ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 7, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി ,സത്യവും മിഥ്യയും :പി.വി ഹരി

ഇന്ത്യയിലെ മുഴുവന്‍ വീടുകളിലും ഒരാള്‍ക്കെങ്കിലും ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിങ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു വിപുലമായ ജനകീയ പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി എന്ന പേരില്‍ ആരംഭിക്കുകയും മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി എന്ന പേരില്‍ തുടരുകയും ചെയ്യുന്ന ഈ വിപ്ലവകരമായ പരിപാടി. എന്നാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇതിനെ ദുരുപയോഗപ്പെടുത്താനും, സാധാരണക്കാരായ ഇതിലെ അംഗങ്ങളെ ചേര്‍ത്ത്‌ യൂണിയനുകള്‍ രൂപീകരിച്ച്‌ പാര്‍ട്ടിയുടെ ചട്ടുകമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌. ഈ കുത്സിതനീക്കങ്ങളുടെ പിന്നിലെ രാഷ്ട്രീയ- സാമ്പത്തിക ചൂഷണത്തെ ചൂണ്ടിക്കാണിക്കുകയാണ്‌ ഇവിടെ.ഒരു ദരിദ്രകുടുംബത്തിന്‌ വര്‍ഷത്തില്‍ ചുരുങ്ങിയത്‌ 12,500 രൂപയെങ്കിലും വരുമാനം ലഭ്യമാക്കുക എന്നതിനുപുറമെ തൊഴില്‍ ലഭിക്കുവാനുള്ള അവകാശം പൗരന്മാര്‍ക്കും, ആ ബാധ്യത ഏറ്റെടുക്കാന്‍ ഗവണ്‍മെന്റിനേയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഒരു നിയമനിര്‍മ്മാണത്തിലൂടെയാണ്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്