ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 10, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇ.എം.എസിന്റെ കുടുംബസ്വത്ത്‌പാര്‍ട്ടിക്ക്‌ കൊടുത്തോ ?പി വി ഹരി

                         ഇ.എം.എസും അനുയായികളും നിരന്തരം പറയുന്ന ഒരുകാര്യമുണ്ട്‌; ലഭിച്ച കുടുംബസ്വത്ത്‌ അത്രയും പാര്‍ട്ടിക്കുവേണ്ടി ദാനം ചെയ്ത്‌ തികച്ചും നിസ്വനായി കഴിയുന്ന ഒരു വ്യക്തിയാണ്‌ ഇ.എം.എസ്‌! അത്‌ ശരിയാണോ? നമുക്ക്‌ ഇ.എം.എസിന്റെ തന്നെ വാക്കുകളെ ആശ്രയിക്കാം.1976 ല്‍ അടിയന്തരാവസ്ഥക്കാലത്ത്‌, കേന്ദ്രസര്‍ക്കാര്‍ സൗജന്യനിരക്കില്‍ കൊടുത്ത കടലാസില്‍ ഇ.എം.എസിന്റെ ആത്മകഥ ഇംഗ്ലീഷില്‍ അടിച്ചിറക്കിയിട്ടുണ്ട്‌. "ഞാനെങ്ങിനെ ഒരു കമ്യൂണിസ്റ്റുകാരനായി?" എന്നാണ്‌ ഗ്രന്ഥനാമം. ആ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: "ഇക്കാലത്ത്‌ ഞാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി സജീവമായി ബന്ധപ്പെടുകയും അതിന്റെ ഫലമായി എന്റെ സ്വത്ത്‌കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള ഗവണ്‍മെന്റ്‌ നടപടികളുണ്ടാകുമെന്നു ഞാന്‍ ഭയപ്പെടുകയും ചെയ്തു. ഇതില്‍നിന്നുള്ള ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ എന്റെ സ്വത്തുമുഴുവനും (അമ്മ വഴിയായി ലഭിച്ചതുള്‍പ്പെടെ) എന്റെ ഭാര്യയുടെ പേര്‍ക്ക്‌ കൈമാറ്റം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. (പേജ്‌ 197)എന്നാല്‍ ഇതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടായില്ലെന്നും 1939-40 കാലത്ത്‌ താന്‍ ഒളിവിലായിരുന്ന കാലത്ത്‌ മലബാര്