ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 13, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കെ സുധാകരന്റെ വികൃതികള്‍

ജനങ്ങള്‍ അര്‍ഹിക്കുന്ന നേതാവിനെ അവര്‍ക്കു ലഭിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ നേതാവ് ചീത്തയായാലും കുറ്റം ജനങ്ങള്‍ക്കായിരിക്കും. 'യഥാപ്രജ തഥാ രാജ' എന്നാണ് കാലഘട്ടത്തിലെ ആപ്തവാക്യം. തെമ്മാടികള്‍ക്ക് സൂപ്പര്‍ തെമ്മാടി നേതാവ്. രാഷ്ട്രീയം തെരുവിന്റെ കഥയാണ്. അനേകം തെരുവുകളില്‍ നിന്ന് ഒരു ദേശത്തിന്റെ കഥയുണ്ടാകുന്നു. സ്ട്രീറ്റ് സ്റ്റോറി ഒരു സംസ്‌കൃതിയാക്കാന്‍ പ്രതിഭാശാലികള്‍ പിറക്കണം. ചരിത്രസ്രഷ്ടാക്കള്‍. അവര്‍ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. മറ്റുള്ളതെല്ലാം അഭിനയം. സാധാരണക്കാരെ പറ്റിക്കുന്ന വേഷംകെട്ട്.   പക്ഷേ വേഷങ്ങള്‍ തെരുവില്‍ ഉണ്ടായേ മതിയാകൂ. ഇല്ലെങ്കില്‍ തെരുവ് നിശ്ചലവും നിശൂന്യവും ആയിപ്പോകും. സജീവമല്ലാത്ത തെരുവ് വേഗം വിജനമാകുകയും ദേശം വിസ്മരിക്കപ്പെടുകയും ചെയ്യും. കണ്ണൂര്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട ഒരു ദ്വീപ് ആണ്. കമ്യൂണിസ്റ്റുകാരുടെ 'യനാന്‍.' ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം ദീര്‍ഘമായ രാഷ്ട്രീയ മൂകത കണ്ണൂരിനെ വലയം ചെയ്തു. ഇടതുബൗദ്ധിക വിചാരകേന്ദ്രങ്ങള്‍ മരവിച്ചു. അണികള്‍ നിശ്ചലനിര്‍വീര്യം. ഉണര്‍ത്തിയെടുക്കാന്‍ നേതാക്കള്‍ പ്രയോഗിച്ച അടവുകള്‍ പാഴായി