ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 23, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്ധവിശ്വാസം, വര്‍ഗ്ഗീയത, അഴിമതി

                                                        പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്