ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 24, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം കണ്ട ഒരേയൊരു ലീഡര്‍; ധീരോദാത്തനായ ചരിത്രപുരുഷന്‍

നമ്മുടെ നാട്ടില്‍ സഖാക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ 'സഖാവ്' എന്ന പേരുകൊണ്ട് അറിയപ്പെടുന്നത് ഒരാള്‍ മാത്രം- പി. കൃഷ്ണപിള്ള. അതുപോലെ പത്രാധിപന്മാര്‍ കേരളത്തില്‍ ഒരുപാടുണ്ട്. എന്നാല്‍ 'പത്രാധിപര്‍' എന്ന് പറഞ്ഞാല്‍ അത് കെ. സുകുമാരന്‍ മാത്രം. നേതാക്കന്മാര്‍ക്കിടയിലെ നേതാവായി ഒരാള്‍ മാത്രമേയുള്ളൂ. അതായത് 'ലീഡര്‍' എന്നു പറഞ്ഞാല്‍ കരുണാകരന്‍ എന്നാണര്‍ത്ഥം. കേരളം ഏതാനും നാളുകളായി കെ. കരുണാകരന്റെ ജീവനെക്കുറിച്ച് ഉത്ക്കണ്ഠയോടെ അന്വേഷിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ കരുണാകരന്‍ 93 വയസ് പിന്നിട്ടു. എങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനശൈലിയും നേതൃത്വവും സജീവമായി നിലനില്ക്കുന്നത് കാണാന്‍ കേരളം ആഗ്രഹിക്കുന്നു.                                                              ഈ കുറിപ്പ് എഴുതുമ്പോള്‍ കരുണാകരന്റെ രോഗത്തിന് അല്പം ശമനുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്‌നേഹിതരും സഹപ്രവര്‍ത്തകരും ഒന്നൊന്നായി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരുണാകരന്റെ