ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 7, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഊരുവിലക്കും ഊണു വിലക്കും മാര്‍ക്‌സിസമല്ല

മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ. സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്.   ഊരുവിലക്കും ഊണുവിലക്കും മാര്‍ക്‌സിസമല്ല. ഇപ്പോഴും ഈ സെക്‌ടേറിയന്‍ നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.എം സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഊണ് കഴിക്കാന്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണ്. മാര്‍ക്‌സിസം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ആശയമാണ്. മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ.  സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ഈ നിലപാട് മനുഷ്യ സ്‌നേഹത്തിന്റെ പ്രത്യയശാ