ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 4, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗ്രാമപഞ്ചായത്തിലൂടെ നഗരം വളയുന്ന സി. പി. എം

കണ്ണൂരില്‍ സി പി എമ്മിന്റെ വിലാസം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സി പി എമ്മിന്റെ കോട്ടയാണെന്നൊക്കെ കണ്ണൂരിനു പുറത്തു പോയി നേതാക്കള്‍ പ്രസംഗിക്കാറുണ്ടെങ്കിലും കണ്ണൂര്‍ നഗരത്തില്‍ സി പി എമ്മിന് എടുത്തുകാട്ടാന്‍ ഒന്നുമില്ല. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ഭരണം എക്കാലത്തുമുള്ള മോഹമാണ്, ഒരു കാലത്തും അത് സാധിക്കാറുമില്ല. മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കണ്ണൂരിലെത്തിയാല്‍ സി പി എമ്മിന്റെ വല്ല ചിഹ്നമോ പ്രതീകമോ കാണണമെങ്കില്‍ ഒന്നുകില്‍ പാര്‍ട്ടി ഓഫീസ് അന്വേഷിച്ച് നടക്കണം, അല്ലെങ്കില്‍ പയ്യാമ്പലം ശ്മശാനത്തില്‍ പോകണം. ആദ്യകാല സി പി എം നേതാക്കളുടെ സ്മാരകകുടീരങ്ങളില്‍ പാറിക്കളിക്കുന്നുണ്ടാകും ചെങ്കൊടിയും പിന്നെ പാര്‍ട്ടി ചിഹ്നവുമൊക്കെ. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത ജില്ലയുടെ ആസ്ഥാനനഗരിയിലെത്തുമ്പോള്‍ പാര്‍ട്ടി വല്ലാതെ തളര്‍ന്നുപോയെന്ന് ആര്‍ക്കും തോന്നരുതല്ലോ. അതുകൊണ്ട് കണ്ണൂരിലെ സഖാക്കളൊരു കാര്യം ചെയ്തു.                                          നഗരമധ്യത്തില്‍ കാല്‍ടെക്‌സ് ജംഗ്ഷന് എകെ ജിയുടെ പേരിടുക. പണ്ടേ ഗാന്ധി സര്‍ക്കിളായി അറിയപ്പെടുന്ന ഇവിടം പെട്ടന്ന് എ കെ ജി സര്‍ക്കിള