ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 22, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാക്കുകളെ വാള്‍മുനയാക്കിയും പ്രയോഗങ്ങളെ ചുരിക തലപ്പുകളാക്കിയും

നാടും നഗരവുമിളക്കി മുന്നേറുന്ന കേരള വിമോചനയാത്രയില്‍ വാക്കുകള്‍ വാള്‍മുനകളാക്കിയുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയം. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉപ്പളയില്‍നിന്നും ഒരു യജ്ഞം കണക്കെ അണിചേര്‍ന്ന നേതാക്കളുടെ വാഗ്‌ധോരണി ചുരികമുനകളായി പതിക്കുമ്പോള്‍ ഇടത് ഭരണത്തിന്റെ ഭീകരമുഖമാണത് അനാവരണം ചെയ്യുന്നത്. കൊടുങ്കാറ്റായി ചീറിയടിക്കുന്നവര്‍, ഇടിവെട്ടായി പ്രകമ്പനം കൊള്ളിക്കുന്നവര്‍, പരിഹാസ ശരങ്ങള്‍ തൊടുത്തുവിടുന്നവര്‍, സൗമ്യതയോടെ മര്‍മ്മത്തില്‍ വിരലൂന്നുന്നവര്‍... ഇങ്ങനെ ബഹുമുഖശൈലികള്‍ ഏവര്‍ക്കും പ്രിയങ്കരം. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വരച്ചു കാണിക്കുന്നത് കേരള മാര്‍ച്ചിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമാണ്. തകര്‍ന്ന കേരള ചിത്രത്തിന്റെ വാഗ്മയ രൂപമാണത്. കണ്‍വീനറുടെ വാക്കുകള്‍ സൗമ്യവും ശാന്തവുമാണെങ്കിലും കെടാത്ത തീക്കൊള്ളിയായി അത് ഇടത് ഭരണത്തെ പൊള്ളലേല്‍പ്പിക്കുന്നവയായിരുന്നു.                     വരാനിരിക്കുന്ന യു ഡി എഫിന്റെ അധികാരലബ്ധിയുടെ നാളില്‍ അതിന്റെ അമരക്കാരനായിരിക്കാനുള്ള നിയോഗവും സൗഭാഗ്യവും സിദ്ധിച്ച യു ഡി എഫ് കണ്‍വീനറുടെ വാക്കുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിക്കുകയായിരുന്നു.ര