ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 16, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരള തീരത്തെ കറുത്ത മുത്ത്

അത്യപൂര്‍വ ധാതുമണല്‍കൊണ്ട് സമ്പുഷ്ടമാണ് കേരള  കടലോരം. ദുഷ്പ്രചരണങ്ങള്‍ മൂലം അവ വ്യാവസായികമായി  നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. എന്നാല്‍ ചൈന  ധാതുമണല്‍ കൊണ്ട് ലോകം കീഴടക്കുന്നു അപൂര്‍വ്വ ധാതുക്കളടങ്ങിയ കേരളത്തിന്റെ തെക്കന്‍ കടല്‍തീരത്ത് നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അതിനു വടക്ക് തോട്ടപ്പള്ളി വരെയുമുള്ള പ്രദേശത്ത് പ്രകൃതി കനിഞ്ഞ് നല്‍കിയ കരിമണല്‍ ലോകത്തെതന്നെ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആണവോര്‍ജ്ജ വകുപ്പ് നടത്തിയ വിശദവും സൂക്ഷ്മവുമായ പരിശോധനയിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ 1998 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, ഇവിടുത്തെ കരിമണലിലുള്ള ഇല്‍മനൈറ്റ് ധാതുവില്‍ 60 ശതമാനത്തിലധികം ടൈറ്റാനിയം ഓക്‌സൈഡ് അടങ്ങിയിട്ടുള്ളതാണ് ഈ മേന്മയ്ക്ക് കാരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.   ഈ കരിമണല്‍ നിക്ഷേപത്തിന്റെ വ്യാപ്തിയും അതിലുള്ള അപൂര്‍വ്വ ധാതുക്കളുടെ അളവും ഏറെക്കുറെ കൃത്യമായിത്തന്നെ ഈ വിദഗദ്ധ സര്‍വ്വേയില്‍ ലഭ്യമാണ്. ചവറ തീരത്ത് 1400 ദശലക്ഷം അസംസ്‌കൃത കരിമണല്‍, അതില്‍ ഇല്‍മനൈറ്റ് അടങ്ങിയ 127 ദശലക്ഷം ടണ്‍ ധാതുമണല്‍. ഇതിലുള്ള ഇല്‍മനൈറ്റ് മാത്രം 80 ദശലക്ഷം ടണ്‍. ഇതിന