ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 4, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കിട്ടിപ്പോയ് സി.പി.എമ്മിന് ഒരു ലോക മാതൃക :പി.വി ഹരി

  'എന്റെ എല്ലാ വിഷമവേളകളിലും നിര്‍ണായകമായ നിമിഷങ്ങളിലും അവന്‍ (യേശുക്രിസ്തു) എന്റെ കൂടെ ഉണ്ടായിരുന്നു. അതിനാല്‍ എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന്. സാമ്രാജ്യത്വവിരുദ്ധനായ ക്രിസ്തു പ്രക്ഷോഭം കൂട്ടുകയും പൊരുതുകയും ചെയ്ത ഒരാളായിരുന്നു. അവന്‍ റോമാസാമ്രാജ്യവുമായി ഏറ്റുമുട്ടി... ക്രിസ്തു മുതലാളിയാണെന്നും മുതലാളിത്തത്തിന്റെ ഭാഗത്താണെന്നും ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? ഒരിക്കലുമില്ല. യൂദാസാണ് മുതലാളി, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു മുപ്പതുവെള്ളിക്കാശു വാങ്ങിയവന്‍. ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു. മതത്തിന്റെ അധികാരശ്രേണികളോട് ക്രിസ്തു കലഹിക്കുകയും ഏറ്റുമുട്ടുകയും ചെയ്തു. ക്രിസ്തു തന്റെ കാലത്തെ സാമ്പത്തികക്കോയ്മകളെ നേരിടുകയും എതിര്‍ക്കുകയും ചെയ്തു. തന്റെ മാനവീയ ദര്‍ശനത്തെയും സ്‌നേഹസങ്കല്പങ്ങളെയും സംരക്ഷിക്കാന്‍വേണ്ടി ക്രിസ്തു തനിക്ക് രക്തസാക്ഷിത്വം തെരഞ്ഞെടുത്തു.   ക്രിസ്തു മാറ്റത്തെ പരിപോഷിപ്പിച്ചു... അവന്‍, ആ ക്രിസ്തുവാകുന്നു നമ്മുടെ യേശുക്രിസ്തു.'വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റേതാണ് ഈ വാക്കുകള്‍. ക്രിസ്തുമതത്തില്‍ വി