ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 25, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിഗ്രഹം ചുമക്കുന്ന വിപ്ലവകാരികള്‍

പതിറ്റാണ്ടുകള്‍ മുമ്പുള്ള പഴങ്കഥകള്‍ കുത്തിപ്പൊക്കുന്നത് ഭരണം വിട്ടിറങ്ങുന്ന പന്ത്രണ്ടാം മണിക്കൂറില്‍!! പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഇക്കാലമത്രയും പ്രതിയാക്കാന്‍ സഖാക്കളുടെ ഭരണത്തിനു കഴിഞ്ഞില്ല. അമ്മാവന്‍ ചത്താലും പാര, ഇരുന്നാലും പാര എന്ന പഴയകഥയാണ് ഓര്‍മ്മവരുന്നത്.  ഇറങ്ങിപ്പോകുന്ന വഴിയില്‍ കുറെയാളുകളെ കുറ്റവാളികളായി ചിത്രീകരിയ്ക്കുക!! എന്നിട്ട് ഞങ്ങള്‍ മാന്യരാണെന്നു പ്രഖ്യാപിക്കുക !!. കൂട്ടംകൂടി വേട്ടയാടുന്നവരുടെ നാട്ടിലെ ഒറ്റയാന്‍ പോരാളിയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നാണ് 'ഏറുകിട്ടിയ ചില ബുദ്ധിജീവികള്‍ പോലും അവകാശപ്പെടുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ചില ബുദ്ധിജീവികള്‍ പറയുന്നത് മറ്റൊരു കഥയാണ്. ശാരിയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സ്ത്രീകളുടെ ഹ്യദയത്തില്‍ സ്ഥാനം നേടിയ വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോഴും ശാരിയുടെ മകള്‍ സ്‌നേഹ നിരാലംബയാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് ബുദ്ധിയാശാന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി വോട്ടു തെണ്ടുന്നത് ഇടതുപക്