ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 31, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍

ഇന്ത്യയിലെ ഉദേ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമെല്ലാം അഴിമതിക്കാരാണെന്നും എല്ലാവരും അഴിമതിയില്‍  പങ്കാളികളായതിനാല്‍ പരസ്പരം സഹായിച്ച് അഴിമതിയെ വളര്‍ത്തുന്ന സമീപനമാണിവരെല്ലാവരും കൈക്കൊളളുന്നതെന്നും അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കെല്ലാം അതീതമായി, ചോദ്യംചെയ്യപ്പെടാനാവാത്ത സംവിധാനമായിരിക്കണം ജനലോക്പാല്‍ എന്നാണ് പൗരസമൂഹ പ്രതിനിധികളുടെ വാദം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, നിരാഹാരവും ജയില്‍വാസവും പിന്നെ രാംലീല മൈതാനിയിലെ പ്രകടനവുമെല്ലാമായി അന്നാ ഹസാരെയും കൂട്ടാളികളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ജനലോക്പാല്‍ ബില്ലിനെപ്പറ്റി സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി പി. .ചിദംബരവും, കേന്ദ്രമന്ത്രി കപില്‍സിബലും ഉയര്‍ത്തിയ ചില ചോദ്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് വാര്‍ത്തകള്‍ക്ക് മാത്രമേ ന്യൂസ് വാല്യൂ ഉളളൂവെന്നത് കൊണ്ടാവാം. അഴിമതി നിരോധന നിയമം, കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ആക്ട്, വിവരാവകാശനിയമം, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് തുടങ്ങിയ ഒട്ടേറെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.  ഇവയ്ക്ക് പുറമേ ജനലോക്