ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 20, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുവ കോണ്‍ഗ്രസുകാര്‍ രാജ്യത്തോട്‌ ചെയ്യേണ്ടത്‌ :ഇ.വി ശ്രീധരന്‍

ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അസ്തമയത്തോടടുക്കുകയാണ്‌. സംഭവിക്കുന്നത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വപ്നത്തിന്റെ മരണമാണ്‌.                                                  രണ്ട്‌ പ്രസ്ഥാനങ്ങളെയും എതിരാളികള്‍ തകര്‍ത്തതല്ല; സ്വയം തകര്‍ത്തതാണ്‌. സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനുവേണ്ടിയുള്ള വലിയൊരു പ്രതീക്ഷ തന്നെയായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ സോഷ്യലിസ്റ്റ്‌ നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്‌ നെഹ്‌റുവിരുദ്ധ മനോഭാവം പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു. പോകപ്പോകെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ രാഷ്ട്രീയം നെഹ്‌റുവിരുദ്ധ രാഷ്ട്രീയമായിത്തീര്‍ന്നു. ആ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ഇന്നത്തെ ഉത്തരേന്ത്യയിലെ ജാതിപ്പാര്‍ട്ടികളായി പരിണമിച്ചത്‌. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരെ ചതിച്ചുപിടിച്ചടക്കി അവരെ ജോസഫ്‌ സ്റ്റാലിന്റെ ചക്കിലിട്ടാട്ടി രൂപപ്പെടുത്തിയതാണല്ലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി.                                            

ഭാരതം കേഴുന്നുവോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന് ലോകമെങ്ങും വാഴ്ത്തിപാടുന്ന ഭാരതം,ആറോ ഏഴോ ആളുകള്‍ക്ക്   മുന്പില്‍ പലപ്പോഴും വിറങ്ങലിച്ചു നിന്നിട്ടുണ്ട്. ലോകമാകെ തീവ്രവാദത്തെ അടിച്ചമര്‍ത്തി മുന്നേറുമ്പോള്‍ തീവ്രവാദത്തിന്റെ  വിളനിലമായി ഭാരതം മാറിയതില്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക്  പൂര്‍ണമായി ജനങ്ങളില്‍ സ്വാധീനം  ചെലുത്താനു കഴിഞ്ഞിട്ടില്ല  എന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു . പുറത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കാള്‍  ഉപരി ഭാരതം ഇന്ന് അത്യധികം ഭയപ്പാടോടു കൂടി നോക്കി കാണേണ്ടതു  ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തനങ്ങളെയും  അതിനു ചുക്കാന്‍ പിടിക്കുന്ന ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരുപക്ഷെ കുത്തകയാക്കി  വച്ചിരിക്കുന്ന ചെറുതെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ഐക്യത്തെയും തര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കരെയാണ്.ഇവര്‍ക്ക് അറിയാതെയാണെങ്കിലും നാം നല്‍കുന്ന പിന്തുണ ജനങ്ങളില്‍ നിന്നുള്ള ധാര്‍മിക പിന്തുണയായി ഇവര്‍ കാണുന്നു,അതുമല്ലെങ്കില്‍ വ്യഖ്യാനിക്കപെടുന്നു. ഒരേ സമയം സ്വാതന്ത്രത്തിന്റെ മധുരം നനഞ്ഞ രണ്ടു രാജ്യങ്ങള്‍ ആണ് ഇന്ത്യയ