ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

രാഷ്ട്രീയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാരതം ചുവക്കുന്നുവോ? P.V HARI

ഇന്ത്യയുടെ ചുവപ്പ്‌ ഇടനാഴികളില്‍ വെടിയൊച്ചകള്‍. ഒഴുകുന്നത്‌ രക്തം. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്തവസ്ഥ. ചുവപ്പ്‌ ഇടനാഴികള്‍ എന്നു പറയുന്നത്‌ മാവോയിസ്റ്റ്‌ കേന്ദ്രങ്ങളെയാണ്‌.                                                                  അഫ്ഗാനിസ്ഥാനിലെ താലിബാനെപോലെ ഭരണാധികാരം കൈക്കലാക്കാനുളള മാവോയിസ്റ്റുകള്‍ അഥവ നക്സലൈറ്റുകളുടെ നീക്കം ശക്തിപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെയാണ്‌ 2006 മുതല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി ഇതിനെ കാണുന്നതും. 2050-60 ല്‍ ഇന്ത്യയില്‍ സ്വന്തം രാഷ്ട്രം സ്ഥാപിക്കാനാണ്‌ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌. ആ ലക്ഷ്യപ്രാപ്തിയിലേക്കുളള പ്രയാണമാണ്‌ അവരുടേത്‌. അതിനുവേണ്ടി ഉന്മുലന സിദ്ധാന്തം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്നു. ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുന്നു. ചുവപ്പ്‌ വിപത്ത്‌ ആയിട്ടാണ്‌ മാവോയിസ്റ്റുകളെ കണ്ടിരുന്നത്‌. എന്നാല്‍ ആ ചുവപ...