ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 12, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇനി ഇടിവെട്ട് പൊലീസ് ?

പൊലീസ് കൊള്ളില്ലെന്ന് തോന്നിയിട്ടാണോ എന്തോ പുതിയൊരു പൊലീസ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ വേണ്ടി മാത്രം ചേര്‍ന്ന നിയമസഭയില്‍ പല ഓര്‍ഡിനന്‍സുകളും പാസായില്ലെങ്കിലും പൊലീസ് ബില്‍ പാസാക്കിയെടുക്കാന്‍ ഭരണകക്ഷിയംഗങ്ങള്‍ കാട്ടിയ ശുഷ്‌കാന്തി കണ്ടപ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു.  1960-ലെ പൊലീസ് നിയമമാണ്. അഞ്ചു പതിറ്റാണ്ടായി കേരളത്തില്‍ നിലവിലുള്ളത്. അതാകട്ടെ, 1861-ലെ ബ്രിട്ടിഷ് ആക്ടിനെ മാതൃകയാക്കിയതും. കൊള്ളരുതാത്ത സേനയെ കൊള്ളാവുന്നതാക്കാന്‍ ഇത്രകാലം ശ്രമമുണ്ടായില്ലെന്ന തിരിച്ചറിവാണ് ഇടതുസര്‍ക്കാരിനെ ഈ മഹാദൗത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പുറത്തു പറയുന്നത്. മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ഇല്ലയോ എന്നുകണ്ടറിയണം. നിയമം പൊളിച്ചെഴുതുമ്പോള്‍ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ചിലരെങ്കിലും നെറ്റിചുളിക്കുന്നുണ്ട്. പൊലീസിനാണ് അധികാരം മുഴുവന്‍. പൊതുജനങ്ങള്‍ വെറും 'ഡൂക്കിലികള്‍' എന്നതാണ് വ്യവസ്ഥകള്‍ മുഴുവന്‍ വായിക്കുമ്പോള്‍ മനസിലാകുന്നത്. ജനങ്ങള്‍ക്ക് ഇത് വഴിയെ മനസ്സിലാകും.      മെട്രോ പൊളീറ്റന്‍ നഗരങ്ങളില്‍ കമ്മിഷണര്‍മാര്‍ക്കു ജില്ലാ മജി