. കോണ്‍ഗ്രസ് ഒരു ദേശീയ ബഹുജന പ്രസ്ഥാനമെന്ന നിലയിലേക്കു വളര്‍ന്നത് ഗാന്ധിജി നേതൃത്വം ഏറ്റെടുത്തതോടെയാണ്. ചുറ്റുമുള്ള പല രാജ്യങ്ങളുടെയും അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യം ഇന്നും ജനാധിപത്യവ്യവസ്ഥ നല്കുന്ന സുരക്ഷിതത്വമാര്‍ന്ന ചട്ടക്കൂടിനുള്ളില്‍ ക്രമാനുഗതമായ അഭിവൃദ്ധി നേടിത്വരിതപ്രയാണം നടത്തുന്നതായി കാണാം.  അയല്‍രാജ്യങ്ങളില്‍ പലതും നേരിടുന്ന ഭരണപരമായ അസ്ഥിരതകളോ അനിശ്ചിതത്വമോ ഭീഷണികളോ, രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള നിയന്...