ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 14, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചൈന എന്ന വൃദ്ധരാജ്യം

ക്രൂരവും കര്‍ശനവുമായ ജനന നിയന്ത്രണ നടപടി ചൈനയില്‍ ചെറുപ്പക്കാര്‍ കുറയാനും വൃദ്ധജന സംഖ്യ ഉയരാനും ഇടയാക്കി. സാമ്പത്തിക ഉല്‍പ്പാദന മേഖലയില്‍ ഇത് രാജ്യത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു   ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അന്ത്യത്തില്‍ കുടുംബാസൂത്രണ പരിപാടികള്‍ വളരെ കാര്യമായി നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന. ചൈനയെന്ന് കേട്ടാല്‍ ഉള്ളിലോടിയെത്തുന്ന രണ്ട് വാക്കുകളാണ് കമ്യൂണിസവും ജനസംഖ്യയും. കമ്മ്യൂണിസം കൈവിട്ട് രാജ്യം ഇപ്പോള്‍ മുതലാളിത്തത്തിന്റെ മൂടുപടമണിഞ്ഞ് മുന്നോട്ടുപോകുന്നു. എന്നാല്‍ ഈ ചെപ്പടിവിദ്യകളൊന്നും ജനസംഖ്യയുടെ കാര്യത്തില്‍ വിലപ്പോവില്ലെന്ന് ഡെങ് ഷിയാവോപിങ്ങിന്റെ പാര്‍ട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഫലമാണ് 1979ലെ ഒറ്റക്കുട്ടി നയം. മനുഷ്യതരംഗം കൊണ്ട് അമേരിക്കയെ കുഴിച്ചുമൂടാന്‍ പരമാവധി മക്കളെ ജനിപ്പിക്കാനുള്ള മാവോ സേതുങ്ങിന്റെ 50കളിലെ ആഹ്വാനം കേട്ട് വാളൂരിയിറങ്ങിയവരാണ് ചൈനക്കാര്‍. ആഹ്വാനം നടപ്പിലാക്കി അമീബയെപ്പോലെ പെറ്റുപെരുകിയ ചൈനക്കാരെ കണ്ട് ഷിയാവോ പിങ്ങിനും കൂട്ടര്‍ക്കും ചങ്കിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 1970 കളിലെത്തുമ്പോഴേക