ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 14, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വാതന്ത്ര്യത്തിന്റെ സഹന പാതകള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും അതിന്റെ പ്രവേശന വഴികളും അനുപമവും ലോകോത്തരവുമാണ്. വ്യത്യസ്ത വിചാരങ്ങളും വിശ്വാസങ്ങളും വേഷങ്ങളും ഭാഷകളും ചേര്‍ന്ന ഒരു സങ്കരസംസ്‌കാരമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഈ വൈവിധ്യങ്ങളെ ഏകോപിപ്പിക്കുന്ന രാസത്വരകം ദേശീയത എന്ന വികാരമാണ്. ദേശീയതയും ദേശരാഷ്ട്രങ്ങളും ഒരു പാശ്ചാത്യ സങ്കല്‍പമായിരുന്നുവെങ്കിലും ഭാരതീയത എന്ന പൗരാണിക സ്വത്വബോധമാണ് ദേശീയത എന്ന വികാരത്തിന് ഉശിരും ഊര്‍ജ്ജവും നല്‍കിയത്. അതിന്റെ പ്രക്ഷോഭക- പ്രകടിത രൂപമാണ് ദേശീയ പ്രസ്ഥാനം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും വേരുകള്‍ പടര്‍ന്നു കിടക്കുന്നത് രാഷ്ട്രീയത്തിലല്ല; മറിച്ചു ആത്മീയതയിലാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് മുന്‍പുണ്ടായ നവോത്ഥാന പ്രസ്ഥാനത്തിലാണ് ഇന്ത്യയുടെ വിമോചനത്വരയുടെ ഭ്രൂണങ്ങള്‍ തുടിക്കുന്നത്.   സന്യാസി പ്രസ്ഥാനങ്ങളിലൂടെയും മതപരിഷ്‌കരണ സംരംഭങ്ങളിലൂടെയും വളര്‍ന്ന അത്തരം പ്രസ്ഥാനങ്ങള്‍ അന്യമത വിരുദ്ധമായിരുന്നില്ല; മറിച്ചു അഖില മത സൗഹാര്‍ദ്ദതലത്തിലായിരുന്നു. ദയാനന്ദ സരസ്വതിയോ ശ്രീരാമകൃഷ്ണ പരമഹംസരോ സ്വാമി വിവേകാനന്ദനോ ഇതര സമുദായങ്ങള്‍ക്കെതിരെ വാക്കും വാളും